പ്രകൃതിയുടെ ആത്മഹത്യ [മഷി] 79

Views : 1463

പ്രകൃതിയുടെ ആത്മഹത്യ

Author : മഷി

 

ഇതു എന്റെ രണ്ടാമത്തെ കഥയാണ് ആദ്യത്തെ കഥക്ക് വളരെ വലിയ സപ്പോർട് ആണ് നിങ്ങൾ എല്ലാവരും തന്നതു. കഥക്ക് സപ്പോർട് നല്കുകയ്യും വേണ്ട നിർദ്ദേശങ്ങൾ തന്ന നിള, cyril,ragendhu,നിധീഷ് എന്നിവർക്കും കഥ വായിക്കുകയും likum തന്ന എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു

എന്റെ ഈ കഥയും വായിച്ചു സപ്പോർട് ചെയുക നിർദ്ദേശങ്ങൾ കമന്റിൽ അറിയിക്കുക.

 

വിഷ്ണുവേട്ടാ.. ഉറക്കെയുള്ള ലക്ഷ്മിയുടെ വിളി കേട്ടാണ് വിഷ്ണു ചിന്തയിൽ നിനുണർണത്.

തന്റെ ജീവിതത്തിന്റെ ഇതുവരെ പോയ ഓരോ ഏടുകലിലൂടെ പോകുകയായായിരുന്നു വിഷ്ണു. പഠനവും, ജോലിയും,കല്യാണവും താൻ ഇന്ന് ഏറെ സ്നേഹിക്കുന്ന ഭാര്യ ലക്ഷ്മി എന്ന വരലക്ഷ്മിയും മകൻ കൃഷ്ണദത്തും അങ്ങനെ ഒരുപാട് കാര്യങ്ങൾ.

സന്തോഷപൂർണമായി പോയിരുന്ന ജീവിതവും ഇടക്കെപ്പോഴോ കൈപ്പിടിയിൽ നിന്നു ജീവിതം തെന്നി പോയ നിമിഷങ്ങളും അവന്റെ മനസ്സിൽ മിന്നി മറഞ്ഞു

വിഷ്ണുവെട്ടാ.. പിന്നെയും ലക്ഷ്മിയുടെ വിളി കേട്ടാണ് അവൻ അവൾക്കു മറുപടി കൊടുക്കുന്നത് .

ആ ദാ വരുന്നു ലക്ഷ്മി.

എന്തിനാ നീ വിളിച്ചെ

അടുകളയിൽ ധൃതി പെട്ടു പണി ചെയുന്ന ലക്ഷ്മി വിഷ്ണുവിന്റെ ചോദ്യം കേട്ടാണ് തിരഞ്ഞു നോക്കിയത്.

എന്തെടുകായിരുന്നു അവിടെ എത്ര നേരം വിളിച്ചു.

അതു കുറച്ചു പണിയിൽ ആയിരുന്നു.. രണ്ടു ദിവസമല്ലേ അവധി ഒള്ളു അതിനുള്ളിൽ നമുക്ക് പൈസ തിരിച്ചു കൊടുകണ്ടേ.

വിഷ്ണുവിന്റെ ഉളിലെ വിഷമവും ടെൻഷനും കണ്ടതും ലക്ഷിയുടെ മുഖവും വാടി.

എല്ലാം ശരിയാകും..പേടിക്കണ്ട..എന്നിട്ടു പഴേ പോലെ നമുക്ക് സന്തോഷായി ഇവിടെ കഴിയേണ്ടേ.

മുന്നോട്ടുള്ള വഴി ഒന്നും തെളിഞ്ഞില്ലെങ്കിലും ലക്ഷ്മിയുടെ വാക്കുകൾ അവനൽപ്പം ആശ്വാസം നൽകി..

എന്തു ആലോചിച്ചു നിൽക്കെ ദാ ആ പ്ലേറ്റ് ഒക്കെ എടുത്തു വെക്കു ഭക്ഷണം കഴികണ്ടേ…പുന്നാര മോനെ കൂടി വിളിച്ചു കൊഞ്ചിച്ചും വഷളാക്കി വെചിരിക്ക ഏതു നേരോം കുതിക്കുറികലാ ആ ചെക്കന്.

