നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

മനസിലെ വികാര വിക്ഷോഭങ്ങളെ അടക്കാൻ പാടുപ്പെട്ടുകൊണ്ട് ഞാൻ രവി വരുന്ന തീവണ്ടിയും കാത്തു നിന്നു. പത്തുമിനിട്ട് വൈകി തീവണ്ടി എത്തിയത്.

 

ദൂരെ നിന്നുതന്നെ സെക്കന്റ് എ സി കോച്ചിൽനിന്നും ഇറങ്ങുന്ന രവിയെ കണ്ടു. കയ്യിലൊരു ലെതർ ബാഗ്. പണ്ടത്തെ പോലെ തോളുയർത്തി പൗരുഷത്തോടെയുള്ള നടത്തമല്ല ഇപ്പോൾ.

 

ചുമൽ കുനിഞ്ഞിരിക്കുന്നു. പക്ഷെ കണ്ണുകളിലെ തീക്ഷണതയ്ക്ക് മാത്രം മാറ്റമില്ല. ചെറുപ്പകാലത്ത് സൂര്യതേജസ് വിളങ്ങിയിരുന്ന മുഖം അൽപ്പമൊന്നു വാടിയിരിയ്ക്കുന്നു.

 

പുറകിലൊരു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ബാലിക. പിന്നെ രവിയേക്കാൾ അല്പം പൊക്കം കുറഞ്ഞ്, സാമാന്യം വെളുത്ത് ചുരുണ്ടമുടിയുള്ള ഒരു സ്ത്രീയും.

 

രജനി… രവിയുടെ ഭാര്യ. രവിയെന്നോട് ഒരുനാൾ രവിയുടെ ഭാര്യയുടെ പേർ രജനിയെന്ന് പറഞ്ഞതോർക്കുന്നു. മോളുടെ പേർ അഞ്ജലി എന്നാണെന്നും. ഒരു നിമിഷം ശങ്കിച്ചു നിന്നുപോയി എങ്ങനെ അടുത്ത് പോകും..

ഒടുവിൽ ധൈര്യം സംഭരിച്ചു നടന്നു. രവി ഹോട്ടലിൽ നിന്നും വന്ന കാർ ഡ്രൈവറിന്റെ കൂടെ നടക്കാൻ തുടങ്ങുകയാണ്…

 

“രവീ…” ഞാൻ ഉറക്കെ വിളിച്ചത് കേട്ട് രവി ഞാൻ നിന്നിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. ഒരു നിമിഷം, ഞങ്ങളുടെ കണ്ണുകൾ തമ്മിലുടഞ്ഞു. പരസ്പരം കണ്ണിമയ്ക്കാതെ, ചലനമറ്റു ഞങ്ങൾ പരസ്പരം മറന്നു നോക്കി നിന്നുപോയി. പെട്ടെന്ന് രവി പരിസരബോധം വീണ്ടെടുത്തു.

 

“എന്ത് കോലമാണെടോ ഇത്..? എന്തൊരു മാറ്റം?” ഞാനാ ചോദ്യത്തിന്ന് ഉത്തരം പറഞ്ഞില്ല.

“അഞ്ജലി, എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ. മോൾക്ക് ഇഷ്ടമായോ..?” ഞാൻ രവിയുടെ മകളോട് കുശലമന്വേഷിച്ചതും അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

 

“രജനീ.. എന്ത് പറയുന്നു, സുഖം തന്നെയല്ലേ..?”

“സുഖം തന്നെയാണ്…” രജനി പുഞ്ചിരിച്ചു.

ഞാൻ ഇനി മുന്നോട്ടെന്ത് സംസാരിക്കണമെറിയാതെ അൽപ്പനേരം പകച്ചു നിന്നു. രവിയുടെ കാർ പുറത്തു കിടപ്പുണ്ടായിരുന്നു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.