പ്രിയ നിമിഷങ്ങൾ 2 [Got] 97

Views : 4390

ആയോ അല്ലങ്കിൽ തന്നെ ഓരോ പണി കിട്ടി കിട്ടി മടുത്തു ഇനി ഇതിന്റയും കുടെ പണി വേണ്ട ഞാൻ പോയി ഒന്ന് സോറി പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു ഞാൻ സാറയുടെ അടുത്തേക് പോയി…
പുറകിൽ നിന്നും ആന്റണി വേഗം പോകോ മോനെ എന്ന് പറഞ്ഞു എന്നെ ആക്കും പോലെ ഒന്ന് ചിരിച്ചത്..
അവളുടെ അടുത്ത് എത്തിയപ്പോൾ അവൾ സ്റ്റോർ റൂമിൽ ഇരുന്നു ന്തൊക്കയോ അന്നെഷിക്കുകയായിരുന്നു… അവളെ കണ്ടതും അടുത്ത് പോയി ഡോ ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞത് ആണ് തനിക്കു ദേഷ്യം വരും എന്ന് വിചാരിച്ചില്ല ഐ ആം സോറി…
എന്ന് പറഞ്ഞു അവളെ നോക്കിയപ്പോൾ അവൾ എന്നെ മൈൻഡ് ചെയ്യാതെ അവൾ ചെയ്ത ജോലിയിൽ ശ്രദിച്ചു ഇരുന്നു….
സാറ ഒന്ന് നോക്കടോ സോറി പിണങ്ങി ഇരിക്കല്ലെടോ ഒന്ന് നോക്കടോ
എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല അതിനു ഇയാളോട് പിണങ്ങാൻ എന്റ ആരാ നിങ്ങൾ ഒന്ന് പോവോ ഇവിടന്നു… എന്ന് പറഞ്ഞു അവൾ അവിടന്ന് പോയി..
എന്നോട് പോവാൻ പറഞ്ഞിട്ട് ഇ കുരുപ്പു എങ്ങോട്ടാ ഇ പോണേയ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും ആന്റണിയുടെ അടുത്തേക് പോയി..
ന്തായി മോനേ ഒന്നും ആയില്ലലോ എന്ന് ആന്റണി എന്നെ നോക്കി പറഞത്
ഇല്ലെടോ അവൾ നല്ല കലിപ്പിൽ തന്നെ ആണ്
അത് അങ്ങനെ തന്നെ ആടോ ഒന്ന് പിണങ്ങിയാൽ സ്വല്പം പാട് ആണ് മോനേ നല്ല വാശി ഒള്ള കുട്ടത്തിൽ ആണ് പക്ഷെ പാവം ആടോ.. എന്നെ ആന്റണി പറഞ്ഞത്..
പിന്നെ വൈകുന്നേരം തുടങ്ങി നല്ല തിരക്ക് അർന്നു ഒന്ന് നിന്ന് തിരിയാൻ പോലും സമയം കിട്ടിയില്ല.. സാറയും ആന്റണിയും അവിടെ ഉള്ള എല്ലാ കാര്യങ്ങളും ഓടി നടന്ന് ആണ് ചെയുന്നത് സാറ ആണ് മെയിൻ ആയി കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നത് ആന്റണി ആണെങ്കിൽ അക്കൗണ്ട്സ്ൽ ആണ് ഇരിക്കുന്നത്..
ഞാൻ ആണെങ്കിൽ നേരത്തെ പോലെ ഷെഫിനെ ഹെല്പ് ചെയുന്നു ഇടക്ക് ഓരോ ക്ലീനിങ് ജോലി ഒക്കെ ആയി പോകുന്നു..
ഇടക്ക് സാറ എന്റെ അടുത്ത് വരും എങ്കിലും ഒന്ന് മൈൻഡ് പോലും ചെയുന്നത് ഇണ്ടായില്ല… ജോലി ഒക്കെ കഴിഞപ്പോൾ സമയം 11 മണി കഴിഞ്ഞു അവിടെ നിന്നു ചെറിയ രീതിയിൽ ഫുഡും കഴിച്ചു ആണ് ഇറങ്ങിയത്.. ഇതിന്റെ ഇടയിൽ ആന്റണി ആയി കുറേ സംസാരിച്ചു എങ്കിലും സാറ ആയി ഒന്നും മിണ്ടയില്ല….
അവിടന്ന് ഇറങ്ങി നേരെ റൂമിൽ പോയ്‌ കിടന്നു.. നല്ല ഷീണം ഒള്ളത് കൊണ്ട് നേരത്തെ ഉറങ്ങി പോയ്‌..
രാവിലെ ഉള്ള ജോണിന്റ വിളി കേട്ട് ആണ് ഞാൻ എണീറ്റത്.. ഇന്ന് ക്ലാസ്സ്‌ ഒള്ളത് കൊണ്ട് നേരെ കുളിച്ചു റെഡി ആയി അവന്മാരുടെ കുടെ കോളേജിലക്കു പോയി… പോകുന്നു വഴി ഇന്നലത്തെ ജോലിയെ കുറിച്ച് അവരോട് പറഞ്ഞു..
കോളേജിൽ എത്തി പതിവ് പോലെ അറുബോറൻ ക്ലാസ്സിൽ ഇരുന്ന് മടുത്തു ബ്രേക്കിനു പുറത്തേക്കു ഇറങ്ങി ചുമ്മ നടന്നപ്പോൾ ആണ് സറായ കണ്ടത്..

Recent Stories

The Author

Got

5 Comments

  1. ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. 🤔🤔🤔🤔
    ഏതായാലും അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ❤❤❤❤❤❤❤

  2. Waiting for next part ❤️
    Late aakaruthe❕

  3. Next part at the earliest please….
    അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ

  4. കൈലാസനാഥൻ

    അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com