ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

“ അതമ്മൂസേ ആ സോണിത്തെണ്ടി കൊളത്തിയതാണ് . അവര് തമ്മിലെന്തോ വന് കച്ചറ ഉണ്ട് . അതാണെന്ന് തോന്നുന്നു . പിന്നെ ഞങ്ങള്ക്ക് വണ്ടര് ലാന്റിന്റെ 500 രൂപാടെ കൂപ്പണാണ് ഓഫര് . “ ചെക്കന് പറഞ്ഞു .

“ആ നടക്കട്ടെ ഡാ . വേഗം ചെയ്തു കൊടുക്ക് . “ ഞാന് പറഞ്ഞു .

അപ്പൂന്റെ ക്ലാസ്മേറ്റും ചങ്കും ആണ് നികു എന്ന നിഖിര് നിരഞ്ജൻ . അവന്റെ ചേച്ചി ആണ് നിഖിര എന്ന നികി . ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സും കൂടി ആണ് . അച്ഛന്റെ ടെന്നീസ് കളി ഗ്യാങ്ങിലെ ഒരു ആള് ആണ് നിരഞ്ജന് അങ്കിളും അവരുടെ നൈബര് ആയ ബിനോയ് അങ്കിളും . നേരത്തെ അപ്പു പറഞ്ഞ മഹി ബിനോയ് അങ്കിളിന്റെ മോന് ആണ് , അവൻ ഇക്കു വിന്റെ ക്ലാസ് മേറ്റ് ആണ് . അവനും BCA 3rd yr ആണ് .

ഞാന് റൂമില് പോയി കുറച്ചു നേരം പഠിച്ചു . എനിക്കും ഒരു അസ്സൈന്മെന്റ് തീര്ക്കാന് ഉണ്ടായിരുന്നു . അതിന്റെ മുക്കാല് ഭാഗത്തോളം തീരത്തു അപ്പോളേക്കും നൂസി ഫോണ് ചെയ്തു . ഞങ്ങള്ക്കൊരു NCC ക്യാമ്പ് ഉണ്ട് . അതിന്റെ കോ – ഒര്ഡിനെറ്റര് ആയി എന്നെ ആക്കാന് ആണ് പ്ലാന് എന്ന് പറഞ്ഞു . ഫൈനല് MSC യിലെ ഒരു ദീപ ചേച്ചി ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത് . ആ ചേച്ചിയുടെ കല്യാണം ആ സമയത്ത് ആണ് എന്ന് .

ഞാന് ആലോചിച്ചു ഈ പഠനത്തിന്റെ ഇടയില് കല്യാണം ഒക്കെ കഴിഞ്ഞാല് സീരിയസ് ആയി പഠിക്കാന് ഉദ്ദേശം ഉള്ള കുട്ടികള്ക്ക് അതൊക്കെ വലിയ ബുദ്ധിമുട്ട് ആയിരിക്കുമല്ലോ . വീട്ടിലെ കാര്യങ്ങളും ഹസ്ബന്റിന്റെ കാര്യങ്ങളും ഒക്കെ നോക്കി പഠിക്കാന് എവിടെ സമയം . അതിനിടയില് പ്രഗ്നെറ്റ് ആവുകയാണെങ്കില് പിന്നെ പറയുകയും വേണ്ട . പിന്നെ ചിലര് വളരെ സപ്പോര്ട്ടീവ് ആയിരിക്കും . ജുബിത്തന്റെ മുനവര് ഇക്കാന്റെ പോലെ . ഇത്തനെ ടീച്ചറാക്കിയെ അടങ്ങൂ എന്നാണ് പുള്ളിയുടെ ഒരു ഡ്രീം . പുള്ളി ഇപ്പോള് തന്നെ ഒരു B.Ed കോളേജില് അഡ്മിഷന് റെഡിയാക്കി ഡൊണേഷൻ ഒക്കെ കൊടുത്തു ഇരിക്കുകയാണ് . ഒമാനിലെ ഏതോ ഇന്ത്യന് സ്കൂളില് ഇത്തനെ ജോബിനു കയറ്റാനാണ് പുള്ളിയുടെ ഉദ്ദേശം . ഇത്തക്കും പഠിക്കാനും ജോലി വാങ്ങിയെടുക്കാനും ഒക്കെ ആഗ്രഹമുണ്ട് . പക്ഷെ എല്ലാ വീട്ടുകാരും അതുപോലെ ആകില്ല . കൂടാതെ ചില രക്ഷിതാക്കള് മക്കളെ എത്രയും വേഗം വിവാഹം ചെയ്തു കൊടുക്കാന് ആണ് ശ്രമിക്കുക , പിന്നെ പഠിച്ചാൽ എന്ത് പഠിച്ചില്ലെങ്കിൽ എന്ത് ? ഹസ്ബന്റ് വേണമെങ്കിൽ പഠിപ്പിച്ചോട്ടെ എന്ന ഒരു ലൈൻ ആണ് . അവരെയും കുറ്റം പറയണ പറ്റില്ല , കാരണം കല്യാണം എന്നത് പഴയപോലെ അല്ല , പല ഡിമാന്റുകളും നിബന്ധനകളും , കൂടാതെ ജാതകം പോലുള്ള കാര്യങ്ങളും . അപ്പോള് എത്രയും വേഗം കടം വാങ്ങിയിട്ടാണെങ്കിലും കല്യാണം നടത്താന് അവരും ധ്രിതി വെക്കും . കൂടാതെ മുസ്ലിം കുട്ടികളെ ഒരു 18 – 23 വയസ്സിനുള്ളിൽ കല്യാണം നടത്തിയില്ലെങ്കിൽ പിന്നെ നല്ല ആലോചനകൾ ഒന്നും വരില്ല എന്നൊരു ധാരണ കൂടി ഉണ്ട് .

