നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

: “രവി… താനിപ്പോൾ ഒരു സെലിബ്രിറ്റിയാണ്. ആളുകൾ ശ്രദ്ധിക്കുന്നു. ആൾകൂട്ടത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ പ്രൈവസി ഉള്ള ഏതെങ്കിലും റൂമിലേക്ക് പോകാം.”

 

ഞാനും രവിയും കപ്പിൾസ് റൂമിലേക്ക് നടന്നു. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രം. “രവി ഓർഡർ ചെയ്തുകൊള്ളു. ഞാൻ രവിയോട് നിർദ്ദേശിച്ചു.

“അങ്ങനെയെങ്കിൽ തന്റെ ഫേവയറിറ്റസ് തന്നെ ആകട്ടെ. എന്താ…?”

“ശരി…” ഞാൻ സമ്മതിച്ചു.

ശേഷം രവി ഓർഡർ പറഞ്ഞു- “മസാല ദോശ, ബോണ്ട, കാപ്പി.”

‘ഹൊ അത്ഭുതം തന്നെ… രവി ഇതൊക്കെ എങ്ങനെയാണ് ഇത്ര കൃത്യമായി ഓർക്കുന്നു…?’ എനിക്ക് അതിശയം തോന്നി.

ഞാൻ രവിയുടെ കയ്യിൽ മെല്ലെ അമർത്തി. പെട്ടെന്ന് ഞങ്ങൾ രണ്ടുപേരും കലാലയ കാലത്തേക്ക് തിരിച്ചു പോയത് പോലെതോന്നി. ഭക്ഷണം വന്നു.

 

രവി പറഞ്ഞു, “താനാകെ മാറി പോയിരിക്കുന്നു. വളരെ സൈലന്റ് ആയി. താൻ വല്ലാത്ത റിസവർഡ് ആയത് പോലെ. തന്റെയാ പഴയ വായാടിത്തരവും, എടുത്തുചാട്ടവുമെല്ലാം എവിടെയോ നഷ്പ്പെട്ടുപോയിരിക്കുന്നു. തന്നെ എനിക്ക് വല്ലാതെ അപരിചിതമായി തോന്നുന്നു.”

 

ഞാൻ പുഞ്ചിരിച്ചു. “ഇതൊക്കെ ഓരോ വേഷങ്ങൾ അല്ലെ രവി… ലോകർക്ക് മുന്നിൽ അരങ്ങിൽ നിറഞ്ഞു നിന്ന് ആടി തിമിർക്കാൻ വേണ്ടി കെട്ടിയ വേഷം . പക്ഷേ ഉള്ളിന്റെയുള്ളിൽ ഞാനിപ്പോഴും ആ പഴയ രാധു തന്നെയാണ് രവി …

രവിയുടെ സൂക്ഷ്മമായ നോട്ടം പതിയെ എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി.

“അതൊക്കെ പോട്ടെ തന്റെ കോർപ്പറേറ്റ് ജീവിതം ഒക്കെ എങ്ങിനെ പോകുന്നു. ഇപ്പോൾ വലിയ സ്ഥാനത്തെത്തിയില്ലേ…?” രവി ചോദിച്ചു.

 

“ഓ, അതൊക്കെ അങ്ങിനെ പോകുന്നു. ഈ നമ്മുടെ ജീവിതമൊരു നീർകുമിള പോലെയാണ് രവീ… ഒരു വിഡ്ഢിയെ പോലെ നമ്മൾ കുമിളക്കുള്ളിൽ ഇരിക്കുകയാണ്.

12 Comments

Add a Comment
  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Leave a Reply

Your email address will not be published. Required fields are marked *