“ഞാൻ ഇൻഫോം ചെയ്തിട്ടുണ്ട് ഇപ്പോൾ വരും നിന്നെ കൊണ്ടുപോവാൻ… ചികിൽസിക്കാൻ അല്ലാട്ടോ നിന്നെ നരകിപ്പിക്കാൻ…” കണ്ണുകളിൽ തീ പാറി… വാതിൽ തുറന്നവൻ പുറത്തേക്ക് ഇറങ്ങിയതും അർജുൻ ചുമക്കാൻ ഒരു പാഴ് ശ്രമം നടത്തി… വളരെ അവശൻ ആയത് കൊണ്ട് തന്നെ തളർച്ചയോടെ അവൻ കണ്ണുകൾ അടച്ചു…
__________________?
ഈ നാട്ടിൽ തന്നെ അർജുൻ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞിരുന്നു… ഇത്രയും കാലം അവൻ മാനസിയോട് യാതൊരു കോൺടാക്ട് ഇല്ലാത്തത് കൊണ്ട് തന്നെ ഇനിയൊരു ശല്യം ഉണ്ടാവില്ലെന്ന് കരുതിയിരുന്നു… പക്ഷെ ഇങ്ങനെ ഒരു നീക്കം മനസ്സിൽ പോലും കരുതിയിരുന്നില്ല… ഓരോന്ന് ആലോചിച്ച് കൊണ്ട് അശ്വിൻ ഫ്ലാറ്റിന് മുന്നിൽ എത്തി മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറി ചുറ്റും ഒന്ന് നോക്കി…
ആരെയും കണ്ടില്ല… മാനസിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ടു… വാതിൽക്കൽ ചെന്ന് ഒന്ന് എത്തി നോക്കി മുറിയിലും ഇല്ല… ബാത്റൂമിലേക്ക് ഒന്ന് നോക്കിയപ്പോൾ നിലത്ത് തറയിൽ തളർന്ന് വീണ് കിടക്കുന്ന മാനസിയെ കണ്ടതും അവൻ അവൾക്ക് അരികിലേക്ക് ഓടി ചെന്ന് കൈ കൊണ്ട് മുഖത്ത് തട്ടി വിളിച്ചു…
“മാനസി… ടാ എണീക്ക്…” എത്ര വിളിച്ചിട്ടും അവള് എഴുനേൽക്കാത്തത് കൊണ്ട് അശ്വിൻ അവളെ കൈകളിൽ കോരി എടുത്ത് ബെഡിൽ കൊണ്ട് കിടത്തി… മാറിന്റെ സൈഡിൽ നിന്നും രക്തം പൊടിയുന്നത് കണ്ടതും വേദനയോടെ അവന്റെ മുഖം ചുളിഞ്ഞു… നനഞ്ഞ വസ്ത്രം മാറ്റി കൊടുത്ത് ഒരു നേരിയ ചുരിദാർ ഉടുപ്പിച്ച് കൊണ്ട് അവളുടെ മുറിവിൽ ഓയ്ൽമെൻറ് തേച്ച് കൊടുത്തു…
ക്ഷീണം ബാധിച്ച മുഖം ആകെ അവന്റെ ചുണ്ടുകൾ മൃദുവായി അമർന്നു… സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ അവളുടെ വിരിനെറ്റിയിൽ ചുണ്ടുകൾ അമർത്തി വെച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… തലർന്നുറങ്ങുന്ന തന്റെ പെണ്ണിനെ ശെരിക്ക് പുതപ്പിച്ച് നേരിയ തണുപ്പിൽ ac ഓൺ ചെയ്ത് അവൻ പുറത്തേക്ക് ഇറങ്ങി…
“നീ മാറേണ്ടി ഇരിക്കുന്നു പെണ്ണേ…!!” വാക്കുകളിൽ എന്തോ ഒളിപ്പിച്ചിരുന്നോ അവൻ…??
കണ്ണിലേക്ക് സൂര്യന്റെ വെളിച്ചം കുത്തി കയറിയപ്പോൾ ആണ് മാനസി കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രമിച്ചത്… മേലാകെ നന്നായി വേദനിക്കുന്നുണ്ട്… കണ്ണുകൾ മഞ്ഞളിക്കുന്നത് പോലെ… മേനിയിലേക്ക് തണുപ്പ് കയറിയതും പുതപ്പ് ചുറ്റി വരിഞ്ഞ് അവള് ചുരുണ്ട് കൂടി കിടന്നു…
ആരോ മുറി തുറക്കുന്ന ശബ്ദം കേട്ടതും അവൾ മെല്ലെ ഒന്ന് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു…കതക് തുറന്ന് വരുന്ന അശ്വിനെ കണ്ടതും അവൾ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…
അവളുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ അവൻ ജനൽ തുറന്നിട്ട് പുറത്തേക്ക് ഇറങ്ങി… തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോവുന്ന അശ്വിനെ നോക്കി അവൾ ചുണ്ട് ചുളുക്കി… കുറച്ച് നേരം കഴിഞ്ഞതും ഒരു ട്രെയിൽ ഇച്ചിരി കഞ്ഞിയും ആയി അവൻ തിരികെ വന്ന് ബെഡിന് കുറുകെ ചെയർ വലിച്ചിട്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നു…
Nenbaa adutha part naale raavile idumennu pratheekshikkunnu?