പ്രകൃതിയുടെ ആത്മഹത്യ [മഷി] 79

ധൃതി പെട്ടു പെൻസിലും സ്കെച്ച് ഉം ഒക്കെ എടുക്കുന്ന മകനെ ആണ് വിഷ്ണു കണ്ടതു നോക്കിയപ്പോള അച്ഛന്റെയും അമ്മയുടെയും ഒപ്പം നികുന്ന ഒരു കൊച്ചു ചിത്രം വരാകുകയിരിയുന്നു അവൻ.

ആ ചിത്രം പക്ഷെ വിഷ്ണുവിന്റെ നെഞ്ചിൽ ഒരു കനൽ കോറിയിട്ടു ഏറെ സന്തോഷത്തോടെ അവന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം നികുന്ന അവന്റെ ആ ചിത്രത്തിൽ അവന്റെ ഉളിലെ സന്തോഷം ഉണ്ടായിരുന്നു.ഇതെല്ലാം കണ്ടില്ലെന്നു വെച്ചാണ് അവരെ രണ്ടു പേരെയും മറന്നു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ആ രാത്രി അവൻ ഓർത്തത് അന്ന് നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നു അവൻ ഇപ്പോഴും നിശ്ചയം ഇല്ല.

പതിയെ അവനന്റെ ഓർമകൾ രണ്ടു ദിവസം പുറകോട്ടു പോയി..ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്ന ആ ഡൈനിങ്ങ് ടേബിൾ നു അരികിലേക്ക് .

എന്താ വിഷനുവേട്ടാ ഇങ്ങനെ നോക്കിയിരിക്കുനേ കഴിക്ക്

ലക്ഷ്മിയുടെ വിളിയാണ് വിഷ്ണുവിനെ ഉണർതിയത് .

ഈ ഇടയായി വിഷുനുവേട്ടൻ എപ്പോഴും ഇങ്ങനെ ചിന്തിച്ചിരുന്നത് ലക്ഷ്മി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു പ്രേശ്നങ്ങൾക്ക് നടുവിൽ ആണ് അവരുടെ ജീവിതം എന്നു അറിയാം എങ്കിലും വിഷ്ണുവിന്റെ ഈ മൗനവും ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയതെയുള്ള ഈ ഇരിപ്പും അവളിൽ ചെറിയ പേടി ഉണ്ടാക്കിയിരുന്നു.

ചിന്തയിൽ നിനുണർന്ന വിഷ്ണു തന്റെ ജീവനായ ലക്ഷ്മിയെയും മകനെയും ഒന്നു നോക്കി ഇനി കുറച്ചു കഴിഞ്ഞാൽ താൻ അവരോടൊപ്പം ഇല്ല.ജീവിതം വഴിമുട്ടിയ വേദനയിൽ ഇനി മുന്നോട്ടു പോകാൻ ഒന്നു ചെയ്യാൻ ഇല്ല എന്നുറപ്പായി കടങ്ങൾ വീട്ടാനും ലക്ഷ്മിയുടെ ആഗ്രഹം പോലെ സന്തോഷപൂർണമായ ഒരു ജീവിതവും ഇനി ഉണ്ടാവില്ല അവരെ ഒറ്റക്കാക്കി മടങ്ങി വരവില്ലാത്ത ആ യാത്രക്ക് അവൻ തെയ്യാറായി നിമിഷം അവൻ ഒന്നുമറിയാത്ത തന്റെ മകന്റെ നേരേ നോക്കി എപ്പോഴും അവന്റെ മുഖത്തു എന്തിനില്ലാത്ത ഒരു പുഞ്ചിരി അവൻ ശ്രെദ്ധിച്ചിരുന്നു ഇന്നും ആ ചിരി അവന്റെ മുഖത്തു ഉണ്ട് പക്ഷെ വെറും മണിക്കൂറുകളുടെ ആയുസേ ആ ചിരിക്കുള്ളു.

ഒരു നോക്കു കണ്ണു പോയത് തന്റെ ഭാര്യയുടെ മുഖത്തേക്ക് ആണ് ആറ് മാസങ്ങൾക്കു മുമ്പുവരെ എന്നു സന്തോഷത്തോടെ ഇരുന്നിരുന്ന ആ മുഖത്തു സങ്കടമോ ഭയമോ ടെന്ഷനോ എന്നറിയാത്ത ഒരു തരം നിർവികാരതയാണ് അവൻ കണ്ടത്.

