ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

പിന്നെ അമ്മ സ്കൂളിലെ വിശേഷം പറഞ്ഞു . സ്കൂളിലെ ഒരു ടീച്ചറുടെ മകള് മാര്ഷല് ആര്ട്സ് കോമ്പറ്റിഷനില് മത്സരിച്ച് ഓള് ഇന്ത്യ ലെവലില് സമ്മാനം ഒക്കെ വാങ്ങിയതും , പിന്നെ സ്കൂള് പരിസരത്തുനിന്നും കഞ്ചാവ് വില്പനക്കാരെ പോലിസ് പിടിച്ചു കൊണ്ട് പോയതും ഒക്കെ .

പിന്നെ അച്ഛന് പറഞ്ഞു . പെരിന്തല്മണ്ണ ടൌണില് നിന്ന് ഇന്ന് ഒരു വ്യാജ സിദ്ധനെ അറസ്റ്റു ചെയ്തത് . അയാള് ഫിസ്റ്റുല , പിന്നെ സെക്ഷുല് ഡിസീസസിനൊക്കെ വ്യാജ മരുന്നുകള് കൊടുത്തു പറ്റിച്ച്ചിരുന്നു . വൻ പരസ്യങ്ങൾ ഒക്കെ കൊടുത്തിട്ടുള്ള ഏർപ്പാട് ആയിരുന്നു . അയാളെ പൊലീസുകാർ കുറെ നാളായി നിരീക്ഷിച്ച് വരുകയായിരുന്നു . ഇപ്പോൾ കൈയ്യോടെ പിടികൂടി .

പിന്നെ ഞാന് റിംസിത്തടെ വീട്ടില് പോയതും , ഇത്തന്റെ കല്യാണ കാര്യവും ഒക്കെ പറഞ്ഞു . ചെക്കന്റെ പേര് പറഞ്ഞപ്പോളെ അച്ഛന് മനസിലായി . ബാസില്ക്കനെയും ബനുത്തനെയും നമുക്കദ്യമേ അറിയും . അതുപോലെ ആണ് രുക്കുമ്മയും . ബനുത്തനെ കല്യാണം കഴിച്ചിരിക്കുന്നത് രുക്കുമ്മാടെ ജ്യേഷ്ടന് രുക്ഫര് ഷാജി എന്നാ ഷാജികാക്കു ആണ് .

അങ്ങനെ ഫുഡ്ഡ് ഒക്കെ കഴിച്ച് ഞാൻ റൂമിലേക്ക് പോയി . അസ്സൈന്മെന്റ് കംപ്ലീറ്റ് ആക്കി . ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് ഒക്കെ എടുത്ത് നോക്കി . പ്ലസ്ടു ക്ലാഡിൽ ഒരുമിച്ച് പഠിച്ച പ്രിയ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് . അവളുടെ എൻഗേജ്മെന്റ് ആണ് . അടുത്ത മാസം . അതിനെന്തായാലും പോണം . പഴയ ക്ലാസ്മേറ്റുകളെ ഒക്കെ കാണാമല്ലോ .

അങ്ങനെ ഞാൻ ആലോചിച്ച് ഇരുന്നു . വെറുതെ ഇരുന്നാലോചിക്കുമ്പോൾ മാത്രം എന്താണെന്നറിയില്ല അനി സാറിന്റെ മുഖം ആണ് മനസിലേക്ക് വരുന്നത് . എന്താണോ എന്തോ ?. പോരാത്തതിന് ഇത് ഒരു കല്യാണങ്ങളുടെ / കല്യാണം നിശ്ചയങ്ങളുടെ സീസൺ ആയ പോലെ . രാഗേഷേട്ടന്റെ , റിംസിത്തന്റെ , പ്രിയടെ ,പിന്നെ ഫൈനല് MSC യിലെ ദീപ ചേച്ചിടെ ഒക്കെ എൻഗേജ്മെന്റ് ആണ് ഉടനെ . സം തിങ് ഈസ് ഫിഷി . വീശുന്ന കാറ്റിൽ പോലും കല്യാണത്തിന്റെ എന്തോ ഒരു ഇത് …..

അങ്ങനെ ആലോചിച്ച് ആലോചിച്ച് ഞാൻ കിടന്നു ഉറങ്ങി .

മധുര സ്വപ്നോചലേ , ശുഭോ രാത്രി സൊഖീ …
മോഹനാംഗി തുമ്മി ശയൊണ് കരോ …
ആംബർ പേ , മെഖോമ് കെ പൻഘട്ട് മേം….
തരോം കെ ചാദർ കെ നീച്ചേ ….
മധുര സ്വപ്നോചലേ … മധുര സ്വപ്നോചലേ …

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.