പന്ത്രണ്ടാം 👹 തീയാട്ട് [ Sajith ] 1414

Views : 4442

അപ്പൂനൊന്നും പറയാനില്ലെന്ന് പറഞ്ഞതും കുഞ്ഞൂട്ടൻ മുൻപിൽ നടന്നു യാന്ത്രികമായി പിന്നാലെ അപ്പുവും.

കുഞ്ഞൂട്ടന് അവസാനമായി ഒരു പ്രതീക്ഷയുണ്ടായിരുന്നു. ചില നേരത്തെ അപ്പുവിൻ്റെ പെരുമാറ്റമെല്ലാം കാണുമ്പോൾ അവൾക്ക് കുഞ്ഞൂട്ടനെയും ഇഷ്ടമാണോ എന്നുള്ള ഒരു സംശയം വരാതിരിക്കാറില്ല. തൻ്റെ ഉള്ളിൽ കുഴിച്ചു മൂടിയ അവളൊടുള്ള ഇഷ്ട്ടം പിന്നെയും മുളക്കുന്നത് പോലെ അവന് തോന്നി.

അപ്പുവിന് പറ്റിയ ഒരാളല്ല അവനെന്ന് കുഞ്ഞൂട്ടൻ പിന്നെയും പിന്നെയും അവനെ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന് ഇപ്പൊ തൊട്ട് അപ്പൂനെ കാത്ത് ഒരു വലിയ കുടുംബം ഉണ്ട്. കുഞ്ഞൂട്ടനോ..? കൂട്ടത്തിൽ കൂട്ടാത്ത കുറച്ച് ബന്ധുക്കളും അപശകുനമായി കാണുന്ന കുടുംബവും. പ്രായം വച്ച് നോക്കാണേലും ശരിയാവില്ലല്ലോ. കണ്ടാ അപ്പൂനെ കുഞ്ഞൂട്ടൻ്റെ അത്ര പ്രായമൊന്നും തോന്നിക്കില്ല എന്നാലും.

മടക്കയാത്രയിൽ ബസിലിരിക്കുമ്പഴും രണ്ട് പേരും പരസ്പരം സംസാരിച്ചില്ല. അപ്പൂനെ പാലക്കേത്തറ ഇറക്കി വിട്ട് കുഞ്ഞൂട്ടൻ തിരികെ വീട്ടിലേക്ക് മടങ്ങി.

★★★

ക്ലാസ് കഴിയാൻ ഇനി ഒന്നൊന്നര മാസം കൂടിയെ ഉള്ളു. യൂണിവേഴ്സിറ്റി ആദ്യ സമ്മിൻ്റെ പരീക്ഷകളുടെ വിജ്ഞാപനം ഒന്നും തന്നെ നടത്തിയിട്ടില്ല. മിക്കവാറും മാർച്ചിലേ കാണാൻ സാധ്യതയുള്ളു. ഏപ്രിലിൽ വൈജയന്തീപുരത്തേക്ക് പോവാൻ ഉള്ള തയ്യാറെടുപ്പിലാണ് ഇന്ദിരാമ്മ. അപ്പു കുഞ്ഞൂട്ടനോട് സംസാരമെല്ലാമുണ്ടെങ്കിലും ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ മടികാട്ടി.

കുറച്ച് കാലമായി സ്നേഹക്ക് വല്ല്യ മിണ്ടാട്ടമൊന്നുമില്ല. അവൾക്ക് എന്തു പറ്റിയെന്ന ചോദ്യമുണ്ടെങ്കിലും കുഞ്ഞൂട്ടൻ അത് നേരിട്ട് ചോദിക്കാൻ പോയില്ല.

അനി എച്ച് ഐ ഡിപ്പാർട്ട്മെൻ്റിലെ ഒരു കുട്ടിയെ സെറ്റാക്കി. സേതുലക്ഷ്മി അതാ അവൾടെ പേര്. ഇപ്പൊ രണ്ട് പേരും നല്ല ചാറ്റിങ്ങാ…., ചീറ്റിംങ് ആവാണ്ടിരുന്നാ മതിയായിരുന്നു. അനി ഒരു ലോലഹൃദയനാ. വല്ലതും സംഭവിച്ചാലോ എന്ന്പേടി ഇണ്ട്. പെണ്ണിനെ കാണാനൊക്കെ നല്ല ചന്ദമുണ്ട്. എടക്കരയുള്ള കോളേജിൻ്റെ തന്നെ മറ്റൊരു ലേഡീസ് ഹോസ്റ്റലിലാണ് താമസം. അന്ന് മതിലെടുത്ത് ചാടാൻ നോക്കിയത് ഇതേ ഹോസ്റ്റലിൻ്റെയാണ്. യൂണിയൻ ഇലക്ഷൻ്റെ അന്ന് കണ്ടെതാണെത്രെ. ഫെസ്റ്റിവലിൻ്റെ അന്ന് അനി പിന്നാലെ നടന്ന് വളച്ചെട്ത്തു.

ഇടക്ക് ശ്വേതയുടെയും രതീഷിൻ്റെയും നിശ്ചയം കഴിഞ്ഞു. അപ്പൂവും കുഞ്ഞൂട്ടനും അവിടെ വരെ ഒന്ന് പോയി പോന്നു. ഒരു ശനിയാഴ്ചയായിരുന്നു പരിപാടി രണ്ട് ദിവസത്തെ ലീവ് ഗ്യാപ്പ് കിട്ടി.