ഒരുമിച്ചു ആ മേശയ്ക്കു മുമ്പിൽ ഒരിക്കുമ്പോൾ ഇതു തന്റെ അവസാനത്തെ അത്താഴം ആണെന്നത് അവനെ കുത്തി നോവിച്ചു ഇനി ഒരിക്കലും ഇങ്ങനെ തന്റെ ഭാര്യയോടും മകനോടും ഒപ്പം ഇരിക്കാൻ പട്ടിലെന് ഓർത്തതും അവന്റെ കണ്ണുകൾ ഈറണനിഞ്ഞു, ഒരു പൊട്ടികരച്ചിൽ ഒഴിവാക്കാൻ വേഗം കഴിച്ചു തീർത്തു അവരുടെ മുമ്പിൽ നിന്നും മാറി.

വിഷണിവേട്ടാ എന്താ എപ്പോഴും ഇങ്ങനെ ആലോചിച്ചിരിക്കുന്നെ കുറെ ആയി ഞാൻ ശ്രെദ്ധിക്കുന്നി ഇറങ്ങാൻ നേരം ആലോചനയിൽ മുഴുകി ഇരിക്കുന്ന കണ്ടാണ് ലക്ഷ്മി വിഷ്ണുവിനോട് ചോതിച്ചത്

അവൾ അറിയിനിലല്ലോ അവരെ അകന്നു മരണത്തിലേക്ക് ഒളിക്കുന്നതിന്റെ വേദനയാണ് ആ മനസ്സിൽ എന്നു

ഉറങ്ങാൻ കിടന്ന നിമിഷം മുതൽ ഭാര്യയുടെയും മകന്റെയും ഉറക്കം അളന്നാണ് അവൻ കിടന്നത് ഇനി ഈ ജന്മം അവസാനിക്കാൻ ഏതാനും നിമിഷം മാത്രം അപമാനവും, ഭയവും ,ജീവിതത്തിന്റെ തോൽവി ഭാരവും അവനെ എത്തിച്ചത് ആത്മഹത്യയിൽ ആണ്.അതിനു അവൻ തീരുമാനം എടുത്തു കഴിഞ്ഞു ഈ ജന്മം ആർക്കും നനകേടുണ്ടാകരുതു എന്നവൻ ഉറപ്പിച്ചു ‘ജീവിക്കാൻ കാണിക്കാത്ത ധൈര്യം അവൻ മരിക്കാൻ സംഭരിച്ചു’.

ഭാര്യയെയും മകനെയും ഉണർത്താതെ എഴുന്നേൽക്കാൻ ശ്രെമം നടത്തുമ്പോഴാണ് അവന്റെ കണ്ണിലേക്കു അതിതീക്ഷണമായ വെളിച്ചം വീശിയത് കണ്ണുകളിലേക്കു വീശുന്ന വെളിഛം കാരണം അവൻ കണ്ണുളള ഇറുക്കി അടച്ചു.

പതിയെ കണ്ണുകൾ തുറന്ന അവൻ കണ്ടത് ഒരു പച്ച നിരത്തിലുള്ള സ്ത്രീ രൂപം ആണ് അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൻ ആ രൂപത്തോട് ആരെന്നു ചോതിച്ചു ആ നിമിഷം തന്നെ ആ ശരീരത്തിൽ നിന്നും ആ വെളിഛം മാറി പോയി.

അപ്പോഴാണ് അവനാ രൂപത്തെ ശരിക്കും കാണുന്നത് വള്ളിപടർപ്പു പോലെ ഉള്ള കേശം, ഇളം നീല നിറം കലർന്ന കണ്ണുകൾ കണ്ണുകളിൽ കടൽ അലയടിക്കുന്ന പോലെ , ശരീരം ആകെ പൂക്കളും ഇലകളും.

വിറയാർന്ന ചുണ്ടുകളാൽ അവൻ പിന്നെയും ചോതിച്ചു ആരാണ് നീ!

ആ ചോദ്യത്തിന് ഒരു ചെറു ചിരിയോടെ ആണ് അവൻ മറുപടി പറഞ്ഞത്.

