*പ്രണയമഴ…?*(4) 379

 

അവന്റെ മൂക്കിൽ തുടരെ തുടരെ കുത്തി കൊണ്ട് അവൻ കളിയാടങ്ങാതെ പറഞ്ഞു… അർജുന്റെ മൂക്ക് പൊട്ടി ചോര ഒലിച്ചിറങ്ങി… അപ്പോഴും ആ ചുണ്ടിൽ അഹങ്കാരം നിറഞ്ഞ ഒരു പുച്ഛച്ചിരി മാത്രം…

 

 

“എന്റെ കുഞ്ഞ്…!! കണ്ടവന്റെ കൂടെ നിരങ്ങി അവൾക്ക് ഒരു ഗർഭം കിട്ടി അവസാനം അതെന്റെ കുഞ്ഞാണെന്നും പറഞ്ഞ് എന്റെ തലയിലേക്ക് ഇടാൻ നോക്കി… അവളുടെ ആ തന്ത്രം ഞാനങ്ങ് പൊളിച്ചു… ചിലപ്പോ അവൾക്ക് വേണ്ടി എന്നെ തല്ലുന്ന നിന്റെ കുഞ്ഞായിരിക്കും അല്ലെ അത്…” കെൽപ്പോടെ ഉള്ള ആ വാക്കുകൾ കേട്ട് അശ്വിൻ ഒന്ന് ഞെട്ടി പോയിരുന്നു… ഒരാൾക്ക് ഇങ്ങനെ എല്ലാം ചിന്തിക്കാൻ കഴിയുമോ… വല്ലാത്തൊരു മനസ്സ് തന്നെ…

 

 

“ഹ്മ്മ് എന്റെ കുഞ്ഞായിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തേനേ നിന്നെ പോലെ ആ കുഞ്ഞ് ജീവൻ ഇല്ലാണ്ടാക്കില്ല… നീ നല്ല ഒരു നടൻ ആണ് അർജുൻ… എത്ര നന്നായിട്ട് ആണ് നീ മറ്റുള്ളവർക്ക് മുന്നിൽ മറ്റൊരു മുഖം മൂടി അണിയുന്നത്… I appreciate uh..” പല്ലുകൾ ഇറുമ്പി കൊണ്ട് അവൻ പറഞ്ഞതും അർജുൻ വല്ലാത്തൊരു ചിരി ചിരിച്ചു…

 

 

അല്ലെങ്കിലേ നിയന്ത്രണം നഷ്ട്ടപ്പെട്ട അശ്വിൻ അവന്റെ ചിരി കൂടി കണ്ടതും നിയന്ത്രണം നഷ്ടപ്പെട്ട് അവന്റെ ബോധം മറയുവോളം തല്ലി ചതച്ചു… അർജുൻ വേദന കൊണ്ട് പുളഞ്ഞ് പോയിരുന്നു… കണ്ണുകളിൽ എന്തോ പാട കെട്ടിയത് പോലെ… കണ്ണുകൾ ഒന്നടച്ചതും അശ്വിൻ അവന്റെ മുഖത്തേക്ക് ടേബിളിൽ ഇരുന്ന വെള്ളം ശക്തിയിൽ ഒഴിച്ചു… മുറിഞ്ഞ ഭാഗങ്ങളിൽ വെള്ളം തട്ടിയതും ജീവൻ പോവുന്നത് പോലെ തോന്നി അയാൾക്ക്… കണ്ണുകൾ വെട്ടി തുറന്നു…

 

 

“ഞാനൊരു കാര്യം പറഞ്ഞേക്കാം… മേലാൽ ഇനിയെന്റെ പെണ്ണിന്റെ മേലെ നിന്റെ നിഴൽ പോലും വീണ് പോവരുത്…” വാണിംഗ് ചെയ്ത് കൊണ്ട് അശ്വിൻ പറഞ്ഞു… അപ്പോഴും അർജുന്റെ ചുണ്ടിൽ പഴേ പുച്ഛച്ചിരി തന്നെ… അവനെ ഒന്ന് നോക്കി കൊണ്ട് അശ്വിൻ അവന് അരികിൽ മുട്ട് കുത്തി ഇരുന്നു…

 

 

“അങ്ങനെ ഒന്നും നീ അടങ്ങില്ലെന്ന് എനിക്കറിയാം… അതുകൊണ്ട് തന്നെ എല്ലാം കണ്ടറിഞ്ഞ് തന്നെയാ ഞാൻ ഇങ്ങോട്ടേക്ക് വന്നത്…”അശ്വിന്റെ ചുണ്ടിൽ പൈശാചികമായ ഒരു ചിരി വിടർന്നു… അര്ജുന് ചെറിയൊരു ഭയം തോന്നാതെ ഇരുന്നില്ല… പോക്കറ്റിൽ നിന്നും അവൻ എന്തോ വലിച്ചെടുത്ത് അർജുന്റെ കണ്ണിന് മുന്നിലേക്ക് വെച്ച് കൊടുത്തു…

 

 

“ഇതെന്താന്ന് അറിയോ നിനക്ക്… ഓഹ് msc പഠിച്ച കുട്ടിക്ക് എങ്ങനെ അറിയാനാ അല്ലെ… സാരമില്ലാട്ടോ അതിനല്ലേ ഈ ഡോക്ടർ…” ഭയത്തോടെ നോക്കുന്ന അർജുനോട് കൊച്ച് കുഞ്ഞിനെ കൊഞ്ചിക്കും പോലെ അവൻ പറഞ്ഞു…

 

 

“ഇതേയ് mercury tables ആണ്… ഒരു കുഞ്ഞ് സ്ലോ പോയ്സൺ… ഇനി നിന്റെ പുരുഷൻ ഒരു പെണ്ണിനേയും രുചിക്കരുത്… നരകിച്ച് ചാവണം നീ… എന്റെ പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വല്യ നീധി ഇത് തന്നെ ആയിരിക്കും…” ആദ്യം മെല്ലെ പറഞ്ഞ് കൊണ്ട് അവസാനം അവന്റെ സ്വരത്തിൽ കടുപ്പം ഏറി പറയുന്നതിനൊപ്പം മൂന്ന് ടാബ്ലറ്റ് അവന്റെ വായിലേക്ക് തിരുകാനും അവൻ മറന്നില്ല… തുപ്പാതെ ഇരിക്കാൻ വെള്ളം ഒഴിച്ച് അവന്റെ കൈകൊണ്ട് അർജുന്റെ വാ പൊത്തി പിടിച്ചു… കണ്ഠത്തിൽ നിന്നും വെള്ളം ഇറങ്ങിയതും അവൻ വിജയചിരിയോടെ എഴുന്നേറ്റു…

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.