പ്രണയമഴ ?5 342

 

അകത്തേക്ക് കടന്നതും മുഷിപ്പിക്കുന്ന നാറ്റം കൊണ്ട് അവൾ മൂക്ക് പൊത്തി… ചുറ്റും ഒന്ന് നോക്കിയതും നിലത്താകെ ശർദ്ധിച്ച് വെച്ചിട്ടുണ്ട്… അവൾ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു… മേനിയിൽ തൊട്ട് നോക്കുമ്പോൾ ചുട്ട് പൊള്ളുന്നുണ്ട്… ഞെട്ടലോടെ അവൾ കൈകൾ പിൻവലിച്ചു…

 

 

കണ്ണുകൾ തുറക്കാൻ തന്നെ പാട് പെടുന്ന അവനെ കാൻകെ അവൾക്ക് സങ്കടം തോന്നിപോയി… അടുക്കളയിൽ ചെന്നു കുറച്ച് വെള്ളം ചൂടാക്കി ഒരു തുണി കൊണ്ട് വായും മുഖവും തുടച്ച് കൊടുത്തു… മുഷിഞ്ഞ ടി ഷർട്ട്‌ മാറ്റി പുതിയതൊന്ന് ഉടുത്ത് കൊടുത്തു… ശ്രദ്ധയോടെ ബെഡിലേക്ക് കിടത്തി ഒരു തുണി നനച്ച് തലയിൽ വെച്ച് കൊടുത്ത് നന്നായി പുതപ്പിച്ച് കൊടുത്തു…

 

 

പിന്നീട് തറയാകെ തുടച്ച് വൃത്തിയാക്കി അവൾ മുറിയിലേക്ക് ചെന്ന് ഒന്ന് കുളിച്ചു… വീണ്ടും അശ്വിന്റെ മുറിയിലേക്ക് ചെന്ന് നോക്കി നെറ്റിയിലെ തുണി മാറ്റി കൊടുത്തു…

 

 

തണുപ്പ് മേനിയിലേക്ക് അടിച്ച് കയറിയത് കൊണ്ട് തന്നെ ശരീരം നന്നായി വിറക്കുന്നുണ്ട്… പല്ലുകൾ കൂട്ടി മുട്ടുന്നുണ്ട്… അവളുടെ കയ്യിലെ ചൂട് തട്ടിയതും അവൻ അവളുടെ കൈ എടുത്ത് തന്നിലേക്ക് കൂട്ടി പിടിച്ചു…

 

 

മാനസി ഒന്ന് ഞെട്ടി പോയി… പിന്നെ ചിരിയോടെ മറുകൈ കൊണ്ട് അവന്റെ തലയിൽ വാത്സല്യത്തോടെ തലോടി…

 

 

“മഴ കൊണ്ടിട്ടുള്ള പനിയാ… പിന്നെ എന്നെ അവഗണിക്കുന്നതിന് ദൈവം തന്ന ശിക്ഷയും…” ആ പെണ്ണിന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു…

 

 

അസഹ്യമായ തണുപ്പ് അശ്വിനെ ആകെ പൊതിഞ്ഞതും അവൻ വിറവലോടെ അവളെ കൂടുതൽ പൊതിഞ്ഞ് പിടിച്ചു… മാനസി ഒരു നിമിഷം ഒന്ന് ആലോചിച്ച് നിന്നു… കഴുത്തിൽ അമർന്ന് കിടക്കുന്ന താലിയിലേക്ക് ഒന്ന് നോക്കി… ശേഷം പുതപ്പിനുള്ളിലേക്ക് കയറി അവനെ അവളുടെ മാറോട് അടക്കി പിടിച്ചു…

 

 

അവളിലെ ഗന്ധം അവന്റെ നാസിക തുമ്പിനെ തഴുകി തലോടിയതും അവന്റെ കൈകൾ ടോപിന്റെ മറ നീക്കി അവളുടെ വയറിൽ കുസൃതി കാട്ടി തുടങ്ങി… ഒരു കുറുകലോടെ അവൾ ഒന്ന് ചുരുണ്ട് കൂടി… കൈകൾ അവന്റെ പുറത്ത് അമർന്നു…

 

 

 

 

ക്ഷീണം കൊണ്ട് അടഞ്ഞ് പോവുന്ന കണ്ണുകൾ തന്റെ പ്രാണന്റെ സമീപ്യത്തിൽ വല്ലാത്തൊരു ഊർജ്ജം കൈവരിച്ചു..കണ്ണുകൾ ഉയർത്തി അവളെ നോക്കിയതും കണ്ണുകൾ ഇറുക്കി അടച്ച് കിടക്കുന്ന തന്റെ പെണ്ണിനെ കാൻകെ ഉള്ളിൽ വികാരത്തിന്റെ വെളിയേറ്റം തന്നെ നടന്നു…

 

 

ഇളം ചുവപ്പുള്ള അധരങ്ങളിൽ അവന്റെ കണ്ണുകൾ ഓടി നടന്നു… ഏറെ നേരം കഴിഞ്ഞ് മാനസി കണ്ണ് തുറന്ന് നോക്കിയതും തന്നെ വിടാതെ നോക്കുന്ന അശ്വിന്റെ കാപ്പികണ്ണുകളിൽ അവളുടെ പാതിരാകണ്ണുകൾ കോർത്തിനങ്ങി…

 

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~?അശ്വിൻ?~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…???

  6. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  8. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. ???.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
    ❤❤❤❤❤❤❤

  9. ❤️?

  10. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  11. Good story brother ♥️♥️♥️♥️

  12. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു ??

  13. ജിന്ന് ?

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
    WITH LOTS OF LOVE❤?
    ജിന്ന്?

    1. ജിന്ന് ????
      ❤❤❤❤❤❤❤❤❤❤❤❤????

Comments are closed.