തടിച്ചവൾ. 20 [Ibrahim] 97

Views : 2598

തടിച്ചവൾ.20

 

രാത്രിയിൽ ഞെട്ടി ഉണർന്നപ്പോൾ അടുത്ത് അനു ഇല്ലായിരുന്നു. എണീറ്റ് നോക്കിയപ്പോൾ നിലത്ത് ഇരുന്നു മുഖം പൊത്തി കരയുന്ന അനുവിനെ ആണ്.

 

എത്ര വിളിച്ചിട്ടും അവൾ ഒന്നും മിണ്ടാതെ അതേ ഇരുപ്പ് തുടർന്നപ്പോൾ ഞാൻ വേഗം അവളെയും കൊണ്ട് താഴെക്ക് ഇറങ്ങാൻ നോക്കി. അവൾക്ക് പക്ഷെ നടക്കാൻ പോലും വയ്യാഞ്ഞിട്ടാവും ഇരുന്നിടത് തന്നെ ഇരുന്നത്. പിന്നെ ഞാൻ അവളെയും കൊണ്ട് താഴെക്കിറങ്ങി. അവളുടെ കരച്ചിൽ കേട്ടിട്ട് എല്ലാവരും ഉണർന്നു. അച്ഛമ്മയും ഞാനും കൂടി അവളെയും കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു കാറിൽ പറന്നു.

 

ഹോസ്പിറ്റലിൽ എത്തിയപ്പോൾ എനിക്ക് ആകെ വെപ്രാളം ആയിരുന്നു അച്ഛമ്മ ആണെങ്കിൽ ഫുൾ പ്രാർത്ഥനയിലും. കണ്ണുകൾ ഇടയ്കിടക്ക് തുടക്കുന്നുണ്ട്. അവരുടെ കൂടെ കൂടി ഞാനും പ്രാർത്ഥിച്ചു. അപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും അവിടെ എത്തിയിരുന്നു. ഓ ഇനി ഇവരെ കൂടി ഞാൻ അഡ്മിറ്റ് ആക്കേണ്ടി വരുമെന്ന് തോന്നിപ്പോയി അവരുടെ മുഖം കണ്ടപ്പോൾ.

 

ആരും ഒന്നും പറയുന്നില്ല സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നുന്നു. കടുത്ത നിശബ്ദതയും ശരിക്കും പേടി തോന്നി. അപ്പോൾ അകത്തുള്ള അവളുടെ കാര്യം എന്തായിരിക്കും.

 

കുറച്ചു കഴിഞ്ഞപ്പോൾ അനുഗ്രഹ പ്രസവിച്ചു പെൺ കുട്ടി ആണെന്ന് പറഞ്ഞു കൊണ്ട് ഒരു നേഴ്സ് കുഞ്ഞിനെ തന്നു. അമ്മയാണ് മോളെ വാങ്ങിയത് ആ ടൈമിൽ അവർ കാണാതെ ഞാൻ അകത്തേക്ക് കയറി.

കണ്ണുകൾ അടച്ചു കിടക്കുന്ന അവളുടെ അടുത്ത് പോയി അനു ന്ന് വിളിച്ചപ്പോൾ ജീവാ ഞാൻ അറിയാതെ
അവന് എങ്ങനെ എന്നൊക്കെ മുറിച്ചു മുറിച്ചു പറയുന്നുണ്ട്.

 

അവന് കുഴപ്പം ഒന്നുല്ല ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് ഞാൻ നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ അവൾ ഒറ്റ ചിരി ആയിരുന്നു.

ഹോ അവളുടെ ചിരി കണ്ടിട്ട് എത്രയായി.

അപ്പോൾ ആണ് നേഴ്സ് എന്നെ കണ്ടത്.

ഇയാൾ ഇത് എപ്പോ കയറി ഇതിന്റെ ഉള്ളിൽ. ഡെലിവറി കഴിഞ്ഞു കിടക്കുന്ന പെഷ്യന്റ് ആണ് അത് സ്റ്റിച് എങ്ങാനും പൊട്ടിയാലോ എന്നൊക്കെ ചോദിച്ചു. അപ്പോൾ ഞാനും അവളും കൂടി പല്ല് ഇളിച്ചു കൊണ്ട് നോക്കി ചിരിച്ചു.

ജീവൻ മോളെ കണ്ടോ

ഇല്ല നിന്നെ കാണണം എന്ന് തോന്നി അതാണ് എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളുടെ നെറ്റിയിൽ തലോടി പുറത്തേക്ക് കടന്നു.

 

റോസ് ടർകിയിൽ പൊതിഞ്ഞ എന്റെ മാലാഖയെ കണ്ടപ്പോൾ പാവ കുട്ടിയെ പോലെ തോന്നിപ്പോയി. അമ്മ എന്റെ കയ്യിലേക്ക് വെച്ചു തന്നപ്പോൾ കൈകൾ വിറച്ചു പോയി. കണ്ണിൽ നിന്നും വീണ കണ്ണുനീർ കുഞ്ഞിന്റെ മുഖത്തേക്ക് ആണ് തെറിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ആ സമയത്ത് ഞാൻ ആയിരുന്നു.

Recent Stories

The Author

Ibrahim

3 Comments

  1. Poli ❤️❤️

  2. ❤❤❤❤❤❤

  3. 👍👍നന്നായിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com