പഠനത്തിൽ രക്ഷകർത്താവിന്റെ പങ്ക് (ജ്വാല ) 1460

ആമുഖം :-
പ്രീയ സുഹൃത്തുക്കളെ,
പതിവിനു വിപരീതമായി ഇതൊരു ലേഖനമാണ്. ഈ ലേഖനത്തിനു ആനുകാലിക പ്രസക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു.
കഴിഞ്ഞ ദിവസം ഞാൻ ഇത് write to us ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇത് ഇട്ടിരുന്നു. അപ്പോൾ മാലാഖയുടെ കാമുകൻ ഇത് ഒരു ലേഖനമായി പ്രസിദ്ധീകരിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു.
ഇവിടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്നറിയില്ല, എങ്കിലും ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു…
മറ്റു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അഡ്മിന് ഇത് ഒഴിവാക്കാവുന്നത് ആണ്…
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി.
സ്നേഹപൂർവ്വം
? ജ്വാല. ?

പഠനത്തിൽ രക്ഷകർത്താവിന്റെ പങ്ക്

| Author : Jwala

മക്കൾ നന്നായി പഠിക്കണമെന്നും പരീക്ഷകളിൽ നന്നായി മാർക്കുകൾ നേടണമെന്നും ഓരോ മാതാപിതാക്കളും ആശിക്കുന്നു.
മക്കളെ പഠിപ്പിച്ച് വലിയവരാക്കണമെന്ന് അവരാഗ്രഹിക്കുന്നു.
അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു
അതിനുവേണ്ടിയാണ് തങ്ങൾ ജീവിച്ചിരിക്കുന്നത് എന്നുവരെ ചിലർ അവകാശപ്പെടുന്നു. അതിനാൽ തന്നെ പല രക്ഷിതാക്കൾക്കും മക്കൾ സ്കൂളിൽ പോകും മുൻപേതന്നെ വേവലാതിയും തുടങ്ങുന്നു.

നല്ലൊരു സ്കൂളിൽ ചേർക്കാനാവുമോ? അധ്യാപകർ നല്ലവരാകുമോ?
അവർ നന്നായി പഠിപ്പിക്കുമോ?
നല്ല ചങ്ങാതിമാരായിരിക്കുമോ കൂട്ട്?
പരീക്ഷ നന്നായെഴുതുമോ?
ഈവിധ ആകുലതകളാൽ അവരുടെ സ്വസ്ഥത നഷ്ടപ്പെടുന്നു.

കരുത്തും ആര്‍ജവവും നേടാനുതകുന്ന കരിയര്‍ സ്വന്തമാക്കിയാല്‍ ഭാവി ജീവിതം ശുഭകരമാവുമെന്നത് തീര്‍ച്ചയാണ്.”

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്.

ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം?,
എന്ത് പഠിക്കണം?,
ഏത് സ്ഥാപനമാണ് മികച്ചത്?
പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ?

തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉദിക്കാറുണ്ട്. വാനില്‍ തെളിയുന്ന തിളക്കമാര്‍ന്ന നക്ഷത്രങ്ങളെപ്പോലെ വിശാലമാണ് ഉപരിപഠനസാധ്യതകള്‍.
ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കലാണ് അഭിലഷണീയം.
സ്വന്തം അഭിരുചികള്‍, താല്‍പര്യങ്ങള്‍,
പഠന കഴിവുകള്‍, ആഗ്രഹിക്കുന്ന ജീവിത ശൈലി, വ്യക്തിത്വ സവിശേഷതകള്‍, വിശ്വസിക്കുന്ന മൂല്യങ്ങള്‍, കോഴ്‌സുകളുടെ ഭാവി സാധ്യതകള്‍ എന്നിവ പരിഗണിച്ച് സുചിന്തിതമായ തീരുമാനമെടുക്കണം.

വിദ്യാര്‍ഥിയുടെ കഴിവനുസരിച്ച് വഴി തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. വൈവിധ്യമാര്‍ന്ന കോഴ്‌സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കരിയര്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും ഗുണം ചെയ്യും…

മകനെ പ്ലസ് ടുവിന് എവിടെ ചേര്‍ക്കും?’

പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം മാനസിക പിരിമുറുക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും നാളുകളാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുഴങ്ങുന്ന ഒരു സമയം.
സ്‌കൂളുകളില്‍ ക്ലാസ് ആരംഭിച്ചുവെങ്കിലും പ്രൊഫഷണല്‍ ഉള്‍പ്പടെയുള്ള കോഴ്‌സുകളില്‍ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. വൈകാതെ എന്‍ട്രന്‍സ് പരീക്ഷാ ഫലങ്ങളും പുറത്തുവരും. അതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ വേവലാതി വിട്ടൊഴിയുന്നില്ല.

എനിക്കൊരു പിടിയും കിട്ടുന്നില്ല”

മാതാവ് തന്റെ മക്കളുടെ വിദ്യാഭ്യാസക്കാര്യം എല്ലാം എന്റെ ചുമലിലാണ്.
ഒരാള്‍ പ്ലസ്ടുവിലേക്കും മറ്റയാള്‍ പ്ലസ്ടുവില്‍ നിന്നും നല്ല മാര്‍ക്കുകളോടെ പാസായിട്ടുണ്ട്. എന്തുചെയ്യാന്‍ പോകുന്നു എന്ന് രണ്ട് മക്കളോടും ചോദിച്ചു.

“ഒന്നും തീരുമാനിച്ചിട്ടില്ല” എന്നായിരുന്നു മറുപടി. പുതിയ കോഴ്‌സുകള്‍ക്ക് ചേരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആശയക്കുഴപ്പത്തില്‍ മാതാവ് മക്കളും തപ്പിത്തടയുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം ഇതു തന്നെയാണ് സ്ഥിതി. ഇനിയെന്തു പഠിക്കാന്‍ പോകുന്നുവെന്ന് ആരാഞ്ഞപ്പോള്‍ ഏതാണ്ട് എല്ലാവരും തന്നെ അവ്യക്തമായ ഉത്തരങ്ങളാണ് നല്‍കുക.