അതു കേട്ടു ഒരു ചെറിയ ചിരി മാത്രം മുഖത്തു വന്ന വിഷ്ണു മോനെ തേടി മുറിയിലേക്ക് പോയി.

Recent Stories

The Author

മഷി

20 Comments

  1. എല്ലാവരോടും ❤️❤️

  2. ആഹാ കൊള്ളാലോ….💖💖💖….നന്നായിട്ടുണ്ട്💖💖…..

    ഞാൻ പിന്നെ പണ്ടേ ആത്മഹത്യക്ക് എതിരാണ്😁😁….അതിപ്പോ എത്ര വലിയ കാരണം കൊണ്ടായാലും😅😅……ഇത് ചെയ്യാൻ വേണ്ട പകുതി ധൈര്യം പോരെ ജീവിക്കാൻ😶😶……

    ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ😍…

    സ്നേഹത്തോടെ 💖💖💖💖💖

    1. അതേ ആ ഒരു നിമിഷം നമ്മൾ നമ്മളെ തന്നെ മുറുകെ പിടിക്കണം നമ്മളിൽ വിശ്വസിക്കണം ബാക്കി എല്ലാം സെരിയാകും
      അടുത്ത കഥയുമായു അതികം വൈകികാതെ വരാം ❤️❤️

  3. നന്നായിട്ടുണ്ടട്ടോ. ആത്മഹത്യ ഒന്നിനും ഒരു പ്രതിവിധി അല്ല. പക്ഷെ ഒട്ടും സഹിക്കാൻ വയ്യാതെ ആവുമ്പോ ചിലർ ചെയ്തു പോവും. എന്തായാലും അടുത്ത കഥയായി വരിക. സ്നേഹം❤️

    1. ആ സമയം തരണം ചെയ്യാൻ നമ്മൾക്ക് കഴിയണം അവിടെ അല്ലെ നമ്മുടെ വിജയം ഇല്ലെങ്കിൽ നമ്മിൽ നമ്മൾ തന്നെ തോറ്റു പോയില്ല…
      അടുത്ത ഒരു കഥ കുറച്ച കഴിയും ഇപോ exam nte പുറകെ ആണ് 😌😂
      ❤️❤️

  4. Nannayittund. Wtg 4 ur nxt story…

    1. Thank you ❤️
      Will come with a new story

    2. Thank you ❤️
      Will come with a new story

  5. Valare nalla katha. Kathayiloode ulla upadhesham. Athum prethyekichu jeevitham maduthirikumbhol. Valare nanni

    1. ❤️❤️
      Ellam seri aakum bro, be happy 🤗

  6. കൊള്ളാം..👌👌👌

    1. ❤️🤗

  7. നന്നായിരിക്കുന്നു. ഞാൻ ഈ അനുഭവത്തിലൂടെ കടന്നു പോയതാണ്

    1. Bro ku undaya vishamangal enthanennu ariyilla, pakshe ellam ini nallathayi varatte, ini orikalum angane onnum chinthikaruth ❤️

  8. നന്നായിട്ടുണ്ട്. 👍🏼

    1. Thanks❤️❤️

  9. നല്ല കഥ… നല്ല പ്രമേയം… 👌

    “ഒരു നിമിഷത്തെ വേദനയിൽ ആത്മഹത്യയെ കുറിച്ച ആരും ചിന്തിക്കരുത്” പക്ഷെ ആ ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞിരിക്കും ബ്രോ… അതാണ് പ്രശ്നവും…
    ആത്മഹത്യ ചെയ്യാൻ പോകുന്നവരുടെ ഉള്ളിൽ അതിന്റെ പ്രേരണാഘടകങ്ങൾ കെട്ടിക്കിടന്ന് അതിന്റെ ഏറ്റവും മൂർദ്ധന്യവസ്ഥയിലാണ് അവർ അതിന് വേണ്ടി ശ്രമിക്കുന്നത്… ആ ഒരു നിമിഷം ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം മാത്രമായിരിക്കും അവർ ആഗ്രഹിക്കുന്നത്.. അതിനെ ടോളറേറ്റ് ചെയ്യുക എന്നത് അത്രയേറെ ശ്രമകരമായ കാര്യവും..
    ആദ്യം ഒക്കെ ഞാനും ചോദിച്ചിരുന്നു “ഇതിന്റെ പത്തിലൊന്ന് ധൈര്യം മതിയല്ലോ ജീവിച്ചു കാണിക്കാൻ എന്ന്..” പക്ഷെ attempt നടത്തിയ ഒരു സുഹൃത്തിൽ നിന്ന് അനുഭവം കേട്ടപ്പോൾ ആ ചിന്ത മാറിപ്പോയി… എല്ലാം ചഞ്ചലമായ യാതൊരു പ്രവചനവും നടത്താൻ കഴിയാത്ത മനുഷ്യമനസുകളുടെ കാര്യം ആണ്..

