ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

“ റിംസിക്ക് എങ്ങനെണ്ട് ? “

“ ഇത്താക്ക് വല്യ കൊഴപ്പം ഒന്നും ഇല്ല . നടക്കാന് വയ്യാത്ത പ്രശ്നാണ് . പിന്നെ നാളെ ഇത്തനെ പെണ്ണു കാണാന് ഒരു കൂട്ടര് വരുന്നുണ്ട് , നമ്മടെ ബാനുത്താന്റെ അനിയന് ബാസില് കാക്കു . ബാനുത്തന്റെ കാക്കു പോണെനു മുന്നേ നിക്കഹ് നടത്തണം ത്രെ .” ഞാന് പറഞ്ഞു .

“ ഉം .. അത് ശരിയാ . ഇത് എങ്കിലും ഒന്ന് നടന്നാല് മതി . അന്നത്തെ പോലെ ആ കള്ളുകുടിയന് പ്രശ്നം ഒന്നും ഉണ്ടാക്കാതിരുന്നാല് മതിയായിരുന്നു . അത്രക്ക് സഹിച്ചിട്ടുണ്ട് റഷിദ . പാവം . “ അമ്മ പറഞ്ഞു

ഈ കള്ളുകുടിയന് എന്ന് പറഞ്ഞത് ഇത്തന്റെ ബാപ്പ ഇംതിയാസ് ഹസ്സന് അയനിക്കലിനെ ആണ് . പുള്ളി ആ വലിയ ഫാമിലിയിലെ ഒരു കരടാണ് . കള്ളു കുടിയും ചീട്ടുകളിയും ഒക്കെ ആണ് പണി . പണ്ട് ഒരിക്കല് കഞ്ചാവും ഒക്കെ കടത്തി ജയിലില് ആയിരുന്നു . ഇത്തയുടെ ഉമ്മയെ എപ്പോളും കള്ളുകുടിച്ച് വന്ന് തല്ലുകയും മറ്റുമായിരുന്നു . കൂടാതെ വേറെ പെണ്ണുങ്ങളുമായി കണക്ഷനും ഉണ്ടായിരുന്നു . അങ്ങനെ അവരുടെ ഉപ്പാപ്പ കുട്ടി അത്തൻ ഹാജി അയാളെ പിടിച്ച് വീട്ടിൽനിന്ന് പുറത്താക്കി . ഇപ്പോള് ഏതോ ഒരു വട്ടി പലിശക്കാരി സ്ത്രീയുടെ കൂടെ ആണ് താമസം . ഇരുവര്ക്കും കള്ളപ്പണം ഒക്കെ തട്ടി എടുക്കുന്ന ഏര്പ്പടൊക്കെ ഉണ്ടെന്നാണ് കേള്ക്കുന്നത് . ഇതിനുമുന്പ് ഇത്താക്ക് വന്ന ആലോചനയെല്ലാം ഇയാള് പോയി മുടക്കും , കാരണം ഇയാള്ക്ക് തറവാട്ടില് നിന്നും സ്വത്ത് കൊടുത്തിട്ടില്ല . ഇയാള്ക്കുള്ള ഷെയര് ഒക്കെ ഇയാള്ടെ മക്കള് അതായത് ഇത്തന്റെയും അനിയന്റെയും അനിയത്തിയുടെയും പേരില് എഴുതി വെച്ചിരിക്കുകയാണ് . അതിന്റെ ദേഷ്യം അയാള്ക്ക് വീട്ടുകാരുമായി ഉണ്ടുതാനും .

അമ്മ ഇന്ന് യുട്യുബ് പരിക്ഷണം ഒക്കെ നടത്തി ഏതോ പലഹാരം ഉണ്ടാക്കിയിട്ടുണ്ട് . അപ്പുവിന്റെ മുന്പിലുള്ള പത്രത്തില് വെച്ചിട്ടുണ്ട് . ഞാന് എടുക്കാനായി കൈ നീട്ടിയതും അവന് എന്നെ ഒന്ന് നോക്കി . അപ്പോളേക്കും അമ്മ പത്രത്തില് എനിക്കും തന്നു . റവയും കടലമാവും ഒക്കെ ചേര്ത്തുകൊണ്ട് ഉണ്ടാക്കിയ കേക്കിന്റെയും ബിസ്കറ്റിന്റെയും പോലെ ഉള്ള ഒരു പലഹാരം . കൊള്ളാം ടെസ്റ്റ് ഒക്കെ ഉണ്ട് . ഞാന് അപ്പു എഴുതുന്നത് ഒന്ന് നോക്കി . ഇംഗ്ലീഷ് ആണ് , ഏതോ appreciation of poem . ഇവനെതിനാ ഇത് ? ഇനി വേറെ വല്ല ഉടയിപ്പും ഉണ്ടോ . ഞാന് മെല്ലെ അവന്റെ അടുത്തേക്ക് ചാഞ്ഞു ചെവിയില് പതിയെ ചോദിച്ചു .

“ ഇതാര്ക്കാടാ അപ്പൂസെ .. ഇയ്യെന്താ പ്ലസ്ടു ക്കാരടെ നോട്സ് ഒക്കെ കോപ്പി അടിക്കുന്നത് . ? ”

“ ഇത് നികിചേച്ചിക്ക് കിട്ടിയ പണിയാണ് . ഇമ്പോസിഷന് ആണ് . 100 പ്രാവിശ്യം . അപ്പൊ 20 എണ്ണം ഞാനും 20 എണ്ണം നികുവും 20 എണ്ണം മഹിയേട്ടനും എഴുത്തും . ബാക്കി നികിചേച്ചി എഴുതിക്കോളും . നാളെത്തന്നെ പാവത്തിന് വേറെ ഒരു സെമിനാര് എടുക്കാന്ണ്ട് . കമ്പ്യുട്ടറിന്റെ . “ അപ്പു പറഞ്ഞു .

“ നികി സാധാരണ ഇങ്ങനെ പണി ഒന്നും വാങ്ങി കൂട്ടാറില്ലല്ലോ ? എന്ത് പറ്റി ? ” ഞാന് ചോദിച്ചു

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.