ഒരടുക്കും ചിട്ടയുമില്ലാതെയും, കൃത്യമായ ഒരു പദ്ധതിയും ലക്ഷ്യവുമില്ലാതെയുമാണു കോഴ്‌സുകൾക്ക് ചേരുന്നത്
എല്ലാം പഠിച്ചാൽ വിജയിക്കണമെന്നില്ല . കൂടുതല്‍ പഠിക്കുകയല്ല. താല്‍പര്യമുള്ള ഒരു മേഖല തിരഞ്ഞെടുത്ത് അതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇതിനകം ഉയര്‍ന്ന തലത്തില്‍ എത്തിയേനെ. വ്യക്തമായ കരിയര്‍ പ്ലാനിങ് ആണ് വേണ്ടത്.

പ്ലാനിങ് വേണ്ടത് രക്ഷിതാക്കള്‍ക്ക്

കുട്ടികളുടെ പഠനം രക്ഷിതാക്കളുടെ താല്‍പര്യത്തിനും നിര്‍ദേശത്തിനും അനുസരിച്ചാണ് നടക്കുക.
അവര്‍ മറിച്ചാഗ്രഹിച്ചാല്‍ പോലും!
അതിനാല്‍ തന്നെ മക്കളുടെ ഭാവിയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ അലംഭാവത്തോടെ എടുക്കരുത്. മക്കള്‍ക്ക് ഉയര്‍ന്ന പദവിയും മികച്ച ശമ്പളവും മാത്രമാവും മാതാപിതാക്കളുടെ മനസ്സില്‍;
അതു വഴി തങ്ങള്‍ക്ക് കിട്ടാവുന്ന സാമൂഹ്യ അംഗീകാരവും.പക്ഷേ, പലപ്പോഴും രക്ഷിതാക്കളെടുക്കുന്ന തീരുമാനം തെറ്റാവും. കുട്ടികളുടെ ഭാവി ഇരുളടയും.

എസ്.എസ്.എല്‍.സി. എത്തുന്നതിനു മുമ്പ് തന്നെ കുട്ടികള്‍ക്ക് ‘കരിയര്‍ പ്ലാനിംഗ്’ ചെയ്യുന്നതിന് സഹായകരമായ അവസ്ഥ ഒരുക്കിക്കൊടുക്കണം. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കല്ല, മാതാപിതാക്കള്‍ക്കാണ് പ്ലാനിംഗ് വേണ്ടതെന്നാണ് മനശാസ്ത്ര വിദഗ്ധർ പറയുന്നത്.

പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

മനസിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക.

മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനം നിര്‍ദേശിക്കേണ്ടത്.
സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കണം.

മക്കള്‍ നിര്‍ദേശിച്ചതോ അല്ലെങ്കില്‍ തിരഞ്ഞെടുത്തതോ ആയ കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്‍ക്കുണ്ടാകണം.
അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍ തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്.

തങ്ങളുടെ സാമ്പത്തിക ഭദ്രതയും കഴിവുകളും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠനകോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍.

ഇടനിലക്കാരും ഏജന്റുമാരും പറയുന്നത് വിശ്വസിക്കാതെ നേരിട്ട് പോയി സ്ഥാപനത്തിനെ പറ്റി തിരക്കി വിശ്വാസ്യത ഉറപ്പിച്ച ശേഷമേ കോഴ്‌സുകള്‍ക്ക് ചേരാവൂ.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് കോഴ്‌സുകളില്‍ പലതും വ്യാജമാണ്. തട്ടിപ്പുകള്‍ ധാരാളമായി അരങ്ങേറുന്ന ഇത്തരം സ്ഥാപനങ്ങളിലേക്ക് കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ പോകുന്നുണ്ട്. കുട്ടികളുടെ ജീവിതത്തിനും ഭാവിക്കും ഭീഷണിയാണ് ഇത്തരം വ്യാജകേന്ദ്രങ്ങളിലെ പഠനം.

അന്യസംസ്ഥാനങ്ങളിലെ കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ അഞ്ച് പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കണം:

ഇന്‍സ്റ്റിറ്റിയൂഷണല്‍ റേറ്റിംഗ്:

സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ?
നാക് അക്രഡിറ്റേഷന്‍ ഉണ്ടോ? പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പെടെ ജോലി സാധ്യതകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.

സ്റ്റുഡന്‍സ് റേറ്റിംഗ്:

മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു?

അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോ?

റാങ്കുകള്‍ ലഭിക്കാറുണ്ടോ?

ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ടോ?

മുമ്പ് റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍

ഫിനാന്‍ഷ്യല്‍ റേറ്റിംഗ്:

സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്? സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ?
ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ?

കോഴ്‌സ് പഠിച്ചു തീരുമ്പോള്‍ എത്ര തുക ചെലവാകും? തന്റെ കുടുംബത്തിന് അത് താങ്ങാനുള്ള കഴിവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍

ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ റേറ്റിംഗ്:

സ്വന്തം കെട്ടിടമാണോ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ളത്?
സ്വന്തമായി ലാബ്-ലൈബ്രറി സൗകര്യമുണ്ടോ?

ഹോസ്റ്റലുകള്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍.

എന്‍വയേണ്‍മെന്റല്‍ റേറ്റിംഗ്:

ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് എങ്ങനെയുള്ള സ്ഥലത്താണ്, ഗതാഗത സൗകര്യം എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങള്‍.