അന്ന് ഞായറാഴ്ച അപ്പു കുഞ്ഞൂട്ടനെ ക്ഷേത്രത്തിൽ കൊണ്ട് പോവാനൊരു ശ്രമം നടത്തി. അന്ന് ബാരിയെ തല്ലിയ ആള് കുഞ്ഞൂട്ടനായിരിക്കില്ലെന്ന് ഒരു അറുപത് ശതമാനം അപ്പൂന് ഉറപ്പുണ്ടായിരുന്നു. ബാക്കി നാൽപത് ശതമാനം ആയികൂടാ എന്നില്ലല്ലോ. ഒന്നാമതെ സംഭവം നടന്നത് രാത്രിയായിരുന്നു. വ്യക്തമായി ഒന്നും കാണാൻ കഴിയില്ല. അപ്പോഴത്തെ അപ്പൂൻ്റെ മാനസികാവസ്ഥ വച്ച് തല്ലുന്നവൻ്റെയും തല്ല് കൊള്ളുന്നവരുടെയും ബോഡി മെഷർമെൻ്റ് എടുക്കാന്ന് പറയുന്നത് നടക്കുന്ന കാര്യല്ല. കൊല്ലാൻ വരുമ്പൊ എവടേലും പോയി ഒളിക്കാന്നല്ലാതെ.

Recent Stories

The Author

Sajith

73 Comments

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ😡😡😡😡

    1. Man with Two Hearts

      സൗമ്യമായി സംസാരിക്കൂ സഹോദരാ 😁

    2. ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..🥴😁

  2. അറക്കളം പീലിച്ചായൻ

    എന്തായി ബ്രോ കഥ

    1. നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..

      1. അറക്കളം പീലിച്ചായൻ

        അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo😎😍🦹

        1. 😁🥴🥴 അതെനിക്കറിയാലോ..

          1. അറക്കളം പീലിച്ചായൻ

            പത്ത് മണിയായി കഥ എവിടെ?????????????????????😡😡🤬

      2. Innundo bro

  3. അടുത്ത ഭാഗം ഉടൻ വരുമോ

    1. തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.

  4. Kooi sajith ettan njan bannuttaa

    1. കാണാൻ കിട്ടണില്ലാട്ടാ…

  5. അറക്കളം പീലിച്ചായൻ

    പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
    ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
    ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
    എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.

    അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

    1. അധികം വൈകില്ല…👍

    1. താങ്ക്സ് മാൻ❤️

  6. Power packed 🙌
    Kalakki dear

    1. 🔥🔥🔥 ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..

      1. Page break illallo.

        1. ഒരു കൈ അപത്തം പറ്റി… 😁

          1. Man with Two Hearts

            But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും 😅

          2. 😁😁 ഇത് കണ്ടിന്യൂ ചെയ്താലോന്നാ…

  7. നിതീഷേട്ടൻ

    ( ഞാൻ പേര് ഒന്നും കൂടി മാറ്റി😁rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് 😝)

    മോനെ സയിത്തെ😍😍😍😍😍😍😍😍😍.
    സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ 😂😂😂😂

    തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ🤗🤗🤗🤗🤗🙂🌼🌸.

    ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ😢😢😢😔

    1. വേഗം എഴുത്… ഫുൾ സപ്പോർട്ട്..👍

      അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.

      പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..

      ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..👍

      1. നിതീഷേട്ടൻ

        Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും 😍

        1. 👍👍👍👍❤️

  8. Nice part ethreyum pettenn adutha part poratteiiii❤️

    1. ❤️❤️❤️ അടുത്താഴ്ച്ച👍

  9. ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.

    Anyways waiting for the next part

    1. ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…

    2. ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️

  10. അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️💙

    ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .

    ഞാനും നിലമ്പൂർ തന്ന 😇

    1. ഞാൻ വഴിക്കടവാണ്… താനെവിടെയാ

      1. Narokkavu 😇

        1. പഠിക്കാണോ

          1. Nop പുറത്താണ്. ജോലി

          2. Nice…, ❤️❤️

  11. Well done my boy 😁🥰🥰

    Bus fight അടിപൊളി ആയിരുന്നു….
    പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി 💕💕

    പതിമൂന്നാം തീയാട്ടിനായി Waiting……😉

    1. ഒരുപാട് താങ്ക്സ് മണു…❤️

  12. chathi suspensil nirthi ente samadhanam poyi

    1. 😄😄😄 അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..

    2. Ente urakkam poyi aduthathu epoo verum

      1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..

  13. Pss pss pooi. 🔥

      1. Onnilla chengai.pinne how’s your life.

        1. Angane ponu man

  14. ഈ ഭാഗവും സൂപ്പർ

    1. താങ്ക്സ് @അബ്ദു..❤️❤️❤️

  15. Thanks

    1. Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.

      1. താങ്ക്സ് മാൻ….❤️❤️❤️❤️

  16. Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഉടനേ വരും.❤️❤️

      1. ❤️😘

  17. Kadha super part…ottayiruppil kannedumathe vayikan thoniya part..

    1. ❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..

  18. അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ

  19. തിരുമണ്ടൻ 😌

    Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️

    1. 😄😄😄 തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️

      1. ദേ പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

        1. ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️

  20. Man with Two Hearts

    ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് 🙏🏻. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു 🙂.

    അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം 🔥

    1. കാണണം…❤️❤️❤️

      1. Man with Two Hearts

        കാണും 🙂👍🏻

        1. 😄😄😄അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..

  21. കാർത്തിക

    അടിപൊളി ആയിട്ടുണ്ട്…..continue…..

    1. Thanks❤️

  22. ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….

    1. അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല

      1. Ente urakkam poyi aduthathu epoo verum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com