പ്രിയ നിമിഷങ്ങൾ 2 [Got] 97

വീട്ടിൽ എത്തി വേഗം തന്നെ കയറി കിടന്നു.. പിറ്റേ ദിവസം രാവിലെ തന്നെ എഴുനേറ്റു ഇന്ന് ആണെങ്കിൽ ക്ലാസ്സ്‌ ഇല്ലേ നേരത്തെ തെന്നെ റെഡി ആയി ആന്റണി അയച്ചു തന്നെ ലൊക്കേഷൻ നോക്കി അവിടെ എത്തി….
പുറത്ത് നിന്നും നോക്കുമ്പോൾ വലിയ ഒരു റെസ്റ്റോറന്റ് തന്നെ ആയിരുന്നു അത് നമ്മുടെ നാട്ടിലെ പോലെ അല്ല പുറത്തു ആണ് കൂടുതൽ സീറ്റുകൾ ഉള്ളത്.. പക്ഷെ രാവിലെ ആയതു കൊണ്ട് അങ്ങേയ് ആളുകൾ ഒന്നും ഇണ്ടായില്ല… നേരെ ഞാൻ റെസ്റ്റോറന്റ്ഇന്റെ അകത്തേക്കു കയറി… അവിടെ ഒരു കസേരയിൽ ഇരുന്ന് ആന്റണി ആരോടോ ഫോണിൽ സംസാരിക്ക്കായിരുന്നു എന്നെ കണ്ടതും പുള്ളി വന്ന് സംസാരിച്ചു കുടെ ഇവിടത്തെ ജോലികളെ കുറിച്ച് പറയുകയും ചെയ്തു…
ഇന്ന് ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് ഫുൾ ടൈം അവിടെ നിന്ന് ഓരോരോ ജോലി ചെയ്തു കുടുതലും അവിടത്തെ മെയിൻ ഷെഫിന്റ അസ്സിൻസ്റ്റന്റ് ആയും ഇടക്ക് അവിടെ പാത്രങ്ങൾ ഒക്കെ വാഷ് ചെയ്തു… അങ്ങനെ കൃത്യമായ പണി ഒന്നും ഇല്ല എല്ലാം കണ്ടു അറിഞ്ഞു ചെയ്ത് കൊള്ളണം…വിൽ‌സൺ ചേട്ടനെ പോലെ തന്നെ ആണ് മോനും പെട്ടന്ന് കമ്പനി ആകുന്ന കുട്ടത്തിൽ ആണ്… ഇന്ന് ഒരു ദിവസം കൊണ്ട് തന്നെ അവനും ആയി നല്ല കൂട്ടായി കാര്യം ചേട്ടൻ ആണ് പക്ഷെ പേര് വിളിക്കുന്നത് ആണ് ആൾക്ക് ഇഷ്ടം…
ഉച്ച വരെ അങ്ങനെ വലിയ തിരക്കു ഒന്നും ഇണ്ടായില്ല.. ഉച്ച കഴിഞപ്പോൾ ആണ് സാറ വന്നത് ഒരു വൈറ്റ് ടി ഷേർട്ടും ഒരു ബ്ലോക്ക്‌ ജീൻസും ഇട്ടു നല്ല സുന്ദരി ആയി ആണ് വരവ്.. എന്നെ കണ്ടതും ഒരു പുച്ഛത്തോടെ നേരെ ആന്റണിയൂടാ അടുത്ത് പോയി ന്തൊക്കയോ സംസാരിക്കുന്നത് കണ്ടു 2 പേരും നന്നായി ചിരിക്കുന്നുണ്ടാർന്നു… ഒരു നിമിഷം അവരുടെ സംസാരം കണ്ടതും അനിയത്തിയെ ഓർത്തു പോയി കാര്യം പലതും ഇണ്ടായട്ടും കുടെ ഇണ്ടായതു അവൾ മാത്രം ആണ്….ഇങ്ങോട്ട് വരാൻ നേരത്ത് ആരും കാണാതെ എന്റ ബാഗും സാധനങ്ങളും ഒക്കെ എടുത്തു തന്നു കുടെ കൈയിൽ കുറച്ചു കാശും വച്ച് തന്നു കെട്ടി പിടിച്ചു ഒരു പൊട്ടി കരച്ചിൽ അർന്നു പാവം…എന്റെ കുടെ നിന്നു എന്ന് പറഞ്ഞു അപ്പൻ 2 ദിവസം ആണ് അവളെ റൂമിൽ പൂട്ടി ഇട്ടതു…അവളെ കുറിച്ച് ഓർത്തപ്പോൾ അറിയാതെ കണ്ണിൽ നിന്നു ഒരു തുള്ളി വേണുപോയി….