വേഗത്തിൽ ജോലി

എളുപ്പം ജോലി കിട്ടാന്‍ സാധ്യതയുള്ള കോഴ്‌സ് ഏതാണ്?
എളുപ്പം പഠിക്കാവുന്ന കോഴ്‌സ് ഏതാണ്? വിദ്യാര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും നേരിടുന്ന പ്രധാന ചോദ്യങ്ങള്‍.

പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിയുടെ താല്‍പര്യവും അഭിരുചിയും അനുസരിച്ചാണ് കോഴ്‌സുകള്‍ എളുപ്പമാവുന്നതും ദുഷ്‌കരമാവുന്നതും.

ആയിരക്കണക്കിന് പേരാണ് ഓരോ കോഴ്‌സും വര്‍ഷംതോറും പഠിച്ചിറങ്ങുന്നത്. അവരെല്ലാവരും ഒരു കൂട്ടയോട്ടം പോലെ മത്സരിക്കുകയാണ്. അതില്‍ മിടുക്കരായവര്‍ക്കും കഴിവു തെളിയിക്കുന്നവര്‍ക്കും മാത്രമേ ഏത് ജോലിയിലും അവസരമുള്ളൂ.

അടുത്ത കാലം വരെ മൈക്രോ ബയോളജി പഠിച്ചിറങ്ങുന്നവര്‍ക്ക് കൂടുതല്‍ ജോലി സാധ്യതകളുണ്ടായിരുന്നു. കൂടുതല്‍ പേര്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയതോടെ അതില്‍ മിടുക്കര്‍ക്ക് മാത്രമായി സാധ്യത.

മിക്കപ്പോഴും കോഴ്‌സിന് ചേരാന്‍ വന്നിട്ട് ഈ കോഴ്‌സ് നല്ലതാണോ എന്ന് രക്ഷിതാക്കള്‍ അധ്യാപകരോട് ചോദിക്കും. ഒരു കോഴ്സിനെ കുറിച്ചും അധ്യാപകർ മോശമാണെന്ന് പറയാന്‍ പോകുന്നില്ല.
അവരുടെ ആഗ്രഹം അവിടെ കൂടുതല്‍ കുട്ടികള്‍ ചേരണമെന്നാണ്.

*കുട്ടികളുടെ കഴിവാണ് പ്രധാനം*

മെഡിസിന്‍, എഞ്ചിനീയറിംഗ് മേഖല മിക്കവാറും പേര്‍ തിരഞ്ഞെടുക്കുന്നത് ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാണെന്നു കണ്ടാണ്.
എന്നാല്‍, ചിലപ്പോള്‍ ജോലിയുടെ ഗ്ലാമര്‍ കണ്ടും വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ചും പത്രപ്രവര്‍ത്തനം പോലുള്ള മേഖല.

ജേര്‍ണലിസം പോലുള്ള കോഴ്‌സുകള്‍ ജോലിയുടെ ഗ്ലാമര്‍ കണ്ടല്ല തിരഞ്ഞെടുക്കേണ്ടത്.
തങ്ങള്‍ക്ക് നന്നായി ആശയവിനിമയം നടത്താനും എഴുതാനും കഴിവുണ്ടോ?

വാര്‍ത്തകള്‍ കണ്ടെത്താനും ഓടി നടന്നു പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്നുണ്ടോ, കാര്യങ്ങളെ മറ്റൊരു കോണില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടോടെ നോക്കിക്കാണാനുള്ള കഴിവുണ്ടോ എന്നൊക്കെ സ്വയം വിലയിരുത്തിവേണം തിഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ കാര്യമായി ഒന്നും ചെയ്യാനാവാതെ പത്രസ്ഥാപനങ്ങളില്‍ നിന്ന് പുറത്താവും.

തങ്ങളുടെ സ്വഭാവത്തിനും പ്രകൃതത്തിനും അനുസരിച്ചുള്ള കോഴ്‌സുകള്‍ പഠിക്കുന്നതാണ് നല്ലത്. അടങ്ങിയൊതുങ്ങി ഒരിടത്തിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എം.എസ്. ഡബ്ല്യു, സോഷ്യോളജി പോലുള്ളവയ്ക്കും, ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന, ഒട്ടും ക്ഷമയില്ലാത്തവര്‍ സിസ്റ്റം അനാലിസിംഗ് പോലുള്ള കോഴ്‌സുകള്‍ക്കും ചേരുന്നത് ദോഷമേ വരുത്തു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

‘സ്‌പെഷലൈസ്ഡ്’ ആകേണ്ട
ബിരുദതലത്തില്‍ സ്‌പെഷൈ്യലൈസ്ഡ് കോഴ്‌സുകള്‍ക്ക് ചേരരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
പിന്നീട് പഠന സാധ്യത ഇല്ലാതാക്കും. മറ്റൊരു കോഴ്‌സ് തിരഞ്ഞെടുക്കാനുമാവില്ല. അതായത് സോഷ്യോളജിയില്‍ ബിരുദമെടുക്കുന്നതിനേക്കാള്‍ മറ്റേതെങ്കിലും വിഷയംപഠിക്കുന്നതാവും നല്ലത്. പിജി തലത്തില്‍ സോഷ്യോളജി പഠിക്കാം. കാരണം സര്‍വകലാശാല അംംഗീകാരമുള്ള ഏതെങ്കിലും ഒരു ബിരുദം മതി പിജിക്ക് സോഷ്യോളജി പഠിക്കാന്‍. എന്നാല്‍ ബിരുദത്തിന് സോഷ്യോളജി പഠിച്ചവര്‍ക്ക് പിജിക്കും അതേ കോഴ്‌സ് തന്നെ ചെയ്യേണ്ടിവരും. അത് സാധ്യതകള്‍ കുറയ്ക്കും.

