നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

ഹോട്ടൽ വരെ ഞാൻ വരാം എന്നും പറഞ്ഞ് ഞാൻ രവിയെയും കുടുംബത്തെയും അവർക്കുള്ള കാറിൽ യാത്രയാക്കിയിട്ട് എന്റെ ഡ്രൈവറോട് രവിയുടെ കാറിനെ പിൻതുടരാൻ പറഞ്ഞു.

പുറത്തു മഴ നൂല് പോലെ പെയ്തിറങ്ങാൻ തുടങ്ങി. രവിയെയും കുടുംബത്തെയും ഹോട്ടലിൽ ആക്കിയിട്ട് ഞാൻ തിരിച്ചുപോന്നു.

 

ഒരു പതിനൊന്നു മണിയായപ്പോഴേക്ക് രവി വിളിച്ചു. “ഇന്ന് എന്താണ് തന്റെ പ്ലാൻ. ഞങ്ങൾ സിറ്റി ഒന്ന് കറങ്ങാൻ പോകുന്നു. താൻ വരുന്നോ?”

 

രവിയുടെ ചോദ്യം കേട്ട് ഞാനൊരു നിമിഷം ആലോചിച്ചു.

“ഇല്ല രവി, ഞാൻ ഓഫീസിൽ കുറച്ചു തിരക്കുകളിലാണ്.”

“ശരി എപ്പോഴാണ് തന്നെ ഒന്ന് സ്വസ്ഥമായി കാണാൻ കിട്ടുക…???”

“ഞാൻ രാത്രി വരാം രവി… നമുക്ക് ഇന്നത്തെ അത്താഴം ഒന്നിച്ചാവാം.”

“ശരി അപ്പോൾ വൈകിട്ട് കാണാം..” രവി ഫോൺ കട്ട്‌ ചെയ്തു.

 

വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ മണി എട്ടു കഴിഞ്ഞിരുന്നു. നേരെ കൊച്ചിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒബ്രോയ് ഹോട്ടലിലേക്ക് ചെല്ലാൻ ഡ്രൈവറോട് പറഞ്ഞു.

 

അവിടെ ഒബ്രോയ് ഹോട്ടലിലെ ബുഫേ റെസ്റ്റാറ്റാന്റിൽ രവിയും കുടുംബവും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അഞ്ജലി മോൾ വലിയ ഉത്സാഹത്തിലായിരുന്നു. ഞാൻ അവൾക്കായി വാങ്ങിയിരുന്ന ഒരു കൊച്ചു വൈഡൂര്യം പതിച്ച പെൻഡന്റ് അവൾക്ക് സമ്മാനിച്ചു.

 

കായലിൽ പ്രകാശപൂരിതവും വർണ്ണശബളമായ ഓടങ്ങൾ. നല്ല നിലാവ്. ആ നിലാവിൽ കായലിലേക്ക് നോക്കിയിരുന്നാൽ നല്ല ഭംഗിയിൽ ജലപരപ്പ് ഓളം വെട്ടുന്നത് കാണാമായിരുന്നു.

 

രവിക്കും എനിക്കുമിടയിൽ വല്ലാത്തൊരു ഔപചാരികത നിലനിന്നു. എന്താണവയ്ക്ക് കാരണം..?? വിവാഹം തീർക്കുന്ന മതിൽകെട്ടുകളോ അതോ വൈകാരിക പക്വതയാൽ കൈവരുന്ന തിരിച്ചറിവുകളോ…?

12 Comments

Add a Comment
  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Leave a Reply

Your email address will not be published. Required fields are marked *