നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

ഞാനെന്റെയുള്ളിൽ അടക്കിവെച്ചിരുന്ന വാക്കുകളോരോന്നിനേയും തീക്കനലുകളാക്കി. നഷ്ടപ്രണയത്തെ കുറിച്ച് എഴുതുന്ന ഏതൊരു എഴുത്തുകാരനും വളരെപെട്ടെന്നു തന്നെ ആരാധകർ ഉണ്ടാകും. എന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു.

എന്നാൽ ഞാനതിലൂടെ നേടിയെടുത്ത പ്രശസ്തിയ്ക്കോ ധനത്തിനോ അപ്പോഴേക്കും പശ്ചാത്താപത്തിന്റെ അഗ്നിയിൽ നീറിയൊടുങ്ങികൊണ്ടിരുന്ന അച്ഛനെ ആശ്വസിപ്പിക്കാൻ പ്രാപ്തമായിരുന്നില്ല.

 

അപ്പോഴേക്കും സേതുവിന്റെ സഹായവും പിന്തുണയും കൊണ്ട് ഞാനൊരു സർക്കാർ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

ഒടുവിൽ മരണകിടക്കയിൽ അച്ഛനെന്നോട് എന്റെ മുറപ്പെണ്ണായ രജനിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയാനുണ്ടായത്. അച്ഛന്റെ വാക്കുകളെ എതിർക്കാൻ ശക്തിയില്ലാതായ എന്റെ മനസ് മരവിച്ചിരുന്നു.

 

കാരണം അപ്പോഴേക്കും വികാരങ്ങൾ നഷപ്പെട്ടുപോയ വെറുമൊരു തടികഷ്ണം മാത്രമായി മാറികഴിഞ്ഞിരുന്നു ഞാൻ. തനിക്കറിയാമോ…

തന്നെ നഷ്ടപെടുത്തിയതിന് എനിക്കിനിയും എന്നോട് പൊറുക്കാൻ കഴിഞ്ഞിട്ടില്ല. മദ്യപിച്ചു ലക്കുകെട്ടല്ലാതെ ഞാൻ ഇന്നുവരെ രജനിയെ തൊട്ടിട്ടില്ല. തെറ്റുകളാണെല്ലാം, പൊറുക്കാനാവാത്ത തെറ്റുകൾ.”

 

അപ്പോഴേക്കും രവിയുടെ മിഴികളിൽ അണകെട്ടി നിർത്തിയിരുന്ന കണ്ണുനീർ പുറത്തേക്ക് പ്രവഹിച്ചു തുടങ്ങിയിരുന്നു. എന്നോടുള്ള പ്രണയത്തെക്കുറിച്ച് രവിയുടെ വെളിപ്പെടുത്തലിലൂടെ മദ്യത്തിന്റെ വീര്യം എന്നിൽ നിന്നും ചോർന്നുപോയിരുന്നു. ഞാൻ പതുക്കെ മന്ത്രിച്ചു.

 

: “രവീ.. രവിയെന്തിനാണ് അങ്ങനെയൊക്കെ ചെയ്യാൻ ശ്രമിച്ചത്. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ഒന്ന് വിളിച്ചാൽ ഞാൻ ഓടി വരുമായിരുന്നില്ലേ..? എന്നിട്ടും, എന്നിട്ടും…” ഞാൻ വിങ്ങിപൊട്ടി…

 

തിരികെ കണ്ണീരോടെയുള്ള നോട്ടമായിരുന്നു അതിനുള്ള രവിയുടെ മറുപടി. രവി കരഞ്ഞു… ഞാനും. ആ ഘട്ടമെത്തിയപ്പോഴേക്കും രവിയുടെ സങ്കടം എനിക്ക് താങ്ങാനായില്ല. വികാരവിവശയായി ഞാൻ, രവിയുടെ മുഖം പതിയെ കയ്യിലെടുത്തു…

 

“അരുത്.. രവി.. അരുത്.. കരയല്ലേ.. പ്ലീസ്. രവി കരയുന്നത് എനിക്ക് കാണുവാനുള്ള ശേഷിയില്ല…” എന്നാൽ ഞാൻ പറഞ്ഞത് കേട്ട് രവിയെന്റെ മാറിൽ മുഖം ചായ്ച്ചു പൊട്ടി കരയുകയാണ് ചെയ്തത്…!

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.