മൗനം മാത്രമായിരുന്നു മറുപടി… ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അവന്റെ കണ്ഠമൊന്ന് ഇടറി… കണ്ണുകൾ ക്ഷണനേരം കൊണ്ട് നിറഞ്ഞു… ദേഷ്യത്തോടെ വാതിൽ കൊട്ടി അടച്ച് അവൻ മുറിയിലേക്ക് കയറി…
“അച്ചേട്ടൻ പറഞ്ഞത് ശരിയല്ലേ… ഞാനെന്തേ പ്രതികരിക്കാത്തത്… കാരണം എനിക്ക് അയാളോട് അടങ്ങാത്ത പേടിയാണ്… പക്ഷെ അച്ചേട്ടൻ അങ്ങനെ അല്ല… കണ്ണിൽ കുറുമ്പ് നിറച്ച് പ്രേമത്തോടെ നോക്കുന്നവനെ കാണും തോറും ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആണ്… കുഞ്ഞ് വഴക്ക് കാട്ടി കുറുമ്പ് കൂടാൻ ആണ് തോന്നുന്നത്… തന്റേത് ആണെന്നുള്ള സ്വാതന്ത്ര്യം ഇക്കാലയളവിൽ ഉണ്ടായത് കൊണ്ടാവാം തൊടാൻ വരുമ്പോൾ മറുത്ത് പറയുന്നത്…
അത് കരുതി നിങ്ങൾ അങ്ങ് വിടാണോ മനുഷ്യാ ചെയ്യേണ്ടേ… ഹും റൊമാൻസ് അറിയാത്ത മൂരാച്ചി…!!” ചുണ്ട് കോട്ടി കൊണ്ട് അവൾ വീണ്ടും പത്രങ്ങളും ആയി ഒരു യുദ്ധം തുടങ്ങി…
______________________?
“ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്…” അവന്റെ മുറിയിൽ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞ് ഡൈനിങ് ടേബിളിൽ ചെന്നിരുന്നു അവനായി കാത്തിരുന്നു…
ഒത്തിരി നേരം കഴിഞ്ഞിട്ടും അവനെ കാണാഞ്ഞിട്ട് അവൾ വീണ്ടും മുറിയിലേക്ക് തലയിട്ട് നോക്കി… കൂൾ ആയി ഫോണിലും തോണ്ടി ഇരിക്കുന്ന അശ്വിനെ കണ്ടതും അവൾ അവനെ നോക്കിപേടിപ്പിച്ചു…
“ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ടെന്ന്…” ഇച്ചിരി ഉച്ചത്തിൽ ശബ്ദം കടുപ്പിച്ച് അവൾ പറഞ്ഞു…
“കഴിച്ചിട്ട് എണീറ്റ് പോവാൻ നോക്കെടി കോപ്പേ…” ദേഷ്യം ആയിരുന്നു അവന്…
“ഹും… വെച്ചുണ്ടാക്കുന്നത് നേരാനേരം വെട്ടിവിഴുങ്ങുന്നുണ്ടല്ലോ… ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കുരച്ച് ചാടിക്കോണം…” ഓരോന്ന് പിറുപിറുത്ത് കൊണ്ടവൾ വിളമ്പി വെച്ച ഭക്ഷണം ഫ്രിഡ്ജിലേക്ക് വെച്ച് റൂമിലേക്ക് കിടക്കാൻ ചെന്നു…
ബെഡിൽ മലർന്ന് കിടക്കുമ്പോൾ ഉറക്കം അവളുടെ ഏഴയലത്ത് പോലും വന്നില്ല… തിരിഞ്ഞും മറിഞ്ഞും കിടന്നവൾ ഓരോന്ന് ഓർത്തെടുത്തു…
Nenbaa adutha part naale raavile idumennu pratheekshikkunnu?