നീ ഉൾപ്പടെ സകല ചീവചരചരങ്ങളും എന്നിലാണ് ‘പ്രകൃതി’

പ്രകൃതി ആ പെറു അവന്റെ ചുണ്ടിൽ പിന്നെയും പിന്നെയും പിറുപിറുത്തുകൊണ്ടിരിന്നു. വീണ്ടും സംശയ ഭാവേന അവൻ ചോതിച്ചു എന്തിനിവിടെ വന്നു

20 Comments

  1. എല്ലാവരോടും ❤️❤️

  2. ആഹാ കൊള്ളാലോ….???….നന്നായിട്ടുണ്ട്??…..

    ഞാൻ പിന്നെ പണ്ടേ ആത്മഹത്യക്ക് എതിരാണ്??….അതിപ്പോ എത്ര വലിയ കാരണം കൊണ്ടായാലും??……ഇത് ചെയ്യാൻ വേണ്ട പകുതി ധൈര്യം പോരെ ജീവിക്കാൻ??……

    ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ?…

    സ്നേഹത്തോടെ ?????

    1. അതേ ആ ഒരു നിമിഷം നമ്മൾ നമ്മളെ തന്നെ മുറുകെ പിടിക്കണം നമ്മളിൽ വിശ്വസിക്കണം ബാക്കി എല്ലാം സെരിയാകും
      അടുത്ത കഥയുമായു അതികം വൈകികാതെ വരാം ❤️❤️

  3. നന്നായിട്ടുണ്ടട്ടോ. ആത്മഹത്യ ഒന്നിനും ഒരു പ്രതിവിധി അല്ല. പക്ഷെ ഒട്ടും സഹിക്കാൻ വയ്യാതെ ആവുമ്പോ ചിലർ ചെയ്തു പോവും. എന്തായാലും അടുത്ത കഥയായി വരിക. സ്നേഹം❤️

    1. ആ സമയം തരണം ചെയ്യാൻ നമ്മൾക്ക് കഴിയണം അവിടെ അല്ലെ നമ്മുടെ വിജയം ഇല്ലെങ്കിൽ നമ്മിൽ നമ്മൾ തന്നെ തോറ്റു പോയില്ല…
      അടുത്ത ഒരു കഥ കുറച്ച കഴിയും ഇപോ exam nte പുറകെ ആണ് ??
      ❤️❤️

  4. Nannayittund. Wtg 4 ur nxt story…

    1. Thank you ❤️
      Will come with a new story

    2. Thank you ❤️
      Will come with a new story

  5. Valare nalla katha. Kathayiloode ulla upadhesham. Athum prethyekichu jeevitham maduthirikumbhol. Valare nanni

    1. ❤️❤️
      Ellam seri aakum bro, be happy ?

  6. കൊള്ളാം..???

  7. നന്നായിരിക്കുന്നു. ഞാൻ ഈ അനുഭവത്തിലൂടെ കടന്നു പോയതാണ്

    1. Bro ku undaya vishamangal enthanennu ariyilla, pakshe ellam ini nallathayi varatte, ini orikalum angane onnum chinthikaruth ❤️

  8. നന്നായിട്ടുണ്ട്. ??

    1. Thanks❤️❤️

  9. നല്ല കഥ… നല്ല പ്രമേയം… ?

    “ഒരു നിമിഷത്തെ വേദനയിൽ ആത്മഹത്യയെ കുറിച്ച ആരും ചിന്തിക്കരുത്” പക്ഷെ ആ ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞിരിക്കും ബ്രോ… അതാണ് പ്രശ്നവും…
    ആത്മഹത്യ ചെയ്യാൻ പോകുന്നവരുടെ ഉള്ളിൽ അതിന്റെ പ്രേരണാഘടകങ്ങൾ കെട്ടിക്കിടന്ന് അതിന്റെ ഏറ്റവും മൂർദ്ധന്യവസ്ഥയിലാണ് അവർ അതിന് വേണ്ടി ശ്രമിക്കുന്നത്… ആ ഒരു നിമിഷം ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം മാത്രമായിരിക്കും അവർ ആഗ്രഹിക്കുന്നത്.. അതിനെ ടോളറേറ്റ് ചെയ്യുക എന്നത് അത്രയേറെ ശ്രമകരമായ കാര്യവും..
    ആദ്യം ഒക്കെ ഞാനും ചോദിച്ചിരുന്നു “ഇതിന്റെ പത്തിലൊന്ന് ധൈര്യം മതിയല്ലോ ജീവിച്ചു കാണിക്കാൻ എന്ന്..” പക്ഷെ attempt നടത്തിയ ഒരു സുഹൃത്തിൽ നിന്ന് അനുഭവം കേട്ടപ്പോൾ ആ ചിന്ത മാറിപ്പോയി… എല്ലാം ചഞ്ചലമായ യാതൊരു പ്രവചനവും നടത്താൻ കഴിയാത്ത മനുഷ്യമനസുകളുടെ കാര്യം ആണ്..

