അവന്മാർ ഒള്ള കാരണം മര്യാദക്ക് ക്ലാസ് കണ്ടു പിടിക്കാൻ പറ്റി ഇല്ലങ്കിൽ ചുറ്റി പോയേനെ ഞാൻ അത്ര മാത്രം വലിയ കോളേജ് ആണ്…
ക്ലാസ്സിന്റെ അകത്തു കയറിയതും ഏതോ ഗ്രഹത്തിൽ എത്തി പെട്ടത് പോലെ അർന്നു എന്റ അവസ്ഥ കാരണം പേരിനു പോലും ഒരു മലയാളി ഇണ്ടായില്ല എന്ന് മാത്രം അല്ല കുടുതലും പെൺകുട്ടികൾ അർന്നു …
കർത്താവെ ഇനി ന്താവോ എന്റ അവസ്ഥ എന്ന് ചിന്തിച്ചു ഞാൻ എന്റ സീറ്റിലക് ഇരുന്നു… ഒരു ഫ്രഞ്ച് സുന്ദരി വന്ന് ക്ലാസ്സ് എടുത്തു അവളുടെ സൗന്ദര്യം ആസ്വദിച്ച് ഇരുന്നത് അല്ലതെ എനിക്ക് ക്ലാസിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…
1 ഹൗർ കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ചുമ്മാ കോളേജ് ക്യാമ്പസ് ഒന്ന് ചുറ്റി നടന്നു.. നമ്മുടെ നാട്ടിലെ പോലെ ഫുൾ ടൈം ക്ലാസ്സ് ഒന്നും ഇല്ല ആഴ്ചയിൽ 3 ദിവസം ഒള്ളു ക്ലാസ്സ്…
ചുമ്മാ അടുത്ത് കണ്ടാ ബെഞ്ചിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുമ്പോൾ ആണ്..
ജെറി ഞാൻ ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ച് സാറ വരുന്നത്…
ഇത് എന്റെ അമ്മായിയാപ്പന്റെ വക ഒന്നും അല്ല ആർക്കു വേണെങ്കിലും ഇരിക്കാം എന്ന് മറുപടി പറഞ്ഞതും.. പൊട്ടിചിരിച്ചുകൊണ്ട് അവൾ അപ്പൊ അമ്മായിയപ്പൻ ഓക്കെ ഇണ്ടല്ല ജെറിക് എന്ന് പറഞ്ഞു അവിടെ ഇരുന്നത്…
അല്ലടോ രാവിലത്തെ എന്നോട് ഉള്ള ദേഷ്യത്തിൽ ആണോ മോനെ …
എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല എന്ന് അവളോട് ഒരു പുച്ഛത്തോടെ ഞാൻ പറഞ്ഞു… താൻ ന്താ ഇവിടെ വന്നപ്പോൾ തൊട്ട് ആകെ ഒരു മൂഡ് ഓഫ് ആണലോ വാട്ട് ഹാപ്പ് സ്വീറ്റ് ഹാർട്ട്..
എനിക്ക് ഒരു കൊഴപ്പം ഇല്ല താൻ ന്തിനാ ഇത് ഓക്കേ അന്നെഷിക്കണത് എന്ന് പറഞ്ഞു അവിടെ നിന്നും ഞാൻ എഴുനേറ്റു…
അപ്പോൾ തന്നെ സാറായും കുടെ എഴുന്നേറ്റ് ജെറി ഇവിടെ തന്നെ ഇരുന്നോ ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞു അവൾ അവിടെ നിന്നും പോയി..ഞാനും ക്ലാസ്സിലേക് പോയി ക്ലാസ്സ് കഴിഞ്ഞു അവന്മാരെ കണ്ട് പിടിച്ചു നേരെ വീട്ടിലക്കു പോയി…
പാരീസിൽ വന്നട്ട് ഇപ്പോൾ 2 അഴിച്ച കഴിഞ്ഞു ഇതിനു ഇടയിൽ ഞാൻ കൈയിലെ പ്ലാസ്റ്റർ വെട്ടി..ജോൺഉം അശ്വിൻഉം ആൽബിനും ഒക്ക ആയി നല്ല കമ്പനി ആയി ഇ ദിവസങ്ങൾ കൊണ്ട് ..
എങ്കിലും ക്ലാസ്സിൽ പോയി വന്നാൽ ചുമ്മ റൂമിൽ തന്നെ ഇരുന്ന് മടുത്തു… പാർട്ട് ടൈം ജോലി ഒക്ക നോക്കുന്നുണ്ടങ്കിലും ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല… ഇവിടെ ഓക്കേ ഒരു ജോലി കിട്ടാൻ ഫ്രഞ്ച് അത്യാവശ്യമായിരുന്നു എനിക്കാണെങ്കിൽഅതും അറിയില്ല…
കോളേജിൽ പോകുമ്പോൾ സറായ കാണാറുണ്ടങ്കിലും അവളും ഞാനും ഒന്നും മൈൻഡ് പോലും ചെയ്യാറുണ്ടായില്ല അന്നെത്തെ സംഭവത്തിന് ശേഷം…
അങ്ങെനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം ജോൺ പറഞ്ഞത് നമുക്ക് ഒന്ന് കറങ്ങാൻ പോവാം എന്ന്.. ഇവിടെ വന്നട്ട് ഞാൻ ആണെങ്കിൽ എങ്ങോട്ടും പോയില്ലാർന്നു..
രാത്രി ഞങ്ങൾ എല്ലാരും കുടെ പുറത്തേക്കു ഇറങ്ങി കാരണം പാരീസിന്റെ ഭംഗി കാണണം എങ്കിൽ അത് രാത്രി ആകണം…
അങ്ങെനെ ഞങ്ങൾ നടന്ന് ചാമ്പ്സ് ഇല്യേസിൽ എത്തി മഞ്ഞ വെളിച്ചത്തിൽ കത്തുന്ന ലൈറ്റുകളും ടൈൽ വിരിച്ച നടപ്പാതകളും ചുറ്റും ലോകത്തോര ബ്രാൻഡുകളുടെ ഷോറൂമുകളും ആയി നല്ല മനോഹരി ആയി നിൽക്കുന്നു ചാമ്പ്സ് ഇല്യേസി.
വെറുതെ അല്ല ഇ നാടിനെ പ്രകാശത്തിന്റെ താഴ്‌വാരാ എന്ന് വിളിക്കുന് എനിക്ക് മനസിലായി…
എവിടെ നോക്കിയാലും പ്രണയാ ജോടികളെ ആണ് കാണുന്നത്.. കുറേ ദുരം നടന്ന് ക്ഷീണിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഒരു റെസ്റ്റോറന്റൈൽ കയറി ഫുഡ് ഓർഡർ ചെയ്ത് ഇരിക്കുമ്പോൾ ആണ്… അടുത്ത സീറ്റിൽ വന്ന് വിൽസൺ ചേട്ടനും ഫാമിലിയും വന്ന് ഇരുന്നത്..
ചെക്കൻ ഫുള്ള് ഉടായിപ്പാരുന്നോ.. ????
ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ❤❤❤❤❤❤❤
??
Waiting for next part ❤️
Late aakaruthe❕
Next part at the earliest please….
അതും കൂടെ കിട്ടിയാലേ കിർത്യം പറയാൻ പറ്റൂള്ളൂ
അടുത്ത ഭാഗം കൂടി വായിച്ചിട്ട് വിശദമായിട്ട് കുറിക്കാം. ഭാവുകങ്ങൾ