നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

പുറത്ത് മഴ ഇടിമിന്നലോടെ ആർത്തലച്ചു പെയ്യാൻതുടങ്ങി. എന്റെ കൈകൾ രവിയുടെ മുടിയിഴകൾ തലോടി. ഇനിയൊരിക്കലും ഒരിക്കലും കൈവിട്ടു പോകരുതെന്നവണ്ണം ഞാൻ രവിയെ ഗാഢമായാശ്ലേഷിച്ചു. മെല്ലെമെല്ലെ രവിയെന്റെ മുഖം കയ്യിലെടുത്തു.

 

രവിയുടെ ചുടുനിശ്വാസം എന്റെ മുഖത്ത് പടർന്നു. രവിയുടെ അധരങ്ങൾ എന്റെ നെറ്റിയിൽ, കണ്ണുകളിൽ, കവിളിലുമെല്ലാം , ഒരു ചിത്രശലഭത്തെ പോലെ ഒഴുകിനടന്നു… എന്റെ മൃദുലമായ കൈവിരലുകൾ രവിയുടെ ദേഹത്ത് സ്നേഹ ചാലുകൾ തീർത്തു..

 

ദശകങ്ങളോളം പെയ്തൊഴിയാതെ ഞങ്ങളുടെ ഹൃദയത്തിൽ ഇരുണ്ടുകൂടി നിന്നിരുന്ന പ്രണയത്തിന്റെ മഴമേഘങ്ങൾ, ആ നിമിഷം മുതൽ പെയ്തു തുടങ്ങിയതോടെ ഞങ്ങളിരുവരും ആ മഴയിൽ ഒന്നായി അലിഞ്ഞുചേർന്നു.

ആ മഴയിലൂടെ ഞാനൊരു സ്വപ്ന ലോകത്തിലേക്കാണ്ടുപോയി. ഒരു കുന്നിൻ മുകളിലെ മനോഹരമായ ദേവാലയം…

പക്ഷേ അവിടെത്തെ പ്രതിഷ്ഠയായിരുന്ന ദേവകീനന്ദനൻ അപ്രത്യക്ഷനായിരുന്നു.

ഞാനെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്ന ദേവനെ തേടി നടക്കുകയായിരുന്നു പെട്ടെന്നതാ… ആ കുന്ന് മുഴുവൻ പൂക്കൾകൊണ്ട് നിറയുന്നു.. നിമിഷങ്ങൾക്കകം അവിടമൊരു നീല വർണ്ണമുള്ള നീലവാകപൂക്കളുടെ ഉദ്യാനം സ്വയം രൂപപ്പെട്ടുവന്നു.

 

ഞാനവ അത്ഭുതത്തോടെ നോക്കി നിൽക്കവേ അതാ ദൂരെ എവിടെനിന്നോ മധുരതരമായ ഒരു വേണുഗാനം കാറ്റിൽ ഒഴുകി വരുന്നു. അമ്പരപ്പോടെ നിന്ന എന്റെ കണ്ണുകൾ ആരോ പുറകിൽ നിന്നും പൊത്തി. ഒരു മയിൽപീലി, എന്റെ വലതുചെവിയെ തഴുകിക്കടന്നുപോയി.

 

അതെന്നെ കോൾമയിർ കൊള്ളിച്ചു. എന്റെ കണ്ണുകൾ മൂടിയ ആ കൈ ഞാൻ അടർത്തി മാറ്റിയപ്പോൾ, ഞാൻ കണ്ടു, എന്റെ പ്രണയദേവനെ.. എന്റെ ദേവകീനന്ദനൻ എന്നെ നെഞ്ചോടു ചേർത്തണച്ചു. ആ സംഗമവേളയുടെ ആനന്ദ ലഹരിയിൽ ഞാൻ അടിമുടി പൂത്തുലഞ്ഞുപോയി…

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.