പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 100

കട്ടി താടിയും കട്ടി മീശയും ആയി ഒരു ആറടി പൊക്കം ഉള്ള ഒരു ചേട്ടൻ , ആ താടിക്കുള്ളിലും മീശ പിരിഞ്ഞിരിക്കുന്നത് കൃത്യമായി തിരിച്ചറിയാൻ സാധിക്കും, ചുണ്ടിൽ തത്തിക്കളിക്കുന്ന പുഞ്ചിരി ,

“എന്താ തന്റെ പേര് ??”

ആ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ കുറച്ചു സമയമായി ആളെ തന്നെ നോക്കി നിൽക്കുകയായിരുന്നു എന്ന് മനസ്സിലായത്  , ചെന്ന ദിവസം തന്നെ നൈസ് ആയിട്ട് ചമ്മി .

“വാണി ”

ചമ്മൽ മറക്കാൻ നിലത്തു നോക്കിയാണ് ഞാൻ പേര് പറഞ്ഞത്

“ഏത് സെക്ഷൻ ആണ് ?”

“ഇലക്ട്രോണിക്സ്…”

“ഞാൻ കൊണ്ട് വിടണോ…”

“വേണ്ട ചേട്ടാ , വഴി പറഞ്ഞു തന്നാൽ മതി ഞാൻ പൊയ്ക്കൊള്ളാം”

“ശരി , നേരെ പോയി പോർച്ചിൽ നിന്നും ഉള്ളിൽ കേറിക്കോ , അവിടെ ചെന്നാൽ ഒരു സ്റ്റെയർ കാണാം , ആ സ്റ്റെയർ കേറി ഫസ്റ്റ് ഫ്ലോറിൽ ചെന്ന് വലത് വശത്തേക്ക് തിരിഞ്ഞാൽ ആദ്യം കാണുന്ന ക്ലാസ്സ്‌ ആണ്”

ആ ചുണ്ടിൽ നിന്നും പൊഴിയുന്ന ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ ആണ് പതിച്ചത് എന്ന് തോന്നിപ്പോയി , എപ്പോഴും ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരി എന്നെ അങ്ങോട്ടേക്ക് വലിച്ചു അടുപ്പിക്കുന്നത് പോലെ , ദൈവമെ ഇത്രയും നാളും നാട്ടിൽ തന്നെ പഠിച്ചത് കൊണ്ട് എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കോഴി അവസരം കിട്ടിയപ്പോൾ ഉണർന്ന് ഉറക്കെ കൂവുന്നതാണോ , അതോ ഇതാണോ പ്രണയം എന്നൊന്നും മനസ്സിലാവാതെ കിളി പോയി നിൽക്കുകയായിരുന്നു ഞാൻ

“ഡോ… താൻ ഇതെന്ത് സ്വപ്നം കാണുകയാ”

വീണ്ടും ചമ്മി നാറി , വന്ന അന്ന് തന്നെ ഇത് രണ്ടാം വട്ടം , എന്തായാലും ചമ്മൽ മറച്ചു ചിരിച്ചുകൊണ്ട് കണ്ണടച്ച് ചുമൽ കൂച്ചി ഒന്നും ഇല്ലാ എന്ന് കാണിച്ചു

“തനിക്ക് പോകേണ്ട വഴി മനസ്സിലായോ”

ഇതിനിടക്ക് ഇയാൾ വഴിയൊക്കെ പറഞ്ഞത് ആര് ശ്രദ്ധിക്കാനാ , ആകെ ഓർമ ഉള്ളത് കോറിഡോറും സ്റ്റെപ്പും മാത്രം

35 Comments

  1. Praneshwari second season ntha cancel cheythath.? Oru part vannirunallo

    1. ഞാൻ പറഞ്ഞിരുന്നില്ലേ പ്രാണേശ്വരിയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവർ ആണെന്ന്, അവർക്ക് ഞങ്ങളുടെ ജീവിതം വെറും ഫിക്ഷൻ ആയി എഴുതി കാണുവാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു, so i had no other options but to delete it, sorry bro

  2. Nannayittund

  3. ❤️❤️❤️?❤️❤️❤️

  4. സഞ്ജയ്‌ പരമേശ്വരൻ

    ഇങ്ങള് പെരുമ്പാവൂർ ന്ന് ആണോ….. ഞാനും പെരുമ്പാവൂർ ന്നാണ്

    1. ഞാൻ പെരുമ്പാവൂർ അല്ല ബ്രോ, പ്രാണേശ്വരി വായിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു, ഇതെല്ലാം ആ കഥയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ്

  5. പ്രാണേശ്വരി S2 എഴുതിയിട്ട് എന്താ അത് Delete ചെയ്തത് ബ്രോ.?

    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന്‌ പറഞ്ഞാൽ നിർത്താതിരിക്കാൻ പറ്റില്ലല്ലോ, അതാണ് പറ്റിയത് അതുകൊണ്ട് തന്നെ ഈ കഥയിൽ ആ കഥാപാത്രങ്ങൾ ആരും തന്നെ കാണില്ല. (കൂട്ടുകാർ) മാളുവും, ഉണ്ണിയും, അഖിലും, ലച്ചുവും ആന്റിയും അമ്മയും ഒക്കെ ഉണ്ടായേക്കാം

      1. ഓക്കെ ബ്രോ… പ്രാണേശ്വരി മനസ്സ് നിറച്ച ഒരു സ്റ്റോറി തന്നെ ആയിരുന്നു ട്ടോ… ???

  6. പ്രാണേശ്വരിയുടെ ഭാഗം ആണല്ലേ… അതായത് വാണി മിസ്സിന്റെ കഥ അല്ലേ… ❤️❤️❤️

      1. ❤️❤️❤️

  7. കാത്തിരിക്കുന്നു “ആ രാത്രിയിൽ”

  8. നിധീഷ്

    ????

  9. Hi bro veendum vannu. Santhosham. Mattae storiyumayi connect undallo nannayi. A story thanna feel vaerae leval thannae ayirunnu. Ithum starting super kanam veendum ❤❤❤❤

    1. ഇതും അതേ ഫീൽ തരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  10. ത്രിലോക്

    മാഷേ.. ❤️

  11. Vannallo…. ❤

  12. മുത്തേയ് Welcome Back… ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      ഇത് മുമ്പ് വന്ന കഥ അല്ലെ അതിന്റെ നടുക്കഷ്ണം

  13. Bro,
    valarea nalugalukku sesham vendum vannadhil santhosham.
    thangalude migachakadhayude kadha patrangalaya maluchechy,unniyettan,lakshmi,patta,pine nayagan[ peru marannu poi]ivrude ippolathe life kurichariyuvai kathirikkunnu.

    1. അഖിലും ലക്ഷ്മിയും പാറ്റയും ഒന്നും ഇതിൽ ഉണ്ടാവില്ല ബ്രോ, വന്നാൽ തന്നെ ചെറിയ രീതിയിൽ മാത്രം ആയിരിക്കും, ഇത് മാളുവിന്റെയും ഉണ്ണിയുടെയും കഥ ആണ്

  14. ❤️❤️❤️

  15. ࿇ꫝηⱥη₫࿇

    ??

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.