    പിന്നെയുള്ളത് ഡിപ്രെഷൻ ആണ്.. മനുഷ്യ മനസിന്റെ ക്യാൻസർ എന്നാണ് അറിയപ്പെടുന്നത്… ആ സ്റ്റേജ് ഒക്കെ എത്തി കഴിഞ്ഞാൽ കൗൺസിലിംങും മരുന്നുകളും ഒന്നും ഇല്ലാതെ പുറത്തു കടക്കൽ അസാധ്യം പോലെയാണ്….
    ഡിപ്രഷനെ ഒക്കെ വളരെ നിസ്സാരവൽക്കരിച്ച് തമാശയെന്നോണം പറയുന്നവരെ കണ്ടിട്ടുണ്ട്… സത്യം പറഞ്ഞാൽ അതൊക്കെ കാണുമ്പോൾ ദേഷ്യവും വന്നിട്ടുണ്ട്… ഇതിന്റെയൊന്നും തീവ്രത മനസിലാക്കാതെ വെറുതെ പുലമ്പുന്നവർ….

    കഥയിലെ നായകൻ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന രംഗത്തിൽ നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു… ഈ ഭാര്യയും കുഞ്ഞും അയാളില്ലാതെ എങ്ങനെ ജീവിക്കുമെന്നോ ഇപ്പോൾ പോലും നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും അവളെ അപമാനിക്കാൻ ശ്രമിക്കുന്നവർ അവന്റെ എന്നെന്നേക്കുമുള്ള അഭാവത്തിൽ കടന്നു പിടിക്കാനും ബലമായി കീഴടക്കാനും ശ്രമിക്കില്ലേ എന്നും ഒന്നും അയാളുടെ ചിന്തകളിൽ എത്തുന്നില്ല.. ആത്മഹത്യ എന്ന ചിന്തയിൽ കുരുങ്ങി പോയ കുടുംബസ്നേഹമുള്ളയാൾ സ്വാർത്ഥനായി മാറിയിരിക്കുന്നു… ഇവിടെ പ്രകൃതി അയാളെ മാറ്റി ചിന്തിപ്പിക്കുന്നത് പോലെ ഈ കഥ വായനക്കാരെ ആരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

    എഴുത്ത് നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്…. എങ്കിലും അക്ഷരത്തെറ്റ് ശ്രദ്ധിക്കണം.. അത് പോലെ ഇൻവെർട്ടഡ് കോമ, ഫുൾസ്റ്റോപ്പ് എന്നിവയുടെ ഉപയോഗവും… ഇനിയും ഒരുപാട് എഴുതൂ..

    ആശംസകൾ.. സ്നേഹം ❤?

    1. ഇനിയുള്ള എഴുത്തുകൾ നന്നാക്കാൻ ഞാൻ ശ്രമിക്കാം അക്ഷര തെറ്റുകൾ ഇടക്ക് പിന്നെയും വരുന്നുണ്ട് ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന ആപ്പ് ഒന്നു മാറ്റിനോക്കണം അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി❤️

  10. നന്നായിട്ടുണ്ട്…. പിന്നെ അക്ഷരത്തെറ്റ് കുറയ്ക്കാൻശ്രമിക്കണം…. ?????

    1. അക്ഷരത്തെറ്റ് ശ്രദ്ധിക്കാം, അടുത്ത കഥകളിൽ ശ്രദ്ധയോടെ എഴുതാൻ ശ്രമിക്കാം❤️❤️

Comments are closed.