*പ്രണയമഴ…?*(4) 379

 

“ഹെയ്… ആരാടോ താൻ…??” എതിരെ വന്ന ഒരു ചേച്ചിയും അയാളുടെ ഭർത്താവും ഇത് കണ്ട് കൊണ്ട് മുന്നോട്ട് വന്ന് ചോദിച്ചതും കള്ളം പിടിക്കപ്പെട്ടത് പോലെ അർജുൻ ഞെട്ടി വിറച്ചു പോയി… വേഗത്തിൽ പിന്തിരിഞ്ഞു ഓടി…

 

 

“കുട്ടി…!!” അവളുടെ സാരി ശെരിക്ക് ഇട്ട് കൊടുത്ത് കൊണ്ട് ആ ചേച്ചി വിളിച്ചതും അവൾ പരിസര ബോധം ഇല്ലാതെ അവരെ കെട്ടിപിടിച്ചു കൊണ്ട് അലറി കരഞ്ഞു… ചുറ്റും ഒന്ന് നോക്കി കൊണ്ട് അവർ ഡോർ തുറന്ന് അവളെ താങ്ങി പിടിച്ച് അകത്തേക്ക് കൊണ്ടിരുത്തി ഇച്ചിരി വെള്ളം കൊടുത്തു…

 

 

 

_______________________?

 

 

അശ്വിൻ വീട്ടിലേക്ക് തിരിക്കുമ്പോൾ ഏതാണ്ട് സമയം രാത്രി 9 മണി ആയിട്ടുണ്ട്… വേഗത്തിൽ അവൻ റൂമിലേക്ക് ചെന്ന് കീ എടുത്ത് തുറന്നു… ലൈറ്റ് ഒന്നും ഇട്ടിട്ടില്ല… നെറ്റി ചുളിച്ച് കൊണ്ട് അവൾ ഹാളിലെ ലൈറ്റ് ഇട്ടു… സോഫയിൽ ഏതോ ലോകത്ത് എന്ന പോലെ എങ്ങോട്ടോ ദൃഷ്‌ടി പായിച്ച് ഇരിക്കുന്ന മാനസിയെ കണ്ടതും അവൻ അവൾക്ക് അരികിലേക്ക് ചെന്നു…

 

 

അനക്കം ഒന്നും ഇല്ലെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്… വെപ്രാളപ്പെട്ട് അവൻ അവൾക്ക് അരികിൽ ഇരുന്നു…

 

 

“മീനൂട്ടി…!!” വിളിക്കേണ്ട താമസം അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഉടുമ്പടക്കം അവനെ കെട്ടിപിടിച്ചു കൊണ്ട് തേങ്ങി കരഞ്ഞു കൊണ്ടിരുന്നു..

 

 

“എന്താ… എന്ത് പറ്റി കുട്ട്യേ…!!” വാക്കുകളിൽ ആധി നിറഞ്ഞു… കരച്ചിലിന് ഇടയിലും അവൾ മുറിഞ്ഞ് മുറിഞ്ഞ് വാക്കുകൾ പറഞ്ഞൊപ്പിച്ചു…

 

 

“നിക്ക് തടുക്കാൻ കഴിഞ്ഞില്ല…” അവസാനം പറഞ്ഞ് നിർത്തിയതും അവളെ തന്നിൽ നിന്നും അകറ്റി നിർത്തി അവളുടെ കവിളിൽ ആഞ്ഞൊരു അടി കൊടുത്തു അശ്വിൻ… പിടച്ചിലോടെ അവൾ നിറഞ്ഞ മിഴിയാലേ അവനെ നോക്കിയതും ഇന്നേവരെ കാണാത്ത ഇരുന്നു ഭാവം ആയിരുന്നു അവനിൽ… പതിയെ മിഴികൾ താഴ്ത്തി…

 

 

“ഞാനൊന്ന് തൊടുമ്പോഴേക്കും നീ കയ്യെടുത്ത് മാറ്റാറോ മറ്റൊ ഉണ്ടല്ലോ… ആ നായിന്റെ മോൻ തൊട്ടപ്പോ നിന്റെ ശരീരം അങ്ങ് പൂത്തുലഞ്ഞോടി പുല്ലേ… ഓഹ് പഴയ ഭർത്താവിനെ കണ്ടപ്പോൾ കെട്ടിലമ്മക്ക് അങ്ങ് സുഖം കയറിക്കാണും അല്ലേ… &%₹# മോളേ…” സങ്കടം ആയിരുന്നു അവന്… സങ്കടം കൊണ്ട് വായിൽ തോന്നിയത് എല്ലാം പറഞ്ഞ് അവൻ മെയിൻ ഡോർ ശക്തിയിൽ അടച്ച് പുറത്തേക്ക് ഇറങ്ങി…

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.