നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

അത്താഴം കഴിഞ്ഞപ്പോളേക്കും മോൾക്ക് ഉറക്കം വന്നു. രജനി, മോളെയും കൊണ്ട് ഉറങ്ങാനായി റൂമിലേക്ക് പോയതോടെ ഞാനും രവിയും അൽപ്പം ശുദ്ധവായു ശ്വസിക്കാനായി റെസ്റ്റാറ്റാന്റിനു പുറത്തെ നടപ്പാവിലൂടെ കുറച്ചുനേരം നടന്നു.

 

കായലിനോട് ചേർത്തിട്ടിരുന്ന സിമന്റ് ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. ഞങ്ങൾക്കിടയിൽ മൗനം കനത്തു. ഒടുവിലാ മൗനത്തിന്റെ ഭീകരത താങ്ങാൻ കഴിയാതെയായപ്പോൾ ലോകത്തിലേക്കും ഏറ്റവും ബുദ്ധിശൂന്യമായ ആ ചോദ്യം രവിയോട് ഞാൻ ചോദിച്ചു…

 

“രജനി നല്ല കുട്ടിയാണല്ലേ…? ഒരു മാതൃകാപരമായ ദാമ്പത്യം അല്ലെ…?”

എന്റെ ചോദ്യത്തിന് രവി ഉത്തരം പറയാതെ ഒരു വരണ്ട ചിരി ചിരിച്ചു എന്നിട്ട് തുടർന്നു :

“ഉം… എന്റെ അകന്ന ബന്ധത്തിലെ കുട്ടിയാണ്… മുറപെണ്ണായിട്ട് വരും.” അതോടെ എന്റെ മനസ്സിൽ വർഷങ്ങളായി ഞാൻ കൊണ്ട് നടന്നിരുന്ന ആ ചോദ്യം ചോദിയ്ക്കാൻ ഞാൻ തയ്യാറായി.

 

“ശാസ്ത്രജ്ഞൻ ആകാൻ പോയ രവിയെങ്ങനെ സാഹിത്യകാരനായി.??? എന്തേ ഗവേഷണം അത്രയ്ക്ക് മടുത്തു പോയോ…?” എന്റെ ചോദ്യം കേട്ട് ഒരു നീണ്ട നേരത്തേക്ക് മൗനമായി രവിയെന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ശേഷം രവി വാചാലനായി.

 

: “നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം രാധികാ… ആട്ടെ താൻ എങ്ങിനെ ഇവിടെ തിരിച്ച് കേരളത്തിൽ എത്തിപ്പെട്ടു…?”

 

“ആ കഥയൊക്കെ പഴഞ്ചനാണ് രവീ.. പറയാനും കേൾക്കാനും സുഖമില്ലാത്ത കാര്യങ്ങളാണവ. രവി പറയൂ, എന്താണ് പുതിയ വിശേഷങ്ങൾ…?”

വീണ്ടും മൗനം… ഞങ്ങൾ രണ്ടു പേരും എത്ര നേരം കായലും നോക്കി ഇരുന്നു എന്നറിയില്ല. ഇടയിൽ രജനിയുടെ ഫോൺ വന്നു… രവി ഹോട്ടലിലേക്ക് തിരികെ ചെല്ലുന്നില്ലേയെന്ന് ചോദിച്ചുകൊണ്ട്.

 

ഞാൻ എഴുനേറ്റതിന് ശേഷം എന്റെ ഡ്രൈവറെ ഫോണിൽ വിളിച്ച് കാർ അവിടേക്ക് കൊണ്ടുവരുവാൻ പറഞ്ഞിട്ട് കാത്തുനിന്നു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.