പ്രകൃതിയുടെ ആത്മഹത്യ [മഷി] 79

എന്താ മറുപടി ഇല്ലേ

അത്…അത്… എടുത്തു

പ്രകൃതിൽ നിന്നല്ലേ അതു കിട്ടു ആവശ്യമുള്ളപ്പോൾ അതു തന്നെ വേണ്ടേ

വേണം അവശ്യമുള്ളപ്പോൾ വേണ്ടത് ഉപയോഗിക്കണം വേണ്ടവിധത്തിൽ.എന്നിട്ടു നിന്റെ കയ്യിൽ ഉള്ളത് നീ ഉപയോഗിച്ചോ.

എന്തു…

നിന്റെ കഴിവുകൾ,നിന്റെ ജീവിതത്തിൽ മുന്നോട്ടു പോകാൻ ആണ് അത് നിന്നിൽ ഉള്ളത് ആ കഴിവുകൾ നീ ഉപയോഗിചോ…എന്നും കയ്യിൽ ഉള്ളത് കാണാതെ ആണ് നമ്മൾ ഈ ജീവിതം അവസാനിപ്പിക്കാൻ തുനിയുന്നത്, സ്വയം ആരെന്നു തിരിച്ചറിയാതെ ആണ് ആരോരും ഇല്ലാത്തവരവാന്നുത് ആർക്കും വേണ്ടതാവർ ആവുന്നത് നീ നിന്നെ തന്നെ കാണണം,അറിയണം.

ഇന്ന് നിനക്കെതിരെ ഈ ലോകം നിൽകുന്നുണ്ടാവും, നീ ആ ലോകത്തിന് എതിരെ തന്നെ നിൽക്കണം എതിരിടനം,ജയിക്കണം.

നിൻറെ കുടുംബം തല ഉയർത്തി തന്നെ നിൽക്കണം,ഉയർന്നു വരുന്ന ചൂഴ്ന്നു നോട്ടങ്ങള്ക്കെതിരെ കയ്യ് ഉയർത്താന് നിന്റെ ഭാര്യക്ക് കഴിയണം ആ കൈകൾക്ക് അതിനുള്ള കരുത്തു നൽകണം,നാളെ നിന്റെ മകൻ അഭിമാനത്തോടെ അവന്റെ അച്ഛനെ കുറിച്ചു പറയാൻ കഴിയണം. അതിന് നീ ജയിക്കണം ഈ രാത്രി പുലർന്നാൽ പിന്നെയുള്ള പുലരി നിന്റെ ആകണം..പേടിക്കണ്ട നീ നിന്റെ മനസ്സിനെ വിശ്വസിക്കുക നിന്റെ കഴിവുകൾ നിന്റെ കൈകളെ ബാലപ്പെടുതും…

നേർത്ത ഒരു വെളിച്ചതോടെ ആ രൂപം അവിടെ നിന്നും പോയി…പതിയെ അവനറിയാതെ തന്നെ കണ്ണുകൾ അടഞ്ഞു അവൻ നിദ്രയിലാണ്ടു.

അച്ഛാ…മകന്റെ അച്ഛാ എന്നുള്ള വിളിയിൽ ആണ് വിഷ്ണു ഉണർതു എന്തോ ആലോചിച്ചു നിൽക്കുന്ന അച്ഛനെ തന്നെ നോക്കി നിൽക്കുകയാണ് അവന്റെ മകൻ.

അപ്പോൾ തന്നെ മകനെ കയ്യിൽ കൊറിയെടുത്തു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. ചെറിയ ചെറിയ രീതിയിൽ കൊടുക്കാനുള്ള പൈസ കൊടുത്തു കടകാരെ ഒരുവിധം പറഞ്ഞു നിർത്തി.

മനസറിഞ്ഞ പ്രയത്നം കൊണ്ടു തന്നെ ഇന്ന് ജീവിതത്തിൽ സമ്പത്തിലായാലും മനസിന്റെ സന്തോഷാതിലയാലും ഇന്ന് താൻ മുന്നിലാണ് അന്ന് ഒരുപാട് ആലോചിച്ചു എടുത്ത ‘ബുദ്ധിപരമായ മണ്ടൻ തീരുമാനം’ കൊണ്ടു ഒരുപാട് ജീവിതങ്ങൾ നശിച്ചേനെ…

 

