*പ്രണയമഴ…?*(4) 379

 

അശ്വിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… ഫോണിൽ അവളുടെ ഫോട്ടോയിൽ നോക്കി മനസ്സിൽ പരാതിക്കെട്ടുകൾ പറഞ്ഞു… കൊതി തീരാതെ അവയിൽ ചുണ്ടുകൾ അമർത്തി… കണ്ണുനീർ തുള്ളികൾ വീണുടഞ്ഞു…

 

 

“എനിക്ക് ഇഷ്ട്ടാ അച്ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ട്ടാ…കണ്ണടച്ചാലും കണ്ണ് തുറന്നാലും എന്നെ നോക്കി കള്ളച്ചിരി ചിരിക്കുന്ന നിങ്ങളെ മുഖം ആണ് മനസ്സിൽ ഓടി എത്തുന്നത്… ഒരുതരം ഭ്രാന്ത് എന്ന് വേണം പറയാൻ… എനിക്ക് അത്ഭുതം തോന്നുന്നു ഇനിയൊരു പ്രേമം എന്റുള്ളിൽ പൂക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച അതേ മനസ്സ് തന്നെ ഇന്ന് നിന്റെ പ്രേമത്തിൽ ലയിച്ച് ഇല്ലാതാവാൻ കൊതിക്കുന്നു…

 

 

വല്ല മാന്ത്രികതയും ഉണ്ടോ ചെക്കാ നിനക്ക്…!!” കെട്ടിപിടിച്ച തലയിണ അശ്വിൻ ആണെന്ന് കരുതി കൊഞ്ചലോടെ അവൾ പറഞ്ഞു…

 

 

തങ്ങളുടെ ആദ്യ ചുംബനം മനസ്സിലേക്ക് ഓടി എത്തി… തന്റെ വായിലെ ചാമ്പങ്ങ എടുത്ത് ആസ്വദിച്ച് കഴിക്കുന്ന അശ്വിന്റെ മുഖം തെളിഞ്ഞ് വന്നതും നാണം കൊണ്ട് ആ പെണ്ണിന്റെ കവിളുകൾ രക്തവർണ്ണം പൂശി…

 

 

 

________________________?

 

 

രാവിലെ ഹോസ്പിറ്റലിലേക്ക് പോവാൻ ഒരുങ്ങുന്ന അശ്വിന്റെ പിറകെ അവളും വട്ടം പിടിച്ചു… കുറേ നേരം ആയുള്ള അവളുടെ ഒളിഞ്ഞ് കളി കണ്ട് അശ്വിൻ എന്തെന്ന ഭാവേന പുരികം ഉയർത്തി…

 

 

“ഞാനും വരുന്നുണ്ട് ഒപ്പം…” അല്പം ജാഡയിട്ട് പറഞ്ഞ് കൊണ്ട് അവൾ മുന്നിൽ നടന്നു… അശ്വിൻ അറിയാതെ ചിരിച്ച് പോയി… എത്ര ദേഷ്യം കാണിച്ചാലും അവളുടെ ഓരോ പ്രവർത്തി കാണുമ്പോഴും ഉള്ളിലെ പ്രണയം അടക്കി നിർത്താൻ ആവുന്നില്ല… സ്വയം നെറ്റിക്ക് ഒന്ന് അടിച്ച് അവൻ അവൾക്ക് പിറകെ ചെന്നു…

 

 

_______________?

 

 

(തുടരും…)

 

കമെന്റ് മോഡറേഷനിൽ പോകുന്നു എന്നതുകൊണ്ട് ഒരിക്കലും നിങ്ങൾ വായിച്ച കഥക്ക്  നിങ്ങൾ അഭിപ്രായം നൽകാതെ ഇരിക്കാരുത്

ഈ കഥ എന്നല്ല എത്തുകഥയ്ക്കും

അഡ്മിൻ വരുന്ന ദിവസം എല്ലാം ശരിയാകും❤

 

 

 

 

 

 

 

 

 

 

 

 

 

64 Comments

  1. ജിന്ന് ?

    Nenbaa adutha part naale raavile idumennu pratheekshikkunnu?

Comments are closed.