പ്രേമ മന്ദാരം 1[കാലം സാക്ഷി] 108

തന്നെ നിൽക്കുകയായിരുന്നു.

 

അവൾ നേരെ വന്ന് നോക്കിയപ്പോൾ കണ്ടത് ഭിത്തിയോട് ചേർന്ന് ഒളിച്ച് നിൽക്കുന്ന എന്നെയാണ്.

 

“എടാ തെണ്ടി നീ ഇവിടെ ഒളിച്ച് നിന്നിട്ടാണല്ലേ, ആ ഊച്ചാളിലെ എന്നെ തടയാൻ പുറത്ത് നിർത്തിയത്.” അവൾ മുഖത്തടിച്ചത് പോലെ പറഞ്ഞപ്പോൾ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാ അവളുമാരും എന്നെ ആക്കി ചിരിച്ചു. കൂടെ ചില അവനുമാരും. “നാറികൾ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്!”

 

“അതിന് നിനക്കെന്താ ഇപ്പോൾ വേണ്ടേ ഐശു” ക്ലാസ്സിലെ പിള്ളേരുടെ മുമ്പിൽ ചമ്മിയതിന്റെ ദേഷ്യത്തിൽ ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.

 

“എല്ലാം ചെയ്ത് വച്ചിട്ട്, ഇപ്പോൾ എനിക്ക് എന്താ വേണ്ടെന്നോ. ഇങ്ങോട്ട് വാടാ…” ഇത് പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് വലിച്ച് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. ഇത് കണ്ട് ക്ലാസ്സിലെ എല്ലാ അലവലാതികളും ചിരിക്കുന്നുണ്ടായിരിന്നു. അതിന്റെ കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു എന്നതാണ് എന്നെ കൂടുതൽ സങ്കടപ്പെടുത്തിയത്. നാറി…

 

“നീ ഇതെങ്ങോട്ട…” ക്ലാസ്സിൽ നിന്നും ഇറങ്ങി അടിത്ത കെട്ടിടത്തിന് അടുത്തേക്ക് എന്റെ കൈ പിടിച്ച് വലിച്ച് നടക്കുന്ന ഐശ്വര്യയോട് ഞാൻ ചോദിച്ചു.

 

“നിന്റെ മറ്റേടത്ത്, ഇങ്ങോട്ട് വാടാ തെണ്ടി” അവൾ എന്നെ നോക്കി പള്ളിറുമി.

 

പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. വെറുതെ എന്തിനാണ് അവളുടെ വായിലിരിക്കുന്നത് കേൾക്കുന്നത്.

 

അങ്ങനെ ഞങ്ങൾ നടന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഒരു ക്ലാസ്സിൽ കയറി. (ഇപ്പോഴത്തെ മിക്ക പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലും ഇത്തരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ഒരുപാട് ക്ലാസ് മുറികൾ കാണാം)

 

ക്ലാസ്സിൽ കയറിയ ഉടനെ വലത്തെ കയ്യിലെ നഖങ്ങൾ എല്ലാം ഒരുമിച്ച് എന്റെ ഇടത്തെ തോളിൽ ഇറങ്ങി. വേദന കൊണ്ട് ഞാൻ കാൽ വിരൽ കുത്തി അല്പം പൊങ്ങി പോയി.

16 Comments

  1. Avide njan eth vayicharunnu

  2. ബ്രോ,
    കഴിഞ്ഞ ദിവസം വായിച്ചു പിന്നെ ബാക്കി കൂടി അറിയാനുള്ള ആകാംക്ഷയിൽ അപ്പുറം പോയി പൂർണമായും വായിച്ചു. കിടുക്കി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു… പുതിയതുമായി വേഗം വന്നോളൂ…

  3. Nannayittund…….adipoli….

  4. Which site

  5. അവിടെ വായിച്ചതാണ് എന്നാലും വീണ്ടും വായിക്കാൻ ഒരു സുഖം waiting 4next part

    1. Which site

  6. ഇത് മറ്റേ സൈറ്റിൽ വായിച്ച് ഇഷ്ടപ്പെട്ട കഥയാണ്.
    ഇതിന്റെ S2 തരണേ…???
    കൊറേ സംശയങ്ങളും ചോദ്യങ്ങളും ബാക്കിവെച്ചാണല്ലോ നിർത്തിയത്.
    പോരാത്തതിന് ട്രേഡ് മാർക്ക് ഡയലോഗും
    “If it is too good to be true something is wrong”

  7. അതേതു സൈറ്റ്

  8. ❤️❤️❤️❤️

  9. 2nd ???

    1. ♕︎ ꪜ??ꪊ? ♕︎

      ഇതിലും സെക്കന്റ്‌ ആയി അല്ലെ pappaa

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.