നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

പതിയെ വർഷങ്ങൾ കടന്നുപോകവേ എനിക്കും വസുദേവിനും ജോലികളിൽ ഉയർവുണ്ടായി, സാമ്പത്തിക പ്രശ്നങ്ങൾ ഓരോന്നായി കുറയാൻ തുടങ്ങി. മെല്ലെ മെല്ലെ, ഞങ്ങൾ മുംബൈയിലെ തന്നെ ഏറ്റവും പരിഷ്കാരമുള്ള ഏറ്റവും തിരക്കുള്ള വെസ്റ്റ് ബാന്ദ്രയിൽ ഫ്ലാറ്റ് വാങ്ങിച്ചു.

 

രാഹുലും കുടുംബവും അപ്പോഴേക്കും ഉദ്യോഗസംബന്ധമായി കൊച്ചിയിൽ നഗരപ്രാന്തത്തിലൊരു ഫ്ലാറ്റ് വാങ്ങി അവിടേക്ക് താമസം മാറിയിരുന്നു.

 

മോൻ ജനിച്ചതിന് ശേഷം അധികനാളൊന്നും എനിക്ക് മുംബൈയിൽ തങ്ങാൻ കഴിഞ്ഞില്ല. രണ്ടു വർഷത്തിനുള്ളിൽ വീണ്ടും സ്ഥലമാറ്റങ്ങൾ. രാജ്യത്തിൻറെ പല പ്രദേശങ്ങളിലേക്കും എനിക്ക് പോകേണ്ടിവന്നു. എനിക്ക് പരാതികളോ പരിഭവങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.

 

എന്റെ സഹപ്രവർത്തകരുടെ സ്ഥിതിയും അതുപോലെതന്നെയായിരുന്നു. ചിലരൊക്കെ മുംബൈ വിടാൻ മടിച്ചു മറ്റു സ്ഥാപനങ്ങളിൽ ചേക്കേറി. എനിക്കെന്തോ അതിനൊന്നും തോന്നിയില്ല. വസുദേവ് ഒന്നുരണ്ടു പ്രാവശ്യം സൂചിപ്പിച്ചതുമാണ്..

 

സ്ഥാപനങ്ങൾ മാറുമ്പോൾ തസ്തികയിൽ വ്യത്യാസമുണ്ടാകും കൂടാതെ ശമ്പളപരിഷ്കരണവും സംജാതമാക്കാം. പക്ഷെ എനിക്കെന്തോ എന്റെ ആദ്യത്തെ സ്ഥാപനത്തിൽനിന്ന് മാറാൻ തോന്നിയില്ല. ജീവിതം അങ്ങനെ ഉരുണ്ടോടി കൊണ്ടിരുന്നു.

**************************************

പിറ്റേന്നു രാവിലെ തന്നെ വസുദേവും ശ്രീകുട്ടനും എന്നെ വിളിച്ചു വിവാഹ വാർഷിക ആശംസകളറിയിച്ചു. രാഹുലും ഭാര്യയും വാട്സാപ്പിൽ മെസ്സേജുകൾ അയച്ചു.

 

ഞാൻ മറക്കാതെതന്നെ വസുദേവ് എനിക്ക് സമ്മാനമായി അയച്ചുതന്നിരുന്ന പുതിയ മോതിരം അണിഞ്ഞതിന് ശേഷം ഒരു ഫോട്ടോ എടുത്തു മൊബൈലിൽ വസുദേവിന് അയച്ചു.

 

പതിവിനു വിപരീതമായി ഒരു കുർത്ത അണിയാമെന്നു തീരുമാനിച്ചു. രാവിലെ കുറച്ചു സമയം ഉണ്ട്. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ പോയാലോ…? അനീഷിനെ വിളിച്ചു.

 

“ഇവിടെ അടുത്ത് ക്ഷേത്രം വല്ലതുമുണ്ടോ അനീഷ്…?” ഞാൻ പറഞ്ഞത് കേട്ട് അനീഷിന് അത്ഭുതമായി. “എന്തേ മാഡം..?”

12 Comments

Add a Comment
  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Leave a Reply

Your email address will not be published. Required fields are marked *