നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

ഞാൻ സിഗരറ്റ് കത്തിച്ചു മെല്ലെ പുക ഉള്ളിലേക്കെടുത്തുവിട്ടു. “രവി നമുക്കൊന്നു അൽപ്പം മദ്യപിച്ചാലോ…?” ഞാൻ വീണ്ടും സംസാരിച്ചു…

 

: “ഇന്നെനിക്കു വല്ലാത്ത ഒരു സന്തോഷം തോനുന്നു. രവിക്ക് പുരസ്കാരം കിട്ടി, ഞാനും രവിയും ഇങ്ങനെ വളരെയേറെ വർഷങ്ങൾക്കുശേഷം ഒരുമിച്ചിരുന്നു പഴയ കഥയൊക്കെ പറഞ്ഞിരിക്കുന്നു… വരൂ, നമുക്കൊന്ന് കൂടാം.”

“ഏയ്‌ എനിക്ക് വേണ്ട, താൻ കഴിക്ക്…” രവിയെന്റെ ക്ഷണം നിരസിച്ചു.

ഞാൻ ഫ്രിഡ്ജിൽ നിന്നും ഒരു വൈറ്റ് റമിന്റെ കുപ്പി എടുത്തു. ഒരു ഗ്ലോബ്ലെറ്റിലേക്കു പകർന്നു. ഒരു ചെറു നാരങ്ങാ കഷ്ണവും, കുറച്ചു വെള്ളരിക്ക കഷ്ണങ്ങളും ഒരു പ്ലേറ്റിലേക്കു എടുത്തിട്ടു.

ഞാൻ സോഫയിൽ ചാരി ഇരുന്നുകൊണ്ട് റം ഒരൽപം നുണഞ്ഞു. റമിന്റെ എരിവ് തീ പോലെ അന്നനാളത്തിലേക്കിറങ്ങി.

 

എന്റെ കയ്യിലെ ഗ്ലാസ്സിലേക്ക് നോക്കികൊണ്ട് രവി പറഞ്ഞു. “വളരെ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇന്ന് കുടിക്കാതിരിക്കുന്നത്. തന്റെ സാന്നിധ്യം മനസ്സിനൊരു ആശ്വാസമേകുന്നു. ഒരു വല്ലാത്ത സുഖം. കൊടുങ്കാറ്റും പേമാരിയും പെയ്തകന്ന ആകാശം പോലെയാണിപ്പോൾ എന്റെ മനസ്സ്.”

 

“രവീ… രവി എന്താ ഈ പറയുന്നത്.. രവി പറയുന്ന കാര്യങ്ങൾ ഒന്നും എനിക്ക് മനസിലാകുന്നില്ല. കലാലയത്തിൽനിന്നും അപ്രത്യക്ഷനാവുക, വളരെ കാലം വനവാസംപോലെ ഒരു മേൽവിലാസവും ഇല്ലാതെ കാണാതാവുക.

പത്തു പതിനഞ്ചു വർഷക്കാലത്തെ ഏതോ തീവ്ര വികാരങ്ങളെ പറ്റി പറയുക. എന്താണിത് രവി താൻ പറയുന്നത്…?”

“അപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് തനിക്കറിയില്ല…?”

“എനിക്കോ..? എനിക്കെന്തറിയാൻ..? എങ്ങനെ അറിയാൻ…?” ഞാൻ തിരികെ ചോദിച്ചു.

 

“ഓ അല്ലേലും തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താനാ കാലത്ത് വളരെ നിഷ്കളങ്കയായിരുന്നു. പിന്നെ എന്റെ ഭീരുത്വം…” രവി സ്വയം കുറ്റപ്പെടുത്തും പോലെ സംസാരിച്ചുകൊണ്ടിരുന്നു.

12 Comments

Add a Comment
  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Leave a Reply

Your email address will not be published. Required fields are marked *