നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

ആ നിമിഷം തന്നെയെന്റെ നെഞ്ചോടുചേർത്ത് വാരി പുണരാനും, തന്റെ കാതിൽ എന്റെ മനസിലുള്ള പ്രണയമത്രയും തുറന്ന് പറയാനും ഞാൻ ആഗ്രഹിച്ചതാണ്. പക്ഷെ അതിനെനിക്ക് ഭയമായിരുന്നു.

പതിയെ പതിയെ, പ്രണയം ഒരാണിനെ എങ്ങനെയാണ് ഭീരുവാക്കുന്നതെന്ന് എന്ന് ഞാൻ സ്വയം അനുഭവിച്ചറിഞ്ഞു.

താനെന്റെ പ്രേമത്തെ വെറുമൊരു ക്യാമ്പസ് പ്രേമമായി വിലകുറച്ചു കണ്ടെങ്കിലോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.

 

ഒടുവിൽ നാസയിലെ ആ ദിവസങ്ങളിൽ ഞാനറിഞ്ഞു. താനില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്ന്. തന്നോടുള്ള എന്റെ പ്രണയമത്രയും ഞാൻ വാക്കുകളാക്കി, കത്തുകളെഴുതി.

പക്ഷെ ഒന്നിന് പോലും മറുപടി കിട്ടിയില്ല… അതെന്നെ നിരാശനാക്കി. പക്ഷെ എന്റെ കത്തുകൾ ഒന്നും തന്റെ കയ്യിൽ കിട്ടിയില്ല എന്ന് ഞാൻ പിന്നീടറിഞ്ഞു.

 

അത് എപ്പോഴെന്നറിയുമോ.. ഞാൻ നാസയിൽ നിന്നും തിരിച്ചുവന്ന് ഏകദേശം മൂന്നു വർഷത്തിന് ശേഷം…ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ മനോരോഗ ചികിത്സയ്ക്കായി എന്നെ ചേർത്തപ്പോൾ മാത്രമാണ് ഞാനത് അറിഞ്ഞത്…”

 

“എന്ത്…??? രവിയുടെ കത്തോ… മനോരോഗമോ..? എന്താ രവി ഈ പറയുന്നത്?” രവിയുടെയാ വെളിപ്പെടുത്തൽ എന്റെ ഹൃദയത്തിൽ ഒരു ആഘാതം സൃഷ്ടിച്ചു…!

 

“അതെ, എന്റെ കത്തുകൾ എത്തിപ്പെട്ടത് നമ്മുടെ അന്നത്തെ കോളേജ് പ്രിൻസിപ്പലിന്റെ കരങ്ങളിൽ ആയിരുന്നു. തന്നെ പിരിഞ്ഞിരിക്കുന്ന വേദനയിൽ അങ്ങനെ ഒരു സാധ്യതയെ കുറിച്ച് ഞാൻ ആലോചിച്ചില്ല എന്നതാണ് യാഥാർഥ്യം.

 

ഒടുവിൽ എന്റെ കത്തുകൾക്ക് മറുപടി ഇല്ലാതായപ്പോൾ ഞാൻ കരുതി ഞാൻ ഭയപ്പെട്ടത് സംഭവിച്ചുവെന്ന്. താനെന്നെ മറ്റേത് പയ്യന്മാരെയും പോലെ ഒരു പൂവാലനായി കണ്ട് തിരസ്കരിച്ചുവെന്ന്.

എങ്കിലും എനിക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തന്നെ നേരിൽ കണ്ടാൽ എല്ലാം ശരിയാകുമെന്ന്.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.