*പ്രണയമഴ…?*(4) 379

 

ഫ്ലാറ്റിന് മുന്നിൽ എത്തിയതും കാർ പാർക്ക്‌ ചെയ്ത് മുറിയിലേക്ക് ചെന്നു… കീ കൊണ്ട് കതക് തുറന്ന് അകത്തേക്ക് കടന്നതും കണ്ടു സെറ്റിയിൽ ആരെയോ കാത്തിരിക്കുന്ന മാനസിയെ… ഒന്ന് അടക്കി ചിരിച്ച് കൊണ്ട് അവൻ കുറച്ച് ഉച്ചത്തിൽ വാതിൽ അടച്ച് മുന്നോട്ട് ചെന്നു… കതക് അടയുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി….

 

 

തന്നെ വകവെക്കാതെ റൂമിലേക്ക് കയറാൻ ഒരുങ്ങുന്ന അശ്വിനെ കണ്ടതും അവളിൽ ഒരു കുഞ്ഞ് പരിഭവം നിറഞ്ഞു… നിലത്ത് കാല് കൊണ്ട് തൊഴിച്ച് അവൾ ഒന്ന് ചിണുങ്ങി…

 

 

*അച്ചേട്ടാ…!!* അല്പം ശബ്ദം ഉയർത്തി അവൾ വിളിച്ചതും റൂമിൽ കയറി കതക് അടക്കാൻ ഒരുങ്ങിയ അശ്വിൻ അവളെ ഒന്ന് നോക്കി… അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു പോയി…

 

 

 

“ഹ്മ്മ് എന്തേയ്…” ചിറി ഒരു ഭാഗത്തേക്ക് കോട്ടി കൊണ്ട് അവൻ പുച്ഛത്തോടെ ചോദിച്ചു…

 

 

“ആ.. അത്… അത് പിന്നെ…” അവൻ ഗൗരവത്തോടെ ചോദിച്ചതും മാനസിയുടെ തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം വരാത്തത് പോലെ… തപ്പി തടഞ്ഞ് കൊണ്ടവൾ വാക്കുകൾക്കായി പരതാൻ ഒരു ശ്രമം നടത്തി…

 

 

“ഒന്നൂല്ല്യ…”ഇട്ടിരിക്കുന്ന ചുരിദാറിൽ കൈകൾ ചുളിവുകൾ വീഴ്ത്തി… അവൾ അവനെ നോക്കാതെ തിരിഞ്ഞ് നിന്നു… അശ്വിന് സത്യം പറഞ്ഞാൽ ഉച്ചത്തിൽ ചിരിക്കാൻ തോന്നുന്നുണ്ട് അവളുടെ കളി കണ്ടിട്ട്…ചിരി ഒരുവിധം അടക്കി അവൻ ബാഗ് ബെഡിലേക്ക് ഇട്ട് അവൾക്ക് അരികിലേക്ക് മെല്ലെ ചെന്നു…

 

 

തിരിഞ്ഞ് നിൽക്കുന്ന പെണ്ണിന്റെ ഇടുപ്പിലൂടെ കൈകൾ വരിഞ്ഞ് മുറുക്കി താടി എടുത്ത് അവളുടെ തോളിൽ അമർത്തി വെച്ച് കണ്ണടച്ച് കിടന്നു… മാനസി ഒന്ന് ഞെട്ടി പോയി… ചെന്നിയിൽ നിന്നും വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി… മേനിയിൽ ആകമാനം ഒരു ഇക്കിളി വന്ന് മൂടിയത് പോലെ…

 

 

“വിട്ടേ എനിക്ക് അടുക്കളയിൽ ഇച്ചിരി പണിയുണ്ട്…” അവനെ തള്ളി മാറ്റി കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു… അശ്വിന്റെ ചുണ്ടിൽ പരിഭവം നിറഞ്ഞ ഒരു ചിരി വിടർന്നു…

 

 

“ഞാൻ തൊടുമ്പോൾ നീയെന്നെ അകറ്റുന്നുണ്ടല്ലോ… ഇതുപോലെ എന്ത മറ്റുള്ളവർ തൊടുമ്പോൾ പ്രതികരിക്കാത്തത്…??” ആധിയോടെ അവൻ ചോദിച്ചു… ഉള്ളിൽ സങ്കടം ആർത്തലച്ച് പെയ്ത് കൊണ്ടിരുന്നു…

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.