*പ്രണയമഴ…?*(4) 379

 

സിമന്റ് ബെഞ്ചിൽ ഇരുന്ന് ഐസ് കഴിക്കുന്ന മാനസിയുടെ ചെറിയൊരു മിന്നാട്ടം പോലെ തോന്നിയതും അവൻ അങ്ങോട്ട് ഒന്ന് സൂക്ഷിച്ച് നോക്കി… അടുത്തിരിക്കുന്ന അശ്വിനെ അവൻ നോക്കിയത് പോലും ഇല്ല… തനിക്ക് ചുറ്റും ഇലഞ്ഞി പൂവിന്റെ ഗന്ധം വന്ന് നിറഞ്ഞു… വല്ലാത്തൊരു ഉന്മാദത്തോടെ അവൻ കണ്ണുകൾ അടച്ച് അവയെ ആസ്വദിച്ചു…

 

 

“ഹേയ് ബേബി വാട്ട്‌ ഹാപ്പെൻഡ്…??” മുട്ടിന് മുകളിലേക്ക് കയറി നിൽക്കുന്ന കുട്ടി ഉടുപ്പിട്ട ഒരു പരിഷ്കാരി പെണ്ണ് അവനോട് ചോദിച്ചതും അവൻ ഒന്നും ഇല്ലെന്ന് തലയാട്ടി കാണിച്ച് അവളോടൊപ്പം മുന്നോട്ട് നടന്നു.. ഒപ്പം പിറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാനും അവൻ മറന്നിരുന്നില്ല… ചുണ്ടിൽ വല്ലാത്തൊരു ചിരി ഉണ്ടായിരുന്നു..

 

 

*ഒരേ ഒരു വട്ടം.. ഇനി ഒരു വട്ടം കൂടെ എനിക്ക് ആ ഇലഞ്ഞി പൂക്കളിൽ ഒന്ന് ലയിക്കണം…* ആവേശത്തോടെ അർജുന്റെ ഉള്ളം ക്രൂരമായി മൊഴിഞ്ഞു…

 

 

_____________________?

 

 

“നല്ല ഭംഗി ഉള്ള സ്ഥലം അല്ലെ…” അങ്ങിങ്ങായി നിൽക്കുന്ന കപ്പിൾസിനെയും മുഴുവനും പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ആ പാർക്കും നോക്കി അവൾ ആരോടെന്ന് ഇല്ലാതെ പറഞ്ഞു…

 

 

“അതേ വല്ലാത്തൊരു ഭംഗി തന്നെ…!!” അവളുടെ കഴുത്തിടുക്കിൽ ഒന്ന് ഊതി കൊണ്ട് അവൻ പറഞ്ഞതും പൊള്ളിപിടഞ്ഞ് പോയവൾ… കണ്ണുകൾ വിടർത്തി അവനെ വിടാതെ നോക്കി ഇരുന്നു… അവന്റെ ഇളം കാപ്പി മിഴികൾ അവളുടെ പാതിരാ കണ്ണുകളും ആയി കോർത്ത് വലിച്ചു… പ്രണയം തുളുമ്പുന്ന ആ കണ്ണുകളിൽ അവളും ലയിച്ചിരുന്നു… ചുറ്റും ഉള്ളവയിൽ *മഞ്ഞ്?* വന്ന് മൂടിയത് പോലെ അവളുടെ കണ്ണുകൾ അവന്റെ നേത്രങ്ങളിൽ മാത്രമായി ചുരുങ്ങി…

 

അശ്വിന്റെ കണ്ണുകൾ അവളുടെ ഇളം ചുവപ്പ് നിറമുള്ള ചുണ്ടിൽ ചെന്നെത്തി… പതിയെ അവന്റെ അധരങ്ങൾ കാന്തം കണക്കെ അവയിലേക്ക് അടുത്തു… തന്റെ കീഴ്ച്ചുണ്ടുകൾ കൊണ്ട് അവളുടെ മുകൾ അധരം അവൻ വല്ലാത്തൊരു ലാഖവത്തോടെ രുചിച്ചെടുത്തു… മാനസിയുടെ കണ്ണുകൾ ചുംബനത്തിന്റെ ആലസ്യത്തിൽ അടഞ്ഞ് പോയി… അവളുടെ കൈകൾ അവന്റെ ഷർട്ടിൽ കൊരുത്ത് പിടിച്ചു…

 

 

ഒരു മിടായി നുണയും പോലെ അവൻ വളരെ മൃദുവായി അവളുടെ ചുണ്ടുകൾ അവന്റെ അധരങ്ങളാൽ പൊതിഞ്ഞ് പിടിച്ച് നുണഞ്ഞ് കൊണ്ടിരുന്നു… പെട്ടന്ന് ബോധം വന്നത് പോലെ മാനസി അവനെ പിറകിലേക്ക് തള്ളി… അപ്പോഴാണ് അശ്വിനും താൻ എന്താണ് ചെയ്തതെന്ന ബോധം വന്നത്… നാവ് കടിച്ച് കൊണ്ട് അവൻ അവളെ കടകണ്ണാലെ നോക്കി…

 

 

“പോവാം…!!”കിതച്ച് കൊണ്ടവൾ ദൃതിയിൽ കാറിന്റെ അടുത്തേക്ക് ചെന്നു… ചുണ്ടിൽ ഒളിപ്പിച്ച കള്ളച്ചിരി ഒട്ടും മായിച്ച് കളയാതെ അവനും അവൾക്ക് പിറകെ ചെന്നു…

 

 

“ച്ചേ…!!” സ്വയം ഒന്ന് നെറ്റിക്ക് കിഴുക്കി കൊണ്ട് അവൾ കാറിൽ കയറി മറുപുറം മുഖം തിരിച്ചിരുന്നു… അവളെ ഒന്ന് നോക്കി കൊണ്ട് അശ്വിൻ കാർ മുന്നോട്ട് എടുത്തു…

 

 

_________________?

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.