ഇംഗ്ലീഷ് ഭാഷയിലുള്ള പിന്നാക്കാവസ്ഥയാണ് പലരെയും കുഴപ്പിക്കുന്ന പ്രശ്‌നം.

എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകള്‍ വിജയിച്ച ഭൂരിപക്ഷം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കുവച്ച ആശങ്കയാണത്. തുടര്‍ പഠനം എങ്ങനെ സാധ്യമാവുമെന്ന് വരെ കരുതി ദു:ഖിക്കുന്നവര്‍ ധാരാളമുണ്ട്

*വിദേശ പഠനം ലക്ഷ്യമിടുമ്പോള്‍*

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്വപ്‌നമാണ് വിദേശങ്ങളിലെ പഠനം. ഒന്നരലക്ഷത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്.

കൃത്യമായ ആസൂത്രണവും ധാരണകളുമുണ്ടെങ്കില്‍ ആര്‍ക്കും അപ്രാപ്യമല്ല വിദേശപഠനം. സ്‌കോളര്‍ഷിപ്പ്, പാര്‍ട്ട്‌ടൈം ജോലി, ഗവേഷണത്തിനുള്‍പ്പടെയുള്ള ഉയര്‍ന്ന പഠന സൗകര്യം, ഭാവിയിലെ മറ്റ് സാമ്പത്തിക സാധ്യതകള്‍ തുടങ്ങിയവയാണ് രാജ്യത്തിനു പുറത്തുള്ള വിദ്യാഭ്യാസത്തെ പ്രിയതരമാക്കുന്നത്. പക്ഷേ, ചില മുന്‍കരുതലുകളും ആവശ്യമാണ്.

വിദേശപഠനം തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന സര്‍വകലാശാലയെയും കോഴ്‌സുകളെയും പറ്റി വ്യക്തമായ ധാരണ.

ജോലി-സാമ്പത്തിക സാധ്യതകള്‍.

ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങള്‍,
പഠിക്കുന്ന കോഴ്‌സിന് ഇന്ത്യയിലുള്ള അംഗീകാരം ഉണ്ടോ എന്നറിയുക.

പഠന വൈകല്യം :
ഒരു കുട്ടിയോടും അവര്‍ കഴിവുകെട്ടവരും മോശക്കാരുമാന്നെന്ന് ആവര്‍ത്തിച്ചു പറയാതിരിക്കുക. അത് കുട്ടികളുടെ മനസില്‍ അപകര്‍ഷതാബോധം വളര്‍ത്തും.
മോശക്കാരെന്നു കരുതി കുട്ടികളെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ക്ക് നേരെയാകാനുള്ള അവസരം നിഷേധിക്കുകയാവും ചെയ്യുക.
ചില കുട്ടികള്‍ക്ക് പഠനവൈകല്യം എന്ന അസുഖമുണ്ടാകും അതാരും തിരിച്ചറിയില്ല.

കുട്ടികള്‍ പഠിത്തത്തില്‍ ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും മിടുക്കരുമായിരിക്കും. കണക്കുകൂട്ടുമ്പോള്‍ തെറ്റുക,
വാചകങ്ങള്‍ എത്ര ആവര്‍ത്തി വായിച്ചാലും ശരിയാവാതിരിക്കുക,
എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തെറ്റുക, കൈയ്യക്ഷരം തീര്‍ത്തും മോശമാവുക എന്നിങ്ങനെ പലതരത്തിലാണ് പഠന വൈകല്യം കുട്ടികളിലുണ്ടാവുക. കുട്ടികള്‍ പഠനത്തില്‍ ഉഴപ്പുന്നതാണെന്നു കരുതി നല്ല ശിക്ഷയും ലഭിക്കും.
മോശക്കാരെന്നു മുദ്രകുത്തി അപഹസിക്കുകയും ക്ലാസില്‍ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തുകയും ചെയ്യും. താഴ്ന്ന ക്ലാസുകളില്‍ നിന്ന് കയറ്റം കിട്ടി ഒടുവില്‍ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാവും.
അല്‍പം ശ്രദ്ധിച്ചാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പഠന വൈകല്യം കണ്ടെത്താവുന്നതേയുള്ളൂ.

കുട്ടികള്‍ എങ്ങനെ, എന്തുപഠിക്കണം എന്ന് നിശ്ചയിക്കുന്നത് മാതാപിതാക്കളാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ മക്കള്‍ക്കു മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ് ഭൂരിപക്ഷം മാതാപിതാക്കളും ചെയ്യുന്നത്.

ഇത് കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
കുട്ടികളെപ്പറ്റി അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതാണ് ഒന്നാമതായി സമ്മര്‍ദത്തിന് വഴിതെളിക്കുന്നത്.

തന്റെ മകന്‍/മകള്‍ ക്ലാസില്‍ ഒന്നാമതാകണം, തന്റെ മകന്‍/മകള്‍ എഞ്ചിനീയറാവണം, ഡോക്ടറാവണം എന്ന് അവര്‍ നിശ്ചയിക്കുന്നു. ഒരു പക്ഷേ കുട്ടിക്ക് അതിനുള്ള ബുദ്ധിപരമായ കഴിവോ താല്‍പര്യമോ ഉണ്ടാവില്ല. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം എത്താന്‍ കഴിയാതെ വരുമ്പോള്‍ കുട്ടികള്‍ മാനസികമായി തളരും.

രണ്ടാമതായി ശരിയല്ലാത്ത തുലനങ്ങള്‍ കുട്ടികളെ കുഴപ്പിക്കും.
മിടുക്കരായ കുട്ടികളുമായി ബന്ധിപ്പിച്ച്, മക്കള്‍ കഴിവുകെട്ടവരാണെന്ന് ആവര്‍ത്തിക്കുന്നത് കുട്ടികളില്‍ സമ്മര്‍ദം കൂട്ടും.