താൻ ഇത് ഏതു ലോകത്തു ആടോ…
നോക്കിയപ്പോൾ ആന്റണി അടുത്ത് നിന്ന് എന്നെ വിളിക്കാരുന്നു..
ഏയ്‌ ഒന്നൂല്ലെടോ നിങ്ങളുടെ സംസാരം കണ്ടപ്പോൾ അനിയത്തിയേയ് ഓർത്തു പോയി അതാ എങ്ങനെ ഇരുന്നത്
ജെറിയുടെ അനിയത്തിയുടെ പേര് ന്താണ് അവൾ ന്താ ചെയ്യണത് എന്ന് സാറ ചോദിച്ചത്….
അവളുടെ പേര് എലിസബത്ത് ഇപ്പോൾ നാട്ടിൽ എംബിബിസ് 2 ഇയർ ആണ് പഠിക്കുന്നത് എന്ന് പറഞ്ഞു
ആഹാ അടിപൊളി ഇവളെ പോലെ തന്നെ ആണോ എന്ന് സാറയെ നോക്കി ആന്റണി എന്നോട് ചോദിച്ചത്…
അല്ല ഇവളെ പോലെ അല്ല കാണാൻ നല്ല ഭംഗി ഇണ്ട് എന്ന് ഞാൻ അവളെ നോക്കി പറഞത്… പറഞ്ഞു തീരും മുൻപ് ആന്റണി പൊട്ടി ചിരിച്ചു കൊണ്ട് അവിടെ ഉള്ള കസേരയിൽ ഇരുന്നത് അപ്പോഴും ആളു നല്ല ചിരിയു എന്നെ നോക്കി ഷേക്ക്‌ ഹാൻഡ് തന്നു…
ഞാൻ സാറായെ നോക്കുമ്പോൾ ചുവന്നു തുടുത്ത മുഖവും ആയി ചുണ്ട് കുർപ്പിച്ചു എന്നെ നോക്കി ആന്റണിയുടെ പുറത്തു ഇട്ട് ഒരു ഇടി കൊടുത്ത് കൊണ്ട് ചവിട്ടി തുള്ളി അകത്തേക്കു പോയത്..
അപ്പോഴും അവൻ ചിരിച്ച് കൊണ്ട് എന്നെ നോക്കി.. എന്റെ ജെറി ലൈഫിൽ ആദ്യം ആയി ആണ് എന്റ പെങ്ങളോട് ഒരാൾ ഭംഗി കുറവാണ് എന്ന് പറഞത്….
ആയോ ഞാൻ ചുമ്മാ പറഞത് ആണ് കൊഴാപ്പം ആയോ കർത്താവെ..
ഇല്ലെടോ സാരം ഇല്ല ഇടക്ക് ഒക്കെ അവൾക്കു ഇങ്ങനെ ഒരു കൊട്ട് കിട്ടണത് നല്ലത് ആണ്.. പക്ഷെ നൈസ് ആയിട്ട് പണി തരാൻ മിടുക്കി ആണ് അത് കൊണ്ട് മോൻ ഒന്ന് നോക്കി വച്ചോ..

5 Comments

  1. ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. ????
    ഏതായാലും അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ❤❤❤❤❤❤❤

  2. Waiting for next part ❤️
    Late aakaruthe❕

  3. Next part at the earliest please….
    അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ

  4. കൈലാസനാഥൻ

    അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ

Comments are closed.