പ്രണയമഴ ?5 342

 

“നേരം ഒരുപാട് ഇരുട്ടിയില്ലേ… നീ ഏതായാലും കാർ എടുത്തോ ഞാൻ ആരുടെ കൂടെ എങ്കിലും ലിഫ്റ്റ് ചോദിച്ച് വന്നോളാം…” പോക്കറ്റിൽ നിന്നും കീ എടുത്ത് അവൾക്ക് കൊടുത്ത് കൊണ്ട് ദൃതിയിൽ അവൻ ഹോസ്പിറ്റലിലേക്ക് ഓടി ചെന്നു…

 

 

കയ്യിലെ കീ ഒന്ന് നോക്കിയ ശേഷം അവൾ പാർക്കിങ്ങിലേക്ക് ചെന്നു…

 

________________?

 

 

നേരം പത്രണ്ട് മണി ആയിട്ടും അശ്വിനെ കണ്ടതേ ഇല്ല… ടെൻഷനോടെ അവൾ വീണ്ടും അവന്റെ ഫോണിലേക്ക് അടിച്ചു… റിങ് മുഴുവനായും അടിച്ച് കാൾ കട്ട്‌ ആയി പോയി എന്നല്ലാതെ അറ്റൻഡ് ചെയ്യുന്നില്ല…

 

 

നല്ല മഴ പെയ്യുന്നുണ്ട്… കൂട്ടിന് ശക്തിയിൽ ഇടിയും വെട്ടുന്നുണ്ട്… അവൾക്ക് ആകമാനം ഒരു ഭയം വന്ന് നിറഞ്ഞു… ഇടക്കിടക്ക് ബാൽകണിയിൽ ചെന്ന് താഴേക്ക് ഒന്ന് എത്തി നോക്കി കൊണ്ടിരുന്നു… ടേബിളിൽ വിളമ്പി വെച്ച ഭക്ഷണം തണുത്ത് ഉറഞ്ഞ് പോയിരുന്നു…

 

 

അവൾ സോഫയിലേക്ക് ചാരി ഇരുന്ന് നെറ്റിയിൽ കൈകൾ അമർത്തി ഇരുന്നു… ഉറക്കം അവളുടെ കണ്ണിനെ അടച്ച് കളഞ്ഞു…

 

 

“ഡിങ് ഡിങ്…”?

 

ബെൽ അടിക്കുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി ഉണർന്നു… തിടുക്കപ്പെട്ട് വാതിലിന്റെ അടുത്തേക്ക് ഓടി… കതക് തുറന്ന് നോക്കുമ്പോൾ ആകെ നനഞ്ഞ് കുതിർന്ന് നിൽക്കുന്ന അശ്വിനെയാണ് അവൾ കണ്ടത്… വേഗത്തിൽ ഹാങ്ങറിൽ കൊളുത്തിയിട്ട ടവൽ എടുത്ത് മുറിയിലേക്ക് കയറാൻ ഒരുങ്ങുന്ന അവന്റെ അടുത്തേക്ക് ചെന്നു…

 

 

“തല തുടക്ക്…” അവന് നേരെ ടവൽ നീട്ടി കൊണ്ട് അവൾ പറഞ്ഞതും കേട്ടഭാവം കാണിക്കാതെ അവൻ മുറിയിലേക്ക് കയറാൻ ഒരുങ്ങി… അവൾ അവന്റെ കൈകളിൽ പിടിച്ച് നിർത്തിച്ച് കാലിൽ ഉയർന്ന് പൊങ്ങി അവന്റെ തല തുടച്ച് കൊടുത്തു…

 

 

ആഗ്രഹിച്ചത് എന്തോ നേടിയെടുത്ത നിർവൃതിയിൽ അവൻ ഒന്ന് ഇളിഞ്ഞ് ചിരിച്ചു… അവളിൽ നിന്നും വമിക്കുന്ന ഇലഞ്ഞി പൂവിന്റെ ഗന്ധം തന്നെ മറ്റേതോ ലോകത്തേക്ക് എത്തിക്കും പോലെ…!!

 

 

കണ്ണടച്ച് പിടിച്ച് കൊണ്ടവൻ അവളിലെ ഗന്ധത്തെ മൂക്കിലേക്ക് ആവാഹിച്ചെടുത്തു… കണ്ണുകൾ തുറന്നതും സാരിയുടെ ഇടയിലൂടെ കാണുന്ന അവളുടെ നാഭിചുഴിയിൽ അവ കുരുങ്ങി കിടന്നു… തൊണ്ടകുഴിയിൽ നിന്നും ഉമിനീർ ഇറക്കി കൊണ്ടവൻ അങ്ങോട്ട് കണ്ണുകൾ വിടർത്തി നോക്കി നിന്നു… കറുത്ത പൊട്ട് പോലെ വലിപ്പത്തിൽ ഉള്ള കാക്കാപ്പുള്ളിയിൽ എന്തോ വല്ലാത്തൊരു ആകർഷണം തോന്നി അവന്…

 

 

“ഇനി ഫ്രഷ് ആയി വാ… ഭക്ഷണം കഴിക്കാം…” തല നല്ലവിധം തുവർത്തി കൊടുത്ത് കൊണ്ട് അവൾ വിട്ട് നിന്നു… അവന്റെ ചുണ്ടുകൾ പരിഭവം കൊണ്ട് വളഞ്ഞ് പോയി…

 

 

“ഞാൻ കഴിച്ചതാ…” അത്രമാത്രം പറഞ്ഞ് കൊണ്ട് അവൻ റൂമിൽ കയറി കതക് അടച്ചു… അവൻ പോവുന്നതും നോക്കി ഒന്ന് നിശ്വസിച്ചു കൊണ്ട് അവൾ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച് കിടക്കാൻ ചെന്നു…

 

 

ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടതും അവൾ ഞെട്ടി ഉണർന്നു… ക്ലോക്കിലേക്ക് ഒന്ന് നോക്കി സമയം രണ്ടര…!! ഒന്നുറങ്ങി എണീറ്റതെ ഒള്ളു… വീണ്ടും അതേ ശബ്ദം കേട്ടതും അവൾക്ക് മുറിക്ക് പുറത്തേക്ക് ഇറങ്ങി… അശ്വിന്റെ റൂമിൽ നിന്നാണെന്ന് കേട്ടതും അവൾ വെപ്രാളത്തോടെ അങ്ങോട്ടേക്ക് ചെന്നു…

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~?അശ്വിൻ?~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…???

  6. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  8. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. ???.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
    ❤❤❤❤❤❤❤

  9. ❤️?

  10. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  11. Good story brother ♥️♥️♥️♥️

  12. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു ??

  13. ജിന്ന് ?

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
    WITH LOTS OF LOVE❤?
    ജിന്ന്?

    1. ജിന്ന് ????
      ❤❤❤❤❤❤❤❤❤❤❤❤????

Comments are closed.