    പിന്നെയുള്ളത് ഡിപ്രെഷൻ ആണ്.. മനുഷ്യ മനസിന്റെ ക്യാൻസർ എന്നാണ് അറിയപ്പെടുന്നത്… ആ സ്റ്റേജ് ഒക്കെ എത്തി കഴിഞ്ഞാൽ കൗൺസിലിംങും മരുന്നുകളും ഒന്നും ഇല്ലാതെ പുറത്തു കടക്കൽ അസാധ്യം പോലെയാണ്….
    ഡിപ്രഷനെ ഒക്കെ വളരെ നിസ്സാരവൽക്കരിച്ച് തമാശയെന്നോണം പറയുന്നവരെ കണ്ടിട്ടുണ്ട്… സത്യം പറഞ്ഞാൽ അതൊക്കെ കാണുമ്പോൾ ദേഷ്യവും വന്നിട്ടുണ്ട്… ഇതിന്റെയൊന്നും തീവ്രത മനസിലാക്കാതെ വെറുതെ പുലമ്പുന്നവർ….

    കഥയിലെ നായകൻ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന രംഗത്തിൽ നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു… ഈ ഭാര്യയും കുഞ്ഞും അയാളില്ലാതെ എങ്ങനെ ജീവിക്കുമെന്നോ ഇപ്പോൾ പോലും നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും അവളെ അപമാനിക്കാൻ ശ്രമിക്കുന്നവർ അവന്റെ എന്നെന്നേക്കുമുള്ള അഭാവത്തിൽ കടന്നു പിടിക്കാനും ബലമായി കീഴടക്കാനും ശ്രമിക്കില്ലേ എന്നും ഒന്നും അയാളുടെ ചിന്തകളിൽ എത്തുന്നില്ല.. ആത്മഹത്യ എന്ന ചിന്തയിൽ കുരുങ്ങി പോയ കുടുംബസ്നേഹമുള്ളയാൾ സ്വാർത്ഥനായി മാറിയിരിക്കുന്നു… ഇവിടെ പ്രകൃതി അയാളെ മാറ്റി ചിന്തിപ്പിക്കുന്നത് പോലെ ഈ കഥ വായനക്കാരെ ആരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

    എഴുത്ത് നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്…. എങ്കിലും അക്ഷരത്തെറ്റ് ശ്രദ്ധിക്കണം.. അത് പോലെ ഇൻവെർട്ടഡ് കോമ, ഫുൾസ്റ്റോപ്പ് എന്നിവയുടെ ഉപയോഗവും… ഇനിയും ഒരുപാട് എഴുതൂ..

    ആശംസകൾ.. സ്നേഹം ❤🙏

    1. ഇനിയുള്ള എഴുത്തുകൾ നന്നാക്കാൻ ഞാൻ ശ്രമിക്കാം അക്ഷര തെറ്റുകൾ ഇടക്ക് പിന്നെയും വരുന്നുണ്ട് ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന ആപ്പ് ഒന്നു മാറ്റിനോക്കണം അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി❤️

  10. നന്നായിട്ടുണ്ട്…. പിന്നെ അക്ഷരത്തെറ്റ് കുറയ്ക്കാൻശ്രമിക്കണം…. 💖💖💖💖💖

    1. അക്ഷരത്തെറ്റ് ശ്രദ്ധിക്കാം, അടുത്ത കഥകളിൽ ശ്രദ്ധയോടെ എഴുതാൻ ശ്രമിക്കാം❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com