പ്രിയ നിമിഷങ്ങൾ 2 [Got] 97

Views : 4390

 അവിടെ ചെന്നു ഒരു കേക്ക് കേക്ക് മുറിച്ചു ബര്ത്ഡേയ് നല്ല രീതിയിൽ തന്നെ ആഘോഷിച്ചു.. ചേച്ചി ഇണ്ടാക്കിയ നല്ല അടിപൊളി ഫുഡും കഴിച്ചു കൊണ്ട്… സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സാറ വന്ന് എന്റെ ഫോൺ എടുത്തത്…
ജെറി ചേട്ടായി നാട്ടിലെ ആരും ആയി കോൺടാക്ട് ഇല്ലേ ചേട്ടന്…
ന്താ സാറ അങ്ങനെ ചോദിച്ചത്
അല്ല ഞാൻ ജസ്റ്റ്‌ ഒന്ന് വാട്സ്ആപ്പ്ഉം കാൾ ലിസ്റ്റും ഒക്കെ നോക്കി അതിൽ ഒക്കെ ആകെ ഞങ്ങൾ കുറച്ചു പേർക്കും മെസ്സജും കാൾ ഒക്കെ ഒള്ളു…. അല്ല ഇവിടെ വന്നപ്പോൾ തൊട്ട് ഇത് വരെ ഒന്ന് വീട്ടിൽ വിളിക്കുന്ന പോലും ഞങ്ങൾ കണ്ടട്ടു ഇല്ലാലോ എന്ന് അവൾ പറഞത്..
ഇല്ലെടോ സാറ അങ്ങനെ ഒന്നുല്ല താൻ ആ ഫോൺ തന്നെ എന്ന് പറഞ്ഞു അവളുടെ കൈയിൽ നിന്നും ഞാൻ ഫോൺ വാങ്ങിയത്…. എന്നിട്ട് ഞാൻ അവരോട് പോവാണ് എന്ന് പറഞ്ഞു നേരെ റൂമിലേക്ക് പോയി..
പിറ്റേ ദിവസം മുതൽ ഷോപ്പിൽ പോയി എങ്കിലും സാറ എന്നോട് എങ്ങോട്ട് വന്ന് ഒന്നും സംസാരിച്ചില്ല… ഞാൻ അവളോട്‌ ന്തെങ്കിലും ചോദിച്ചാൽ എങ്ങോട്ട് മിണ്ടും എന്ന് മാത്രം..അവളുടെ സംസാരത്തിൽ എനിക്കും ചെറിയ ഒരു വിഷമം ഒക്കെ ഫീൽ ചെയ്യാൻ തുടങ്ങി… ഇവിടെ വന്നപ്പോൾ മുതൽ എല്ലാത്തിനും കുടെ ഇണ്ടായ്തു കൊണ്ട് ആകും…
2 ദിവസം അവൾ അങ്ങനെ തന്നെ എന്നോട് സംസാരിച്ചു ഷോപ്പിൽ ആന്റണി ഉള്ളത് കൊണ്ട് അവളോട്‌ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ പോയില്ല..
അവളോട്‌ ഒന്നും സംസാരിക്കണം എന്ന് വച്ചു ക്ലാസ്സ്‌ കഴിഞ്ഞു അവളെ അന്നെഷിച്ചു കോളേജിൽ കുടെ നടന്നു…അവളെ കണ്ടപ്പോൾ കുറച്ചു ഫ്രണ്ട്സിന്റെ കുടെ സംസാരിച്ചു ഇരിക്കുന്നത് കണ്ടു…നേരെ അവളുടെ അടുത്തേക് പോയി..
സാറ എനിക്ക് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞു അവളെ പിടിച്ചു വലിച്ചു അവളുടെ ഫ്രണ്ട്‌സ്ന്റെ അടുത്ത് നിന്നും മാറ്റി നിർത്തി…
ചേട്ടായി ന്താ കാര്യം ന്തിനാ എങ്ങനെ വലിച്ചു കൊണ്ട് പോകുന്നത് എന്റെ കൈ വേദന എടുക്കുന്നു എന്ന് അവൾ പറഞപ്പോൾ ആണ് ഞാൻ കൈയിൽ നിന്നും വിട്ടത്…
സാറ ന്താ പ്രശ്നം ന്താ ഒന്ന് മര്യാദയ്ക്ക് സംസാരിക്കാത്തത് എന്നെ കാണുമ്പോൾ ന്താ ഒഴിഞ്ഞു മാറുന്നത്…
എനിക്ക് ഒരു പ്രശ്നം ഇല്ല ചേട്ടായി അല്ല ഞങ്ങളിൽ നിന്നും ഒക്കെ ന്തോ ഒളിക്കുന്നത്…അത് കൊണ്ട് അല്ല അന്ന് വീട്ടിലെ കാര്യം ചോദിച്ചപ്പോൾ ഇറങ്ങി പോയത്…
അത് സാറ ഒന്നും ഇല്ല വീട്ടിൽ ചെറിയ പ്രോബ്ലം ഇണ്ട് അതാണ് ഞാൻ അവരെ ഒന്നും വിളിക്കാത്തത് അല്ലാതെ ഒന്നും ഇല്ലെടോ എങ്ങോട്ട് വന്നത് അവർക്കു ഇഷ്ടം അല്ലടോ അതാണ്….
അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ഇഷ്ടം അല്ല എനിക്ക് അതാണ് ഞാൻ അങ്ങോട്ട്‌ വിളിച്ചാൽ പോലും ഇപ്പോൾ ആരും സംസാരിക്കില്ല എന്നോട് അതാണ് എന്ന് അവളോട് പറഞ്ഞു…
ഞൻ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി കൊണ്ട് 🤨 ശെരിക്കും അത് തന്നെ ആണോ പ്രശ്നം..അതോ വേറെ ന്തലും ആണോ സത്യം പറ🤨..

Recent Stories

The Author

Got

5 Comments

  1. ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. 🤔🤔🤔🤔
    ഏതായാലും അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ❤❤❤❤❤❤❤

  2. Waiting for next part ❤️
    Late aakaruthe❕

  3. Next part at the earliest please….
    അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ

  4. കൈലാസനാഥൻ

    അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com