*പ്രണയമഴ…?*(4) 379

 

Ervent ഹോട്ടൽ…!! മുന്നിൽ പ്രകാശം പരത്തി നിൽക്കുന്ന ആ ഹോട്ടലിലേക്ക് അവൻ വേഗത്തിൽ കയറി… റിസപ്ഷനിൽ ചെന്ന് അർജുന്റെ മുറി എവിടെ എന്ന് ചോദിച്ചതും അവർ മുറിയുടെ നമ്പർ പറഞ്ഞ് കൊടുത്തു… വല്ലാത്തൊരു ഊർജ്ജത്തോടെ അവൻ വേഗത്തിൽ അങ്ങോട്ടേക്ക് ചെന്നു…

 

 

അർജുന്റെ മുറിക്ക് മുന്നിൽ എത്തിയതും അവൻ അത് തന്നെ ആണെന്ന് ഉറപ്പ് വരുത്തി കാളിങ് ബെൽ അടിച്ചു… ഏറെ നേരം കഴ്ഞ്ഞതും ആരോ ഡോർ തുറക്കാൻ വരുന്നത് പോലെ തോന്നി… ഉറക്കച്ചുവയോടെ അർജുൻ ആണ് കതക് തുറന്നത്… മുന്നിൽ നിൽക്കുന്ന അശ്വിനെ കണ്ടതും അവൻ ഒന്ന് ഞെട്ടി പോയി…

 

 

“നീയെന്താ ഇവിടെ…?”പുച്ഛത്തോടെ അവൻ ചോദിക്കേണ്ട താമസം അശ്വിന്റെ കാലുകൾ അവന്റെ നെഞ്ചിൻ കൂട് ലക്ഷ്യം വെച്ച് അമർന്നിരുന്നു… ഒന്ന് അലറി കൊണ്ട് അവൻ പിന്നാക്കാം മറിഞ്ഞതും അശ്വിൻ അകത്തേക്ക് കയറി കതക് അടച്ചു…

 

 

ശബ്ദം കേട്ട് മുറിയിൽ നിന്നും ഒരു പെണ്ണ് ഓടി വന്നു… പുതപ്പ് കൊണ്ട് മേലാകെ ചുറ്റി തന്നെ നോക്കുന്ന ആ പെണ്ണിനെ കണ്ടതും അറപ്പോടെ അവൻ അർജുന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി…

 

 

“വേഗം സ്ഥലം കാളിയാക്കാൻ നോക്ക്…” ആ പെണ്ണിനെ നോക്കി മുരണ്ട് കൊണ്ട് അവൻ പറഞ്ഞു… കേൾക്കേണ്ട താമസം അവൾ പെട്ടിയും കിടക്കയും എടുത്ത് വന്നവഴി ഓടി… അവൾ പോയതും ഡോർ ക്ലോസ് ചെയ്ത് അശ്വിൻ അർജുന്റെ അടുത്തേക്ക് ചെന്നു…

 

 

നിലത്ത് വീണ് കിടക്കുന്ന അവനെ കോളറിൽ പിടിച്ചെഴുനേൽപ്പിച്ച് മൂക്കിനിട്ട് ആഞ്ഞൊന്ന് കുത്തി… വേദന സഹിക്കാൻ വയ്യാതെ അവൻ അലറി പോയി…

 

 

“നീയെന്റെ പെണ്ണിനെ തൊടും അല്ലേടാ…” വീറോടെ അവൻ ചോദിച്ചു…

 

 

“ഹ്മ്മ്… നിന്റെ പെണ്ണോ… അവള് ഞാൻ അനുഭവിച്ച ഒരു ചാവാലി പട്ടി മാത്രം ആണ്… എനിക്ക് വേണ്ടപ്പോൾ ആസ്വദിക്കാൻ ഉള്ള വെറും ചാവാലി…”പുച്ഛത്തോടെ ഉള്ള അവന്റെ സംസാരം തീരും മുന്നേ അശ്വിന്റെ കൈകൾ അവന്റെ മുഖത്ത് ആഞ്ഞ് പതിച്ചു…

 

 

“നീയെന്തെടാ #@#@%₹മോനേ പറഞ്ഞേ…നിന്റെ പീഡനം മുഴുവനും നിന്നെ പ്രേമിച്ചു എന്നുള്ള ഒറ്റകാരണം കൊണ്ട് സഹിച്ചതും പോരാ.. അവസാനം നിന്റെ കുഞ്ഞിനെ തന്നെ സ്വന്തം കൈ കൊണ്ട് കൊന്നിട്ട് ആ പെണ്ണിനെ പറ്റി വേണ്ടാതീനം പറയുന്നോ…?? ”

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.