മൂന്നാമതായി സമ്മര്‍ദം ഏല്‍പ്പിക്കുന്നത് കുട്ടികളുടെ പഠനകാര്യത്തില്‍ ഉള്‍പ്പെടെ നിഷേധാത്മകമായ ഒരു സമീപനം എടുക്കുന്നത് വഴിയാണ്. കുട്ടിയുടെ പഠനത്തിലോ മറ്റോ ഉള്ള കുറവിനെ ഉയർത്തി കാണിച്ച് എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.
എന്നാല്‍ കുട്ടികളിലെ മികവിനെയോ നല്ല ഗുണങ്ങളെയോ പറ്റി പരാമര്‍ശിക്കുക പോലുമില്ല.

തങ്ങളുടെ മക്കള്‍ സ്‌കൂളില്‍ നിന്നോ വീടുകളില്‍ നിന്നോ പഠന കാര്യത്തില്‍ സമ്മര്‍ദം നേരിടുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
അവര്‍ ശാരീരികമായോ മാനസികമായോ അസ്വസ്ഥതകള്‍ പുറപ്പെടുവിക്കുന്നുണ്ടോയെന്ന് നോക്കിയാല്‍ മതി.

എട്ട് ഒമ്പത് വയസുവരെയുള്ള കുട്ടികളില്‍ അവരുടെ മാനസിക സമ്മര്‍ദം വ്യക്തമാകുന്ന വിവിധ ലക്ഷണങ്ങള്‍ കാണിക്കുന്നത് രാത്രി കിടക്കയില്‍ മൂത്രമൊഴിക്കുക, ഉറക്കത്തില്‍ ഞെട്ടിയുണരുക, തലവേദന, വയറുവേദന തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാണിക്കുക,

വിരല്‍ കടിക്കുക, സ്‌കൂളില്‍ പോകാന്‍ മടികാണിച്ച് കരയുക, സ്‌കൂള്‍ വിട്ടുവന്നാല്‍ എല്ലാവരോടും ദേഷ്യത്തില്‍ പെരുമാറുക എന്നിങ്ങനെയാണ്.

മുതിര്‍ന്ന കുട്ടികളില്‍ ഇതിന്റെ രൂപം വയറുവേദന, ഛര്‍ദി, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ പതിവായി കാണിക്കുക, വിശപ്പില്ലാതിരിക്കുക, മൗനമായിരിക്കുക, അനാവശ്യമായി ദേഷ്യപ്പെടുക, ഒന്നിനോടും താല്‍പര്യമില്ലാതിരിക്കുക, ധിക്കരിക്കുക, അമിതമായ ഉത്കണ്ഠകള്‍ പ്രകടിപ്പിക്കുക എന്ന രീതിയിലാണ്.

ഇത്തരം അവസ്ഥകള്‍ കുട്ടികളില്‍ പതിവായി കാണുന്നുവെങ്കില്‍ അവര്‍ പഠനകാര്യത്തില്‍ സമ്മര്‍ദം നേരിടുന്നുവെന്ന് മനസ്സിലാക്കാം. അതിനനുസരിച്ച് തങ്ങളുടെ സമീപനങ്ങളില്‍ മാതാപിതാക്കള്‍ മാറ്റം വരുത്തണം.

പഠനം ആനന്ദകരമായ ഒരു അനുഭവമാക്കി മാറ്റാനാണ് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്. അങ്ങനെ ഉത്‌സാഹവും സന്തോഷവും ലഭിക്കുന്ന ഒരന്തരീക്ഷം കിട്ടുകയാണെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ശരിയായ അര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാനാവൂ.

കുട്ടികൾ മിടുക്കരാണ്.

പഠനത്തിലും ജീവിതത്തിലും വിജയം നേടാന്‍ കുട്ടികള്‍ക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. താന്‍ ആര്‍ക്കും പിന്നിലല്ല എന്നൊരു ബോധം സ്വയം ഉണ്ടാവണം. മറ്റുള്ളവരെപ്പോലെ ആകാനല്ല, തന്റേതായ രീതിയില്‍ ജീവിക്കാനും വിജയിക്കുവാനുമാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്.

വീട്ടുകാരും അധ്യാപകരും പഠിത്തത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പുകഴ്ത്തിപ്പറയുകയും അവരുമായി തുലനം ചെയ്ത് തങ്ങളെ താഴ്ത്തിപ്പറയുന്നതിലും മനസ് വിഷമിപ്പിക്കേണ്ടതില്ല.
എന്നാല്‍ മത്സരബുദ്ധി ഉണ്ടാവുകയും വേണം. പഠിത്തത്തില്‍ മുന്നിലാണെങ്കില്‍ അഹങ്കരിക്കുകയുമരുത്.

പാടുക, ചിത്രം വരയ്ക്കുക പോലുള്ള കലാ-കായിക ഇനങ്ങളില്‍ താല്‍പര്യവും മികവും ഉണ്ടെങ്കില്‍, മറ്റ് എതിര്‍പ്പുകള്‍ നേരിട്ടാലും പഠനത്തിന് തടസ്സമാവാതെ മുന്നോട്ട് പോവുകയാണ് വേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നതിനുമുമ്പ് അവിടുത്തെ അന്തരീക്ഷം, അധ്യാപകര്‍, കൂട്ടുകാര്‍ സിലബസ്, പഠനരീതികള്‍ എന്നിവയെപ്പറ്റി കൃത്യമായ ധാരണയുണ്ടാക്കണം. മിക്കവാറും പേരും കുറച്ചുകാലത്തേക്ക് മാത്രം പാലിക്കാറുള്ളൂവെങ്കിലും കൃത്യമായ ഒരു ടൈംടേബിള്‍ പഠനകാര്യത്തിലുള്‍പ്പടെ എല്ലാത്തിലും പാലിക്കുന്നതാണ് ഗുണകരം.

