നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

“അപ്പോൾ നമ്മൾക്കിനിയും കാണാം രവി. പിന്നെ എന്നെ രവി ക്ഷണിച്ചില്ലെങ്കിലും എനിക്ക് വേറെ ക്ഷണം ഉണ്ട്.” ഞാൻ പറഞ്ഞുനിർത്തി.

“ഏഹ് തന്നെ ഞാൻ ക്ഷണിക്കാനോ…?”

അത് പറഞ്ഞു തീർന്നതും രവിയുടെ ചുണ്ടിൽ ആ പഴയ കുസൃതി ചിരി വിരിഞ്ഞു. ആ ചിരി കണ്ടതും രവിയോട് എനിക്ക് തോന്നിയിരുന്ന എല്ലാതരത്തിലുള്ള ദേഷ്യവും പിടിവാശികളും അലിഞ്ഞില്ലാതായി.

 

രവി വളരെ പെട്ടെന്നു തന്നെ പഴയ രവിയായത് പോലെ എനിക്ക് തോന്നി…! രവിയുമായുള്ള പഴയ ഓർമകളിലേക്ക് ഒരുനിമിഷം വഴുതിവീണുപോയി. ‘വേണ്ട അരുത്. അതൊന്നും ഓർക്കാൻ ശ്രമിക്കരുത്..’ എന്റെ മനസ് പറഞ്ഞു.

 

“പറയു രാധികാ, ആരാ തന്നെ പ്രത്യേകം ക്ഷണിച്ചത്..? ചടങ്ങിന്റെ സംഘാടകരല്ലേ തന്നെ ക്ഷണിച്ചത്..?” രവി ചോദ്യം വീണ്ടുമാവർത്തിച്ചപ്പോൾ ഞാൻ സ്വബോധത്തിലേക്ക് തിരികെവന്നു.

“അല്ല, ഗവർണർ…!” ഞാൻ പറഞ്ഞു.

“അദ്ദേഹത്തിന് വലിയ ഇഷ്ടമാണ് രവിയുടെ പുസ്തകങ്ങളെ. രവിയുടെ എഴുത്തിനെ കുറിച്ചദേഹം വാതോരാതെ എന്നോട് സംസാരിച്ചിട്ടുണ്ട്…

വല്ലാത്ത തീക്ഷണതയാണ് രവീന്ദ്രകുമാറിന്റെ വാക്കുകൾക്കും എഴുത്തിനും എന്നാണദ്ദേഹം പറയുന്നത്…”

ഞാൻ പറയുന്നത് കേട്ട് രവിയുടെ മുഖത്തു ചുളിവുകൾ പടരുന്നത് ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിലും കണ്ടു…

 

“തനിക്കറിയുമോ രാധികാ… വളരെ തീക്ഷ്ണമായ വികാരവിചാരങ്ങളിലൂടെ കടന്നുപോയ ഒരു കാലത്താണ് ഞാനവയിൽ മിക്കതും എഴുതിയത്.

ഒരു പത്തു പതിനഞ്ചു വർഷം. പിന്നെ എഴുത്തിന്റെ വേഗതയും തീവ്രതയും പതിയെ കുറഞ്ഞുവരുകയാണുണ്ടായത്.”

 

“താൻ എന്താ രവീ ഈ പറയുന്നത്… തീക്ഷ്ണമായ അനുഭവങ്ങൾ. പതിനഞ്ചു വർഷം…? എനിക്കൊന്നും മനസിലാകുന്നില്ല. ഈ പത്തൊമ്പത് വർഷങ്ങൾ…

ആ പത്തൊമ്പത് വർഷങ്ങൾക്കിടയിൽ രവിക്കും എനിക്കുമിടയിൽ മനസിലാക്കാൻ കഴിയാത്തത്രയും എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു…” ഞാൻ ഒന്നും മനസ്സിലാകാതെ രവിയുടെ മുഖത്തേക്ക് നോക്കി.

12 Comments

Add a Comment
  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Leave a Reply

Your email address will not be published. Required fields are marked *