നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

“ഒന്നുമില്ല, വെറുതെ ഒന്ന് സന്ദർശിക്കാൻ തോന്നി…”

“അങ്ങനെയെങ്കിൽ മാഡം തൃക്കാക്കരയപ്പൻ ക്ഷേത്രത്തിൽ പോയി നോക്കൂ…”

തൃക്കാക്കരയപ്പൻ ക്ഷേത്രം… വളരെ പ്രസിദ്ധമാണ്. എറണാകുളത്തു വരുന്ന എല്ലാവരും പോകുന്ന ഒരു അമ്പലമാണത്.

കേരളത്തിൽ വാമനപ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രമാണ് തൃക്കാക്കരയപ്പൻ ക്ഷേത്രം. ഡ്രൈവറോട് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം മാപ്പിൽ പറഞ്ഞുകൊടുത്തിട്ടു കാറിൽ കയറി.

 

ചെറുവിളയ്ക്കൽ ഉണ്ടായിരുന്നപ്പോൾ അമ്പലത്തിൽ പോവുക ഒരു ദിനചര്യയായിരുന്നു. അതൊക്കെ വളരെ പഴയ ഓർമകളാണ്.

 

കുടുംബവുമായിട്ട് അവസാനം അമ്പലത്തിൽ പോയത് പളനിയിൽ ശ്രീക്കുട്ടന് മുടി എടുക്കാനായിരുന്നു.. അതിൽ പിന്നെ രണ്ടു ദശകത്തോളം കാലമായി ക്ഷേത്രദർശനം എന്ന ശീലം ഇല്ലാതായിട്ട്.

 

അമ്പലത്തിൽ വലിയ തിരക്കനുഭവപെട്ടില്ല. എനിക്കൊന്നും പ്രാർത്ഥിക്കാനുണ്ടായിരുന്നില്ല. പിന്നെ ഒരു നന്ദി പ്രകടനം മാത്രം.

മുന്നിൽ നിന്ന് കൈകൂപ്പി നമ്രശിരസ്കയായ് കണ്ണുകൾ ചിമ്മികൊണ്ട് ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നേടാൻ കഴിഞ്ഞതിൽ ഞാൻ ഈശ്വരനോട് നന്ദി രേഖപ്പെടുത്തി.

 

നാലമ്പലത്തിനു പുറത്തു പ്രദക്ഷിണം വെക്കുമ്പോൾ പഞ്ചസാര പോലുള്ള മണൽ തരികൾ വിരലുകൾക്കിടയിൽ കുടുങ്ങി ഊർന്നു വീണു. നനുത്ത പ്രഭാതം. വല്ലാത്ത ഒരു രസം തോന്നി അങ്ങനെ നടക്കാൻ.

കുറച്ചു നേരം അവിടെ ചിലവിട്ടതിന് ശേഷം ജോലിസ്ഥലത്തേക്ക് തിരിച്ചു. വൈകുന്നേരം ശിപായി, ഗവർണരുടെ പക്കൽ നിന്നുമുള്ള ക്ഷണം കൊണ്ട് വന്നു തന്നു.

 

രവീന്ദ്രകുമാറിന് വയലാർ പുരസ്കാരം. ഒരു ലക്ഷം രൂപയും, പുരസ്കാരവും പ്രശസ്തിപത്രവും ഗവർണർ രവിക്ക് നൽകും. കുറച്ചു നേരം ഞാനാ ക്ഷണക്കത്തു കൈയിൽ വച്ച് അതിലേക്കു തന്നെ നോക്കിയിരുന്നു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.