അങ്ങനെ ഞാന് താഴേക്ക് ചെന്നു . അച്ഛന് വന്ന് മേലുകഴുകി ഡ്രെസ്സൊക്കെ മാറ്റി ലിവിംഗ് റൂമിലെ സെറ്റിയില് ഉണ്ട് . ഇന്ന് എന്തോ വല്യ ആരോഗ്യ വിഷയവുമായി ബന്ധപ്പെട്ട എന്തോ ആണ് . ഇന്ന് ലോക്കല് ന്യുസ് ചാനലാണ് വെച്ചിട്ടുള്ളത് . IMA യുമായി ബന്ധപ്പെട്ട എന്തോ ഒരു കാര്യമാണ് . ഏതോ ഒരു ഉസ്താദിനെ പോലെ വേഷം കെട്ടിയ ആളെ ഒക്കെ കാണിക്കുന്നുണ്ട് . ഞാന് അച്ഛന്റെ അടുത്ത് പോയി ഇരുന്നു . അപ്പോഴേക്ക് അമ്മയും പണിഒക്കെ ഒരുങ്ങി അവിടേക്ക് വന്നു , അപ്പുവും . ഞങ്ങള് നാലുപേരും ആ സെറ്റിയില് ചേര്ന്നിരുന്നു . ഇന്നത്തെ കാര്യങ്ങള് ഒക്കെ പറഞ്ഞു .

അപ്പു ആദ്യം നികിക്ക് കിട്ടിയ പണിയെ പറ്റി പറഞു . ഒരു സോണി എന്ന ചെക്കന് അവളുടെ പിറകെ നടന്നു ശല്യമായി വന്നപ്പോള് അവള് അവനെ ഒരെണ്ണം പൊട്ടിച്ചു എന്നാണ് ഇതിന്റെ തുടക്കം . അവന്റെ ആന്റി ആണ് ഇംഗ്ലീഷ് മിസ്സ് . അവര് അതിന്റെ ദേഷ്യത്തിന് അവള്ക്ക് ഒരു appreciation of poem 100 തവണ ഇമ്പോസിഷന് കൊടുത്തിട്ടുണ്ട് . ആ സാധനം എന്നെയും പഠിപ്പിച്ചിട്ടുണ്ട് . ഒരു കൊരണ്ടി തള്ള . ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയാണ് എന്നാണ് ഭാവം , പക്ഷെ കണ്ടാല് മൈസൂര് സൂവിലെ ഹിപ്പോ റാണിയെ പോലെ ആണെന്ന് മാത്രം .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.