വിദ്യാലയങ്ങളിലെ മോശം അനുഭവങ്ങള്‍ വീട്ടുകാരുമായി പങ്കുവയ്ക്കുന്നതും പരിഹാരം തേടുന്നതും നല്ലതാണ്. മറ്റുള്ളവരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യരുത്.
അതില്‍ നിന്ന് എന്തുവിധേനയും ഒഴിഞ്ഞു നില്‍ക്കണം.
വിദ്യാലയത്തിലേക്കുള്ള യാത്രയും തിരിച്ചുവരവുമൊക്കെ ഉല്ലാസകരമാക്കുക. ഇഷ്ടപ്പെട്ട സൗഹൃദങ്ങള്‍ക്കൊപ്പം ഒരു സംഘമായി പോകുന്നതാണ് നല്ലത്. എന്നാല്‍ മറ്റുള്ളവരുടെ വസ്ത്രധാരണ, പെരുമാറ്റ രീതികള്‍ അനുകരിക്കേണ്ടതില്ല. സ്വന്തമായൊരു വ്യക്തിത്വം ജീവിതാവസാനം വരെ സൂക്ഷിക്കാന്‍ ശ്രമിക്കുക.

കോഴ്‌സുകള്‍:

വ്യാജന്മാരുടെ കെണിയില്‍ വീഴാതെ നോക്കാണം
കൃത്യമായ ധാരണകളില്ലാതെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലാകുന്നതിന് കാരണമാകും. സമയം, പണം, അവസരം എന്നിവ നഷ്ടപ്പെടുത്തുകയാവും പരസ്യങ്ങളില്‍ ആകൃഷ്ടരായി കോഴ്‌സുകള്‍ക്ക് ചേരുന്നതു മൂലം സംഭവിക്കുക. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ ഒരു കാരണവശാലും പഠിക്കരുത്…

ഭാവി നല്ല ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു…

Updated: January 22, 2021 — 11:09 am

46 Comments

  1. ജ്വാല ചേച്ചി

    ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മുന്നിൽ വരുന്ന ഒരു പ്രശ്നവും അതിന് വേണ്ട പരിഹാരങ്ങളും എല്ലാം കൂടി നന്നായി എഴുതി.

    എന്റെ +2 കഴിഞ്ഞ സമയത്തും ഇതേ ചോദ്യം ഉണ്ടായിരുന്നു, എന്നാൽ ഇത് എടുത്തോ അത് നല്ലത് എന്നൊന്നും ആരും പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല എന്ന് മാത്രം.

    എന്റെ ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അതിനു പോകാൻ സമ്മതിച്ചില്ല, എന്നിട്ട് അവരുടെ ഇഷ്ടം നോക്കി കോഴ്സ് തിരിഞ്ഞു എടുത്തു, ഇപ്പൊ പഠിച്ചു കഴിഞ്ഞു നോക്കുമ്പോൾ ജോലി കിട്ടാനില്ല, ലയർ ബ്രോ പറഞ്ഞ അതേ അവസ്ഥ ആണ് എന്റേതും.

    ഇനിയും ഇത് പോലെ ഉള്ള ലേഖനം ഉണ്ടെന്ന് അല്ലെ പറഞ്ഞത്, ധൈര്യം ആയി ഇട്ടോളൂ, എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും.

    സ്നേഹത്തോടെ
    ZAYED ❤

  2. ജ്വാലാ ?‍♂️?‍♂️?

    ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി കുറച്ചു വർഷങ്ങൾക്ക് മുൻപ് മാതൃഭൂമിയിലും പിന്നെ ഫേസ്‌ബുക്കിലും ഇതേ പോലെ ഒരു കരിയർ ഗൈഡൻസ് ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിൻറെ ലേഖനത്തിനോട് കിടപിടിക്കുന്ന ഒരു ലേഖനം എന്ന് തന്നെ പറയാം ???

    കുറേക്കൂടി ഡയറക്റ്റ് അപ്പ്രോച്, കാര്യങ്ങൾ കുറഞ്ഞ വാക്കുകളിൽ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു… ???

    ഈ ലേഖനം കുറച്ചു കാലം ഹോം പേജിൽ തന്നെ പിൻ ചെയ്തിട്ടാൽ നന്നായിരുന്നു. ???

    ലേഖനങ്ങൾ ഇനിയുമുണ്ടെങ്കിൽ നമുക് കുട്ടേട്ടനോട് പറഞ്ഞു ഒരു പുതിയ സെഗ്മെന്റ് ഉണ്ടാക്കാം, എന്നിട്ടതെല്ലാം പതുക്കെ അവിടെയിടാം. ചേതമില്ലാത്ത ഒരുപകാരം ആർക്കെങ്കിലും ഉണ്ടാവുന്ന കാര്യമായതിനാൽ ഡോക്ടർക്കിത് ഒരു വിഷയമാവില്ല ???

    ???

  3. ആദിത്യാ

    ന്താ പറയേണ്ടത് ന്ന് ഒന്നും അറിയില്ല പക്ഷെ ലേഖനം ഒത്തിരി ഇഷ്ട്ടായി❣️❣️…… Write us ഇൽ കണ്ടാരുന്നു അപ്പോ വായിക്കുകയും
    ചെയ്തതാ ഇപ്പൊ ഇവിടെ കണ്ടപ്പോ comment ഇട്ടതാ ??

    1. ആദിത്യാ ബ്രോ,
      വളരെ സന്തോഷം, സമയം കണ്ട് ഈ ലേഖനം വായിച്ചതിൽ നന്ദിയും.. ???