ഒരു നിമിഷത്തെ വേദനയിൽ ആത്മഹത്യയെ കുറിച്ച ആരും ചിന്തിക്കരുത് ആ ഒരു നിമിഷം കഴിഞ്ഞാൽ അതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് ഒരു പുതു ജീവിതം ആണ് നാളകൾ നിങ്ങളുടേതാണ് എന്നെ ഏറ്റവും വിഷമിപ്പിച്ചു ഒരു കാര്യം ഈ കഥ എഴുതമ്പോൾ പോലും ഞാൻ കേട്ടത് ഒരു സഹോദരിയുടെ ആത്മഹത്യയുടെ വാർത്തയാണ്.പ്ളീസ് ഒരു നിമിഷത്തെ ഒരു തെറ്റായ തീരുമാനത്തിന് എടുത്തു ചാട്ടത്തിനു നിങ്ങളുടെയും നിങ്ങളുടെ പ്രിയ പെട്ടവരുടെയും ജീവിതം സങ്കടത്തിൽ ആകരുത്.

20 Comments

  1. എല്ലാവരോടും ❤️❤️

  2. ആഹാ കൊള്ളാലോ….???….നന്നായിട്ടുണ്ട്??…..

    ഞാൻ പിന്നെ പണ്ടേ ആത്മഹത്യക്ക് എതിരാണ്??….അതിപ്പോ എത്ര വലിയ കാരണം കൊണ്ടായാലും??……ഇത് ചെയ്യാൻ വേണ്ട പകുതി ധൈര്യം പോരെ ജീവിക്കാൻ??……

    ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ?…

    സ്നേഹത്തോടെ ?????

    1. അതേ ആ ഒരു നിമിഷം നമ്മൾ നമ്മളെ തന്നെ മുറുകെ പിടിക്കണം നമ്മളിൽ വിശ്വസിക്കണം ബാക്കി എല്ലാം സെരിയാകും
      അടുത്ത കഥയുമായു അതികം വൈകികാതെ വരാം ❤️❤️

  3. നന്നായിട്ടുണ്ടട്ടോ. ആത്മഹത്യ ഒന്നിനും ഒരു പ്രതിവിധി അല്ല. പക്ഷെ ഒട്ടും സഹിക്കാൻ വയ്യാതെ ആവുമ്പോ ചിലർ ചെയ്തു പോവും. എന്തായാലും അടുത്ത കഥയായി വരിക. സ്നേഹം❤️

    1. ആ സമയം തരണം ചെയ്യാൻ നമ്മൾക്ക് കഴിയണം അവിടെ അല്ലെ നമ്മുടെ വിജയം ഇല്ലെങ്കിൽ നമ്മിൽ നമ്മൾ തന്നെ തോറ്റു പോയില്ല…
      അടുത്ത ഒരു കഥ കുറച്ച കഴിയും ഇപോ exam nte പുറകെ ആണ് ??
      ❤️❤️

  4. Nannayittund. Wtg 4 ur nxt story…

    1. Thank you ❤️
      Will come with a new story

    2. Thank you ❤️
      Will come with a new story

  5. Valare nalla katha. Kathayiloode ulla upadhesham. Athum prethyekichu jeevitham maduthirikumbhol. Valare nanni

    1. ❤️❤️
      Ellam seri aakum bro, be happy ?

  6. കൊള്ളാം..???

  7. നന്നായിരിക്കുന്നു. ഞാൻ ഈ അനുഭവത്തിലൂടെ കടന്നു പോയതാണ്

    1. Bro ku undaya vishamangal enthanennu ariyilla, pakshe ellam ini nallathayi varatte, ini orikalum angane onnum chinthikaruth ❤️

  8. നന്നായിട്ടുണ്ട്. ??

    1. Thanks❤️❤️

  9. നല്ല കഥ… നല്ല പ്രമേയം… ?

