*പ്രണയമഴ…?*(4) 379

 

വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ ചെവിയിൽ കൈ വെച്ച് കണ്ണുകൾ ഇറുക്കി അടച്ചു… അലറി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്ന് വീണു പോയി…

 

 

 

കാറെടുത്ത് ലക്ഷ്യം തിരിയാതെ ചീറിപ്പാഞ്ഞ് പോകുമ്പോൾ അശ്വിന്റെ കണ്ണുകൾ വാശിയിൽ പെയ്ത് കൊണ്ടിരുന്നു… കാഴ്ച കണ്ണിനെ മറച്ചതും അവൻ പുറം കൈകൾ കൊണ്ട് അവയെ തുടച്ച് മാറ്റി…

 

 

ഉള്ളിൽ സങ്കടവും ദേഷ്യവും കുമിഞ്ഞ് കൂടിയത് പോലെ… അവൾക്കെന്താ ഒന്ന് പ്രതികരിച്ചാൽ…?? ഞാൻ തൊടുമ്പോൾ വാ തുറന്ന് എന്തെങ്കിലു പറയുന്നുണ്ടല്ലോ…?? ഇത്രയും അവളെ അവൻ ഉപദ്രവിച്ചിട്ടും അവൾക്ക് ഇപ്പോഴും ആ കഴുവേറിയോട് സ്നേഹം തന്നെ ആണോ…?? അങ്ങനെ ആണെങ്കിൽ ഞാൻ ആരാ…?? വെറും വിഡ്ഢി…!! സ്വയം മുദ്രകുത്തി കൊണ്ടവൻ ഒഴിഞ്ഞൊരു സ്ഥലത്ത് വണ്ടി നിർത്തി…

 

 

കണ്ണുകൾ തോരാതെ പെയ്ത് കൊണ്ടിരുന്നു… മനസ്സിലേക്ക് അർജുന്റെ മുഖം തെളിഞ്ഞ് വന്നതും ചെന്നിയിലെ ഞരമ്പ് ഒന്ന് പിടച്ചു… കണ്ണുകൾ രക്തവർണ്ണമായി… കൈകൾ ചുരുണ്ട് ഞരമ്പുകൾ ഇപ്പൊ പൊട്ടിപോവും എന്ന നിലക്കായി… പിന്നെ ഒന്നും നോക്കാതെ വേഗത്തിൽ കാർ മുന്നോട്ട് എടുത്തു…

 

 

________________________?

 

 

 

കണ്ണുകൾക്ക് വല്ലാത്ത വേദന അവൾ ഒന്ന് ക്ലോക്കിലേക്ക് നോക്കി സമയം പുലർച്ചയോട് അടുത്തിട്ടുണ്ട്… ഇനിയും അശ്വിൻ വന്നില്ലല്ലോ…?? ഉള്ളിൽ ആധി വന്ന് നിറഞ്ഞു… കരഞ്ഞ് വീർത്ത കണ്ണുകൾ വീണ്ടും കണ്ണീർ പൊഴിച്ചു…

 

 

ഞാൻ പ്രതികരിക്കണമായിരുന്നു… പക്ഷെ എനിക്ക് കഴിഞ്ഞില്ല… എന്തോ പേടിയാണ് എനിക്കായാളെ… അശ്വിന് എന്നോട് വെറുപ്പ് ആയിരിക്കുമോ…പൊട്ടിപ്പൊട്ടി കരഞ്ഞു കൊണ്ടിരുന്നു അവൾ…

 

 

മാറിന്റെ അരികിൽ ചെറുതായി വേദനിക്കുന്നത് പോലെ… അവൾ എണീറ്റ് മുന്നോട്ട് നടന്നു…കണ്ണുകൾ നന്നായി വേദനിക്കുന്നുണ്ട് കാഴ്ച്ച മറയും പോലെ… തപ്പി പിടിച്ചവൾ ബാത്റൂമിലേക്ക് വേച്ച് നടന്നു… കണ്ണാടിയിൽ ഒന്ന് നോക്കി… അവിടം കല്ലച്ച് നീര് വെച്ചിട്ടുണ്ട്… അറപ്പോടെ അവൾ മുഖം ചുളിച്ചു…

 

 

വെള്ളം എടുത്ത് അവിടെ കഴുകി… കൈകൊണ്ട് തുടരെ തുടരെ ഉറച്ച് കൊണ്ടിരുന്നു… കല്ലച്ച് കിടക്കുന്നത് കൊണ്ട് തന്നെ ശക്തിയിൽ കൈകൊണ്ട് ഉറതിയത് കൊണ്ട് അവിടെ തൊലി പോയി രക്തം പൊടിഞ്ഞു…

 

 

വലിയൊരു കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിരുന്നു… ദേഷ്യത്തിൽ തന്നെ നോക്കി കയർക്കുന്ന അശ്വിന്റെ മുഖം മുന്നിൽ തെളിഞ്ഞതും ഹൃദയം വേദന കൊണ്ട് പൊട്ടിപിളർന്നു പോയി… ആ വേദന ശരീരം ആകെ പടരുന്നത് പോലെ… കണ്ണുകൾ കൂമ്പി അടഞ്ഞു പോയി…

 

 

____________________?

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.