  4. ഇത്പോലെ ഉള്ള ലേഖനങ്ങൾ ഇനിയും എഴുതണം ജ്വാല… ഈ കാലത്ത് ഏറ്റവും കൂടുതൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന അവസ്ഥ ആണിത്.. അത് കൊണ്ട് തന്നെ ഈ ലേഖനം വളരെ പോസിറ്റീവ് ആയ ഒരു ഐഡിയ ആണ് നൽകുന്നത്..

    ഇനിയും ഇത് പോലെ ഉള്ള ലേഖനങ്ങൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..

    സ്നേഹത്തോടെ
    കൃഷ്ണ…❣️

    1. കൃഷണ ബ്രോ,
      ഞാൻ കുറെ നാളുകളായി ഒരു മാഗസിന് എഴുതി കൊണ്ടിരിക്കുന്ന ലേഖനത്തിൽ ഒന്നാണ്, മറ്റു വിഷയങ്ങൾക്കൂടി ഉള്ള ലേഖനങ്ങൾ ഉണ്ട് കുറച്ച് കുറച്ച് സമയം കണ്ട് ഇടണം,
      കഥകൾ മാത്രം ഉള്ള ഒരു സൈറ്റിൽ ലേഖനം കൂടി എഴുതുന്നതിന്റെ ഔചിത്യം നോക്കേണ്ടേ?
      വളരെ സന്തോഷം വായനയ്ക്ക്… ???

  5. Ɒ?ᙢ⚈Ƞ Ҡ???‐??

    ചേച്ചി… വളരെ നല്ല അവതരണം.

    പരീക്ഷ പേപ്പറിൽ എഴുതിയത് വായിക്കുന്ന പോലെ ഉണ്ടായിരുന്നു….
    സ്നേഹം????

    1. ഡി കെ,
      ഞാൻ കുറെ നാളുകളായി ഒരു മാഗസിന് എഴുതി കൊണ്ടിരിക്കുന്ന ലേഖനത്തിൽ ഒന്നാണ്, മറ്റു വിഷയങ്ങൾക്കൂടി ഉള്ള ലേഖനങ്ങൾ ഉണ്ട് കുറച്ച് കുറച്ച് സമയം കണ്ട് ഇടണം,
      കഥകൾ മാത്രം ഉള്ള ഒരു സൈറ്റിൽ ലേഖനം കൂടി എഴുതുന്നതിന്റെ ഔചിത്യം നോക്കേണ്ടേ?
      വളരെ സന്തോഷം വായനയ്ക്ക്… ???

  6. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ജ്വാല, അടുത്ത വർഷം സ്കൂൾ, കോളേജ് ഒക്കെ അഡ്മിഷൻ ഓപ്പൺ ആകുന്ന സമയം, ഇത് കുറച്ചു ന്യൂസ്‌പേപ്പർ, കൂടുതൽ മാഗസിൻ, etc. അങ്ങനെ ഉള്ള ആളുകൾക്ക് അയച്ചു കൊടുത്തു നൊക്കു.. വിലയേറിയ കുറെയധികം കാര്യങ്ങൾ ഇതിലുണ്ട്.

    1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്,
      ഞാൻ ഇത് ഒരു വർഷമായി ഒരു മാഗസിനിൽ എഴുതിയ ലേഖനത്തിൽ ഒന്നാണ്.
      വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി…

  7. സത്യത്തിൽ പലർക്കും അറിയാത്ത കാര്യം ആണ് ഇത്. എന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടിക്ക് ഈ ഇടക്ക് ആണ് ISRO എഞ്ചിനീയർ ആയി ജോലി കിട്ടിയത്.. ആ കുട്ടിയെ ആ നിലയിൽ ആക്കാൻ വേണ്ടി അവളുടെ അമ്മ, അവളുടെ താല്പര്യം കണ്ടു അവളെ വ്യക്തമായ പ്ലാനിങ്ങുകളിൽ കൂടെ ആണ് അവളെ അവിടെ എത്തിച്ചത്.. അവർ കാണിച്ച ആവേശം, ധൈര്യം എല്ലാ അമ്മമാരും, പിതാക്കന്മാരും ചെയ്തിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് ഞാൻ ചിന്തിച്ചു.
    ഇത് വായിച്ചപ്പോൾ ചിന്തിച്ച കാര്യം… മക്കളെ എന്തിന് വിടണം എന്ന് ആലോചിച്ചു തല പുകക്കുന്നവർക്ക് ജ്വാലയെപോലെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന്.. അതുകൊണ്ടാണ് ഇവിടെ ഇടാൻ പറഞ്ഞതും.. ഒരാൾക്കെങ്കിലും ഗുണം ഉണ്ടായാൽ എന്ന് കരുതി..
    മികച്ച ഒരു ലേഖനം തന്നെയാണ് ഇത്.. വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ..
    സ്നേഹത്തോടെ

    1. എം. കെ യുടെ ഒരു വാക്കിന്റെ പുറത്താണ് ഇവിടെ ഇട്ടത്, മോശമില്ലാത്ത പ്രതികരണങ്ങളും കിട്ടി. മറ്റു വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾ കൂടി ഉണ്ട്. സമയത്തിനും, സന്ദർഭത്തിനും അനുസരിച്ച് ഇടുന്നതാണ്. ശക്തമായ പിന്തുണയോടെ കൂടെ നിന്നതിനു വളരെ നന്ദി ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും… ???