    “ഒരു നിമിഷത്തെ വേദനയിൽ ആത്മഹത്യയെ കുറിച്ച ആരും ചിന്തിക്കരുത്” പക്ഷെ ആ ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞിരിക്കും ബ്രോ… അതാണ് പ്രശ്നവും…
    ആത്മഹത്യ ചെയ്യാൻ പോകുന്നവരുടെ ഉള്ളിൽ അതിന്റെ പ്രേരണാഘടകങ്ങൾ കെട്ടിക്കിടന്ന് അതിന്റെ ഏറ്റവും മൂർദ്ധന്യവസ്ഥയിലാണ് അവർ അതിന് വേണ്ടി ശ്രമിക്കുന്നത്… ആ ഒരു നിമിഷം ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം മാത്രമായിരിക്കും അവർ ആഗ്രഹിക്കുന്നത്.. അതിനെ ടോളറേറ്റ് ചെയ്യുക എന്നത് അത്രയേറെ ശ്രമകരമായ കാര്യവും..
    ആദ്യം ഒക്കെ ഞാനും ചോദിച്ചിരുന്നു “ഇതിന്റെ പത്തിലൊന്ന് ധൈര്യം മതിയല്ലോ ജീവിച്ചു കാണിക്കാൻ എന്ന്..” പക്ഷെ attempt നടത്തിയ ഒരു സുഹൃത്തിൽ നിന്ന് അനുഭവം കേട്ടപ്പോൾ ആ ചിന്ത മാറിപ്പോയി… എല്ലാം ചഞ്ചലമായ യാതൊരു പ്രവചനവും നടത്താൻ കഴിയാത്ത മനുഷ്യമനസുകളുടെ കാര്യം ആണ്..

    പിന്നെയുള്ളത് ഡിപ്രെഷൻ ആണ്.. മനുഷ്യ മനസിന്റെ ക്യാൻസർ എന്നാണ് അറിയപ്പെടുന്നത്… ആ സ്റ്റേജ് ഒക്കെ എത്തി കഴിഞ്ഞാൽ കൗൺസിലിംങും മരുന്നുകളും ഒന്നും ഇല്ലാതെ പുറത്തു കടക്കൽ അസാധ്യം പോലെയാണ്….
    ഡിപ്രഷനെ ഒക്കെ വളരെ നിസ്സാരവൽക്കരിച്ച് തമാശയെന്നോണം പറയുന്നവരെ കണ്ടിട്ടുണ്ട്… സത്യം പറഞ്ഞാൽ അതൊക്കെ കാണുമ്പോൾ ദേഷ്യവും വന്നിട്ടുണ്ട്… ഇതിന്റെയൊന്നും തീവ്രത മനസിലാക്കാതെ വെറുതെ പുലമ്പുന്നവർ….

    കഥയിലെ നായകൻ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന രംഗത്തിൽ നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു… ഈ ഭാര്യയും കുഞ്ഞും അയാളില്ലാതെ എങ്ങനെ ജീവിക്കുമെന്നോ ഇപ്പോൾ പോലും നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും അവളെ അപമാനിക്കാൻ ശ്രമിക്കുന്നവർ അവന്റെ എന്നെന്നേക്കുമുള്ള അഭാവത്തിൽ കടന്നു പിടിക്കാനും ബലമായി കീഴടക്കാനും ശ്രമിക്കില്ലേ എന്നും ഒന്നും അയാളുടെ ചിന്തകളിൽ എത്തുന്നില്ല.. ആത്മഹത്യ എന്ന ചിന്തയിൽ കുരുങ്ങി പോയ കുടുംബസ്നേഹമുള്ളയാൾ സ്വാർത്ഥനായി മാറിയിരിക്കുന്നു… ഇവിടെ പ്രകൃതി അയാളെ മാറ്റി ചിന്തിപ്പിക്കുന്നത് പോലെ ഈ കഥ വായനക്കാരെ ആരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

    എഴുത്ത് നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്…. എങ്കിലും അക്ഷരത്തെറ്റ് ശ്രദ്ധിക്കണം.. അത് പോലെ ഇൻവെർട്ടഡ് കോമ, ഫുൾസ്റ്റോപ്പ് എന്നിവയുടെ ഉപയോഗവും… ഇനിയും ഒരുപാട് എഴുതൂ..

    ആശംസകൾ.. സ്നേഹം ❤?

    1. ഇനിയുള്ള എഴുത്തുകൾ നന്നാക്കാൻ ഞാൻ ശ്രമിക്കാം അക്ഷര തെറ്റുകൾ ഇടക്ക് പിന്നെയും വരുന്നുണ്ട് ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന ആപ്പ് ഒന്നു മാറ്റിനോക്കണം അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി❤️

  10. നന്നായിട്ടുണ്ട്…. പിന്നെ അക്ഷരത്തെറ്റ് കുറയ്ക്കാൻശ്രമിക്കണം…. ?????

    1. അക്ഷരത്തെറ്റ് ശ്രദ്ധിക്കാം, അടുത്ത കഥകളിൽ ശ്രദ്ധയോടെ എഴുതാൻ ശ്രമിക്കാം❤️❤️

Comments are closed.