നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139

“എങ്ങനെ ഞാൻ മറക്കും സേതൂ… സേതുവിനെയെനിക്ക് അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ…?” ഞാൻ തിരികെ ചോദിച്ചു.

 

“ഹൊ ഭാഗ്യം…! അപ്പോൾ താനെന്നെ മറന്നില്ലല്ലോ. എന്റെ കൂടെ രവിയുമുണ്ട്. രാധികയ്ക്കവനെ കാണണ്ടേ…???”

“വേണം…” സത്യത്തിൽ സേതുവത് ചോദിച്ചപ്പോഴാണ് ഞാൻ രവിയെക്കുറിച്ചോർത്തത്.

“രവീന്ദ്രാ… രവീ..” സേതു, രവിയെ ഉറക്കെ വിളിക്കുന്നത് കേട്ട് ഞാൻ രവിയെ കാണുവാനായി ബോഗിയുടെ ഡോറിനടുത്തേക്കോടി.

 

എന്നാൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട രവിയുടെ കോലം കണ്ട് ഞാൻ നടുങ്ങിപോയി…! എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രവി താടിയും മുടിയുമൊക്കെ നീട്ടി വളർത്തി ഒരു അവധൂതനെ പോലെ… സേതു വിളിച്ചപ്പോൾ രവി വേറെയെങ്ങോ നോക്കി നിൽക്കുകയാണ്.

 

“രവീ അങ്ങോട്ട് നോക്കടാ… നീ രാധികയെ കണ്ടില്ലേ..” രവിയുടെയടുത്ത് നിന്നിരുന്ന സേതു രവിയെ വിളിച്ച് തനിക്ക് നേരെ കാണിച്ചുകൊടുത്തു. സേതു വിളിച്ചത് കേട്ട് രവി തിരിഞ്ഞു നോക്കി. രവിയെ കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ കൈ ഉയർത്തി കാണിച്ചു…

 

പക്ഷേ രവിയെ അടുത്ത് കാണാനോ എന്തെങ്കിലും ചോദിക്കാനോ കഴിഞ്ഞില്ല.. അപ്പോഴേക്കും തീവണ്ടി നീങ്ങി തുടങ്ങിയിരുന്നു. ഒരു നിർജീവമായ നോട്ടം രവിയിൽ നിന്ന് പാറി വീണത് പോലെ എനിക്ക് തോന്നി.

“എന്തൊരു മാറ്റമാണ് എല്ലാവർക്കും സംഭവിച്ചിരിക്കുന്നത്.. കണ്ടിട്ട് തിരിച്ചറിയാൻപോലും പറ്റുന്നില്ല.” ഞാൻ സങ്കടത്തോടെ പറഞ്ഞു.

 

“അതിനെന്താ.. രാധികയ്ക്കും നിറയെ മാറ്റങ്ങളില്ലേ..? ചുവന്ന് തുടുത്ത ഒരു പരിഷ്കാരി നഗരവാസിയല്ലേ താനിപ്പോൾ.” വസുദേവ് അതും പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ച് അരികത്തേക്കിരുത്തി.

 

പിന്നെയും വർഷങ്ങൾ കുറെ കഴിഞ്ഞു. ഒരു ദിവസം, എന്റെ പിറന്നാളിന്റെ അന്ന് രവി എന്നെ വിളിച്ചു. പക്ഷേ അയാൾക്ക് എങ്ങനെയെന്റെ ഫോൺ നമ്പർ കിട്ടിയെന്ന് എനിക്ക് മനസ്സിലായില്ല.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.