  8. ജ്വാല വളരെ മികച്ച ലേഖനം. ഒരു പേജ് കൊണ്ട് എല്ലാം പറഞ്ഞ് തീർത്തു. ഇനിയും ഇതുപോലെ ഉള്ള ലേഖനങ്ങൾ ആയി വരിക. അറിവ് പകരുക എല്ലാവർക്കും ഉപാകരം ആവട്ടെ..
    സ്നേഹത്തോടെ.❤️

    1. ഇന്ദൂസ്,
      വളരെ സന്തോഷം, നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടല്ലോ ഇനി ധൈര്യമായി എഴുതാം. കഴിഞ്ഞ ഒരു വർഷമായി ഞാൻ മാഗസിനിൽ കുട്ടികളുടെ പഠനങ്ങൾ സംബന്ധമായ ലേഖനം എഴുതുന്നു. ഇനി ഇവിടെ കൂടെ ഇടാം… ???

  9. വളരെ നല്ലൊരു ലേഖനം..ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു ????????

    1. ഇതിനോട് അനുബന്ധിച്ച ചില ലേഖനങ്ങൾ കൂടി ഉണ്ട്, വായനയ്ക്കും, കമന്റിനും വളരെ സന്തോഷം രാജീവേട്ടാ,…

  10. എനിക്ക് ആരും ഇല്ലായിരുന്നു ഇതൊക്കെ പറഞ്ഞു തരാൻ…..!
    അതുകൊണ്ട് ആഗ്രഹിച്ച ജോലി ഒന്ന്, പഠിച്ച കോഴ്സ് ഒന്ന് , ചെയ്യുന്ന ജോലി വേറെ ഒന്ന്…എല്ലാ അർത്ഥത്തിലും ഞാൻ ഭാഗ്യവാൻ ആണ് ?

    കുറഞ്ഞ വാക്കുകൾ കൊണ്ട് വലിയയൊരു അറിവ് പകർന്നു നൽകാൻ പറ്റി….!

    സ്നേഹാശംസകൾ ജ്വാല ???

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. എനിക്ക് ഇപ്പോഴും അറിയില്ല എന്റെ അഭിരുചികളും ഞാന്‍ എന്താണ് ചെയ്യുന്നത് എന്നും…??

    2. നമ്മുടെ വിദ്യാഭ്യാസ മേഖലയും അന്ന് ഇത്ര വളർന്നിട്ടുണ്ടായിരുന്നില്ല, ഇന്ന് മത്സരം ആണ് എവിടെയും നമ്മുടെ കുട്ടികൾ പിന്തള്ളപ്പെടാതിരിക്കാൻ ഓരോ പുതിയ സംരഭങ്ങൾ വന്നു.
      പറഞ്ഞു കൊടുക്കാനും, കൗൺസിലിംഗിനും ഒക്കെ ആൾക്കാർ എത്തി.
      വളരെ സന്തോഷം കിങ് ബ്രോ…

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Pinne vaayikkaatto ???

    1. സമയം കണ്ട് വായിച്ചാൽ മതി. കഥയല്ല ലേഖനം ആണ്…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തൊക്കെ ആയാലും വായിക്കും???

  12. നല്ല ലേഖനം…

    ???

    1. സന്തോഷം നൗഫു ഭായ് ???

    1. ???

  13. അപ്പുറം വായിച്ചിരുന്നു ചേച്ചി..
    നന്നായിട്ടുണ്ട്…☺️

    ഇതുപോലെയുള്ള ലേഖനങ്ങൾ ഉണ്ടെന്നല്ലേ പറഞ്ഞേ..

    ധൈര്യമായിട്ടോളൂ…കഥ മാത്രം പോരല്ലോ..ഇത്തിരി വ്യക്തിക്ത്വ വികാസവും ആവട്ടെ ന്നെ..

    സ്നേഹത്തോടെ rambo☺️

    1. റാംബോ,
      ആദ്യ ലേഖനത്തിന്റെ റിസൾട്ട് അറിഞ്ഞിട്ട് ഇടയ്ക്കിടെ എഴുതാം, സ്നേഹം… ???

  14. പതിവ് തെറ്റിച്ചില്ല. ഈ കഥയും നന്നായിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നുണ്ട്. അതിനെ എല്ലാം മനോഹരമായി ചൂണ്ടി കാണിച്ചു.

    ????

    1. ആമി,
      ഇത് കഥയല്ല, ഒരു ലേഖനം ആണ്, കഴിഞ്ഞ ഒരു വർഷമായി മാഗസിനിൽ എഴുതുന്നുണ്ട് ഞാൻ, അതിലെ ഒന്ന് മാത്രം ആണ്. രക്ഷിതാക്കൾക്ക് ഉള്ള പങ്ക്… എപ്പോഴും പിന്തുണയോടെ കൂടെ ഉള്ളതിന് സ്നേഹം… ???

  15. രാവണാസുരൻ(rahul)

    ജ്വാല
    വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കൾ എടുക്കുന്ന തെറ്റായതീരുമാനങ്ങൾ എല്ലാം ചൂണ്ടികാണിച്ചു അതിനുള്ള പ്രതിവിധികളും പറഞ്ഞിട്ടുണ്ട്.
    ആനുകാലിക പ്രസക്തി ഉള്ള വിഷയം തന്നെയാണ്
    ❤️❤️❤️❤️

    1. കുറച്ച് നാൾ മുൻപ് എഴുതിയ ലേഖനം ആണ്, ഇവിടെ പ്രസിദ്ധീകരിക്കുമോ എന്നറിയാത്തത് കൊണ്ട് ഇട്ടില്ല, വളരെ സന്തോഷം വായനയ്ക്ക്… ???

  16. രാഹുൽ പിവി

    ❤️❤️❤️

    1. ,???

  17. ഇത് തന്നെ അല്ലെ ജ്വാല write to us ഇട്ടത്.,.,. അവിടെ വായ്ചിരുന്നു.,.,
    എന്തായാലും അടിപൊളി.,.,.
    സ്നേഹം.,.
    ?✌️?

    1. സന്തോഷം ???

    1. ???

    1. ???

  18. ? good morning friends

    1. ???

    1. ???

    1. ???

Comments are closed.