പക്ഷെ എന്റെ പരിശീലനം ആറ് മാസത്തേക്ക് നീണ്ടു. ഒടുവിൽ നാസയിൽ നിന്നും ഒരു ജോലിക്കായുള്ള ഉത്തരവ് കടലാസുമായി തന്നെ കാണാൻവേണ്ടി ഞാൻ കലാലയത്തിലേക്ക് ഓടിയെത്തി.
അപ്പോഴാണ് ഞാൻ എന്നെ തകർത്തു കളഞ്ഞ ആ വിവരം അറിഞ്ഞത്… താൻ വിവാഹം കഴിഞ്ഞു പോയെന്ന്. അതെന്റെ ജീവിതത്തെ വല്ലാതെ ഉലച്ചു.
ഞാൻ ഒരുമാസത്തിനകം നാസയിലേക്കു തിരിച്ചു പോയെങ്കിലും അവിടെ എനിക്കൊന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിഞ്ഞില്ല.
വേദനകളുടെ, നൈരാശ്യങ്ങളുടെ ദിനരാത്രങ്ങൾ… അതെന്നെ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാക്കി. മെല്ലെ മെല്ലെ മനോവ്യാധിയുടെ പടുകുഴിയിലേക്ക് ഞാൻ പതിച്ചു. എന്റെ അവസ്ഥ കണ്ട് അച്ഛൻ ആകെ വിഷമിച്ചു.
ഒടുവിൽ ബോധാവസ്ഥയ്ക്കും അബോധാ -വസ്ഥയ്ക്കുമിടയിലുള്ള ഏതോ ഒരുനാൾ, ആശുപത്രികിടക്കയിൽ എന്റെ അടുത്ത് വന്നിരുന്നു, കാലിൽ സ്പർശിച്ചുകൊണ്ട് കരഞ്ഞദ്ദേഹം പറഞ്ഞു.
: “ക്ഷമിക്ക് മോനെ.. ഈ അച്ഛൻ നിന്നോട് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത്…രവീന്ദ്രാ… ആ പെൺകുട്ടി.. രാധിക, നിനക്കിത്ര പ്രിയപെട്ടവളാണ് എന്നെനിക്ക് അറിയില്ലായിരുന്നു മോനെ… മാപ്പു തരണം നീയെനിക്ക്.”
ഒരു പ്രേമ ബന്ധത്തിൽ പെട്ട് ഭാവി കളയരുതെന്നു കരുതി അച്ഛന്റെ നിർദേശപ്രകാരമാണ് പ്രിൻസിപ്പൽ ആ കത്തുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞതെന്ന സത്യമറിഞ്ഞതോടെ ഞാൻ അച്ഛനിൽ നിന്നും അകന്നു…
ഒടുവിൽ സേതു… സേതുരാമൻ എന്റെ സ്ഥിതി കേട്ടറിഞ്ഞു. അവനെന്നെ പഴയ രവീന്ദ്രനാക്കാൻ കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ ഞാൻ വാക്കുകളിൽ അഭയം കണ്ടെത്തി.
കുറേശ്ശേ എഴുതാൻ തുടങ്ങി. ഇന്ത്യയുടെ ഓരോ കോണിലും ഞാൻ അലഞ്ഞു നടന്നു. പ്രണയം നഷ്ടപ്പെട്ടൊരു ഏകാകിയുടെ സഞ്ചാരങ്ങൾ…
കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ് വായിച്ചു തീർത്തു ❣️.
Waiting for next story ❤️
Melcow ❤️?
ഈ കമന്റ് തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ് പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ് ഓർമിപ്പിച്ചു… ???
ട്വിസ്റ്റ് ട്വിസ്റ്റ്… ??
????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.
കറക്റ്റ് ??
Wonderful story ❤. Waiting for up coming…
Thank you ??✨️
?
??
If I say fabulously wonderful, it is a very lower recognition/remark to the story.
You wrote it so well. I really don’t know show could I express my feelings when I have gone through it.
Congratulations
All the best
Gopal
Thank you ?