*പ്രണയമഴ…?*(4) 379

 

തന്നെ നോക്കി നിൽക്കുന്ന മനസിയെ പാടെ അവഗണിച്ച് കൊണ്ട് അവൻ ഒരു സ്പൂണിൽ ഇച്ചിരി കഞ്ഞി എടുത്ത് അവൾക്ക് നേരെ നീട്ടി… വാ തുറക്കാതെ അവനെ നോക്കി നിൽക്കുന്ന മാനസിയെ അവനൊന്ന് നോക്കി…

 

“കഴിക്കാൻ…” അവന്റെ ശബ്ദം കടുത്തു… പാതിരക്കണ്ണുകളിൽ ക്ഷണനേരം കൊണ്ട് നീര്മുത്തുകൾ ഉരുണ്ട് കൂടി… ചുണ്ട് വിതുമ്പി കൊണ്ട് അവൾ അവൻ കൊടുത്ത കഞ്ഞി മുഴുവനും കുടിച്ചു… താൻ കരയുന്നത് പാടെ അവഗണിച്ച് ഒന്ന് നോക്കുക പോലും ചെയ്യാതെ നിൽക്കുന്ന അശ്വിനെ കാൻകെ അവളുടെ ഉള്ളം അലറി കരഞ്ഞു…

 

കഞ്ഞി കുടിച്ച് കഴിഞ്ഞ് അവൾക്ക് നേരെ ഒരു ടിഷ്യു നീട്ടി കൊണ്ട് അവൻ വലിപ്പ് തുറന്ന് ടാബ്ലറ്റ് എടുത്തു… കയ്യിൽ കരുതിയ ടാബ്ലറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് വെള്ളം കൊടുത്ത് അവൻ തിരിഞ്ഞ് നടന്നു…

 

അവൻ പോവുന്നതും നോക്കി അവൾ നിശബ്ദം തേങ്ങി കൊണ്ടിരുന്നു… തിരിഞ്ഞ് നടന്ന അശ്വിന്റെ ചൊടികൾ മനോഹരമായി ഒന്ന് ചിരിച്ചു…

 

______________________?

 

 

വൈകുന്നേരം ഹാളിലെ സെറ്റിയിൽ ഇരുന്ന് ടീവി കാണുകയാണ് അശ്വിൻ… ശരീരത്തിലെ ക്ഷീണം ഒന്ന് വിട്ട് മാറിയതും മാനസി മുറി തുറന്ന് പുറത്തേക്ക് ഇറങ്ങി… ഹാളിൽ ഇരിക്കുന്ന അശ്വിന്റെ അടുത്തേക്ക് അരിച്ചരിച്ച് ചെന്ന് സോഫയുടെ അരികിൽ ഇരുന്നു…

 

 

ഇതെല്ലാം അശ്വിൻ കാണുന്നുണ്ടെങ്കിലും മുഖത്ത് ഗൗരവം വാരി വിതറി അവൻ ടീവിയിലേക്ക് തന്നെ നോട്ടം തെറ്റിച്ചു… അറിയാതെ പോലും അവളെ ഒന്ന് നോക്കാൻ മുതിർന്നില്ല…

 

“അഹം അഹം…” അവന്റെ ശ്രദ്ധ തന്നിലേക്ക് തിരിക്കാൻ അവളൊന്ന് മുരണ്ടു നോക്കി… അശ്വിന് ചിരി നന്നായി വരുന്നുണ്ടെങ്കിലും കൈകൾ സോഫയിൽ അമർത്തി ഒരു വിധം കണ്ട്രോൾ ചെയ്തിരുന്നു…

 

 

“അശ്വിൻ…!!” ശബ്ദം കുറച്ച് അവൾ വിളിച്ചതും അവൻ അവളെ ഒന്ന് നോക്കി ചുണ്ട് കോട്ടി കൊണ്ട് എഴുന്നേറ്റ് പോയി… മാനസി അവൻ പോവുന്നതും നോക്കി നിസ്സഹായതയോടെ അങ്ങനെ ഇരുന്നു…

 

 

______________________?

 

 

ഒരാഴ്ച ഹോസ്പിറ്റലിൽ ലീവ് പറഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ ഇന്നാണ് രണ്ടുപേരും ഹോസ്പിറ്റലിലേക്ക് പോവുന്നത്… കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം മാനസി കഴിയും വിധം അശ്വിനോട് മിണ്ടാൻ ശ്രമിക്കുമ്പോൾ തന്നെ നോക്കി പുച്ഛിച്ച് കൊണ്ട് എഴുന്നേറ്റ് പോവാറാണ് പതിവ്… ഇന്ന് ബസിൽ കാണുമല്ലോ അപ്പൊ പറയാം… അവിടുന്ന് എണീറ്റ് പോവാൻ കഴിയില്ലല്ലോ… മനസ്സിൽ ഉറപ്പിച്ച് കൊണ്ട് അവൾ ഷൂവിന്റെ ലൈസ് കെട്ടുന്ന അശ്വിനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി ബസ് സ്റ്റാൻഡ് ലക്ഷ്യം വെച്ച് നടന്നു…

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.