നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

എഴുത്തുകാരനായ രവിയെ എനിക്ക് പരിചയമില്ല. ശാസ്ത്രജ്ഞനാകാൻ അവിശ്രമം പ്രവർത്തിച്ച രവിയെ മാത്രമേ എനിക്കറിയൂ. നീണ്ട ഇരുപത്തിയൊന്ന് കൊല്ലങ്ങൾ… രവി എപ്പോൾ എങ്ങനെ എഴുത്തുകാരനായി എന്നെനിക്കറിയില്ല.

 

പ്രതിവർഷം രണ്ടു പ്രാവശ്യം വരുന്ന ഫോൺ വിളികൾക്കപ്പുറം ഞങ്ങൾ തമ്മിൽ വേറെ ഒരു വിധത്തിലുമുള്ള അടുപ്പവുമില്ല. കാലം ചെയ്ത മാറ്റങ്ങൾ. ജീവിച്ചു തീർക്കാനുള്ള തന്ത്രപാടുകൾ.

രവീന്ദ്രകുമാർ എന്ന എഴുത്തുകാരനെ ഇന്റർനെറ്റിലൊന്ന് പരതി നോക്കിയാലോ. ഇപ്പോൾ വേണ്ട രാത്രി വീട്ടിൽ ചെന്നിട്ടാവാം.

 

ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒന്ന് കൂടെ അനീഷിനെ വിളിച്ചു രവിയുടെ ഹോട്ടൽ ഒബ്രോയിയിലെ താമസത്തെകുറിച്ച് അനേഷിച്ചു. രവീന്ദ്രകുമാറിനെ കുറിച്ച് ഇന്റർനെറ്റിൽ ആരാഞ്ഞാലോയെന്ന ചിന്ത വീണ്ടും മനസ്സിലേക്ക് കടന്നുവന്നു.

അല്ലെങ്കിൽ വേണ്ട…! എന്തെങ്കിലും പറയാനുണ്ടെങ്കിൽ രവി തന്നെ പറയട്ടെ. എനിക്കൊന്നും അന്വേഷിക്കാനില്ല.

 

എങ്കിലും രവിയുടെ ചിത്രങ്ങൾ ഒന്ന് ഗൂഗിളിൽ തിരയാതിരുന്നില്ല. ഇടതൂർന്ന മുടി പതിയെ നെറ്റി കേറിയിരിക്കുന്നു. മുൻപ് നല്ലത് പോലെ താടി വളർത്തിയിരുന്ന രവിയിപ്പോൾ താടിയും മീശയുമൊക്കെ കളഞ്ഞ് ഒരു തനി എഴുത്തുകാരന്റെ ലുക്കിലായിരിക്കുന്നു.

 

ലാപ്ടോപ് അടച്ചു വച്ച് ഞാൻ ഉറങ്ങാൻ കിടന്നു. പതിവിനു വിപരീതമായി നാല് മണിക്ക് തന്നെ എന്റെ ഉറക്കം പോയി. അതെ സ്വപ്നം… എനിക്കൊരിക്കലും പിടി തരാത്ത എന്റെ ദേവൻ.. ദേവകീനന്ദനൻ. എനിക്ക് പിന്നീടുറങ്ങാൻ കഴിഞ്ഞില്ല.

 

വെളുപ്പിന് തന്നെ രവിയെ കാണാനായിട്ട് റെയിൽവേസ്റ്റേഷനിലേക്ക് പോയാൽ കൊള്ളാമെന്നു തോന്നി. ഡ്രൈവറെ അപ്പോൾത്തന്നെ വിളിച്ചു രാവിലെ പതിവിലും നേരത്തെ എത്താൻ പറഞ്ഞു.

 

എറണാകുളം റെയിൽവേ ജംഗ്ഷൻ. ജോലിക്കു പോകുന്നവരുടെ തിരക്കാണ്. പ്ലാറ്റുഫോം നിറഞ്ഞു കവിയുന്നു. എനിക്ക് വല്ലാത്തൊരു പരവേശം തോന്നി. ആകാംഷ കൊണ്ടാണോ എന്തോ.. എന്തെന്നറിയില്ല വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു ഞാൻ.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.