നീ വരുവോളം….. [Anjaneya Das] 91

അങ്ങനെ ഓരോ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും എട്ടാം ക്ലാസിലാണ്. ഇതിനിടയിൽ പണ്ടത്തെ പോലെ ഞാനും ആളും സ്കൂളിൽവച്ച് സംസാരിക്കുന്നത് നന്നേ കുറഞ്ഞു… തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി സംസാരിക്കുന്നത് മാത്രമായി ചുരുങ്ങി.
എങ്കിലും എന്റെ മനസ്സിൽ അവൾ നിറഞ്ഞുനിന്നിരുന്നു.

അങ്ങനെ ഇരുന്നപ്പോഴാണ് നാട്ടിലെ ദേവിക്ഷേത്രത്തിൽ പടയണി മഹോത്സവം വന്നത്.
ഉത്സവത്തിന് അവസാനദിവസം ഘോഷയാത്രയ്ക്കിടയിൽ താലപ്പൊലി എടുത്ത ബാലികമാർക്കിടയിൽ മാളുവിനെ കണ്ട് എനിക്ക് ഒരു നിമിഷം mind മൊത്തം wipeout ആയിപ്പോയി.

നടന്നുവരുന്ന അവളുടെ കാലിൽ സ്വർണ്ണ പാദസരം,
വെള്ളയിൽ മഞ്ഞ പൂക്കളുള്ള പട്ടുപാവാടയും ബ്ലൗസും.
കയ്യിൽ താലത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച, അതിനു നടുവിൽ ചിരാതും ദീപവും
കഴുത്തിൽ തിളങ്ങുന്ന ഒരു നെക്ലൈസ്.
വിടർന്ന കണ്ണുകളിൽ കരി മഷി വാലിട്ട് നീട്ടി എഴുതിയിരിക്കുന്നു.
മൂക്കിൽ മൂക്കുത്തി, ചുണ്ടിൽ ഒരു നറുപുഞ്ചിരി..
അരഭാഗം വരെ കിടക്കുന്ന മുടി വിടർത്തിയിട്ടിരിക്കുന്നു.
അടുത്തു വന്ന് അവൾ എനിക്ക് ഒരു ചിരി സമ്മാനിച്ചു.
അവളെ കണ്ട് പറന്നുപോയ കിളി തിരിച്ചുവരാൻ താമസിച്ചതിനാൽ ഞാനും ഒരു വല്ലാത്ത ചിരി ചിരിച്ചു ?

ഘോഷയാത്ര എല്ലാം കഴിഞ്ഞ് കമ്മറ്റി ഓഫീസിൽ നിന്ന അച്ഛന്റെ അരികിൽ പോയി കുറച്ചുനേരം ഞാൻ വട്ടംചുറ്റി നിന്നു
അച്ഛൻ:- എന്തുവാടാ നിന്ന് ചുറ്റി പറ്റുന്നെ
ഞാൻ:- ഒന്നൂല്യച്ചാ.. ? അത് പിന്നെ………
അച്ഛൻ:- മ്മ്..? എന്തുവാ….?
” ഗംഗധരന്റെ ഒരു വാല് മേടിച്ചു തരാവോ മോതിരം ഉണ്ടാക്കാനാ.” ??
( സംഗതി നാട്ടിലെ പ്രമാണിയായ രഘു ചേട്ടന്റെ കൂപ്പിൽ പണിയെടുക്കുന്ന ആനയാണ് ഗംഗാധരൻ. അച്ഛന്റെ അടുത്ത ചങ്കാണ് ഈ രഘു ചേട്ടൻ. ആ ഹോൾഡ് വെച്ച് ഒരു വാൽ ഒപ്പിക്കാൻ ആണ് ഞാൻ ഈ പെടാപാട് പെടുന്നത് ?)
അച്ഛൻ:- ഹ്മ്മ്… നോക്കട്ടെ…. ?
ഞാൻ:- ???
അങ്ങനെ ഞാൻ അവിടുന്ന് കിട്ടിയ ആനവാൽ കൊണ്ട് മോതിരം ഉണ്ടാക്കി, അമ്പലപ്പറമ്പ് മുഴുവൻ നോക്കി നടന്നു, പക്ഷേ കാണേണ്ട ആളെ മാത്രം കണ്ടില്ല ?.
അവസാനം ഞാൻ കണ്ടു പിടിച്ചു ഒരു വള കടയുടെ മുന്നിൽ നിന്ന് കയ്യിൽ കറുത്ത കരിവളയിട്ട് കൈ തമ്മിൽ കൂട്ടി കിലുക്കുന്ന മാളുവിനേ….

https://i.imgur.com/izkD88n.jpeg

ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു.
അവളുടെ കയ്യിൽ പിടിച്ചു നോക്കി
ഞാൻ:-” കൊള്ളാമല്ലോ ഡി നിനക്ക് നന്നായിട്ട് ചെയ്യുന്നുണ്ടല്ലോ ”
മാളു:- “അമ്മ വാങ്ങി തന്നതാ…..”
“അല്ല നീ ഇത്ര നേരം എവിടെയായിരുന്നു ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ലായിരുന്നല്ലോ”
ഞാൻ:- ഞാൻ ഇത്രനേരം അച്ഛന്റെ ഒപ്പമായിരുന്നു., നീ കൈനീട്ട്, നിനക്ക് ഞാൻ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട് ?
അവൾ സാവധാനം കൈ നീട്ടിയപ്പോൾ ഞാൻ അവളുടെ നീണ്ട വിരലിലേക്ക് ആനവാൽമോതിരം ഇട്ടുകൊടുത്തു.

https://i.imgur.com/2j56EUB.jpeg

അവളുടെ കണ്ണുകൾ അത്ഭുതത്തോടും സന്തോഷത്തിലും വിടരുന്നത് ഞാൻ ഒരു ചെറുചിരിയോടെ നോക്കി നിന്നു.

8 Comments

  1. ❤️❤️❤️

  2. ഫുൾ സ്റ്റോറിന്ന് പറഞ്ഞിട്ട് ഇത് തുടർകഥ ആണല്ലോ… ❤❤❤❤

  3. Superb. Nxt part vegannu tharane….

    1. ആഞ്ജനേയദാസ്

      ?❤

  4. ആയി കൊള്ളാം ❤️❤️ ബാക്കി കൂടി പോരട്ടെ ?

    1. ആഞ്ജനേയദാസ്

      ?

  5. Kollam nice. Verum theppukadhayakkallae machanae

  6. aduthath vegam poratte

Comments are closed.