ഒരു മഴയ്ക്ക് ഞങ്ങൾ കോളേജ് കുമാരികൾ കുറേപേർ മഴയിലിറങ്ങി കോളേജിലെ നീലവാകമരത്തിന്റെ കീഴിൽ പ്രഭുദേവയുടെ കാതലൻ സിനിമയിലെ ഉർവശി സോങ് പാടിക്കൊണ്ട് നൃത്തം ചെയ്തതും…
അത് കണ്ടുകൊണ്ട് വന്ന പ്രിൻസിപ്പൽ വാണിംഗ് മെമോ തന്നതുമെല്ലാം ഓർമയിലോടി വന്നതും ഞാൻ മെല്ലെ ചിരിച്ചു. എന്റെ ചിരികേട്ട് രവി തിരിഞ്ഞു നോക്കി.
“രാധികേ തനിക്കൊർമയുണ്ടോ അന്ന് കോളേജ് പഠനകാലത്ത് താനും സംഘവും ചെയ്ത കുരുത്തക്കേടുകളൊക്കെ…”
“അതെ രവി എനിക്കെല്ലാം ഇപ്പോൾ ഓർമ വരുന്നൂ, അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയുണ്ട്.” ഞാൻ പറഞ്ഞു.
ഒരുപക്ഷെ പതിനാല് വർഷങ്ങൾക്ക് മുൻപ് ഞാൻ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് രവിയെ കണ്ടില്ലായിരുന്നെങ്കിൽ… ഞങ്ങൾ ഒരിക്കലും ചിലപ്പോൾ ഈ ജന്മത്തു കണ്ടുമുട്ടില്ലായിരുന്നു. ഒരിക്കലും ഇത് പോലെ തിരിച്ചും ഒരു കോഫി ഹൗസിൽ…ഒരുമിച്ചിരിക്കില്ലായിരുന്നു.
രവിയോടൊപ്പം മഴ ആസ്വദിച്ചുനിൽക്കേ എന്റെ ഓർമ്മകൾ, അനേകം വർഷങ്ങൾക്ക് ശേഷം രവിയെ കണ്ടുമുട്ടിയ സന്ദർഭം ഓർമ വന്നു.
എന്റെ വിവാഹശേഷം ഏകദേശം ആറ് വർഷങ്ങൾ കഴിഞ്ഞു വളരെ അപ്രതീക്ഷിതമായാണ് ഞാൻ രവിയെ കണ്ടത്. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി വന്നതായിരുന്നു. ഞാനും വസുദേവും ഏറ്റുമാനൂരിൽ നിന്ന് തീവണ്ടി കയറി.
അന്നേരമാണ് രണ്ടുപേർ ഞങ്ങൾ കയറിയ ബോഗിയുടെ മറുവശത്തുനിന്നു ഇറങ്ങുന്നത് കണ്ടത്. പക്ഷെ ഞാനത് ശ്രദ്ധിച്ചില്ല. സീറ്റിൽ ഇരുന്നപ്പോഴാണ് ശ്രദ്ധിച്ചത്. സേതുരാമൻ… സേതു എന്നെ കണ്ട് ഓടി വരുന്നു. ജനാലക്കൽ വന്നു ചോദിച്ചു.
“രാധികയല്ലേ …?”
“അതെ…”
“രാധികയ്ക്കെന്നെ ഓർമ്മയുണ്ടോ, സേതു… സേതുരാമൻ. പണ്ട് കോളേജിൽ തന്റെ സീനിയറായിരുന്നു ഞാൻ.” സേതു ഓർമപ്പെടുത്തിയെങ്കിലും എനിക്ക് പെട്ടന്ന് മനസിലായില്ല. പക്ഷെ പെട്ടന്ന് തിരിച്ചറിഞ്ഞു.
കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ് വായിച്ചു തീർത്തു ❣️.
Waiting for next story ❤️
Melcow ❤️?
ഈ കമന്റ് തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ് പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ് ഓർമിപ്പിച്ചു… ???
ട്വിസ്റ്റ് ട്വിസ്റ്റ്… ??
????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.
കറക്റ്റ് ??
Wonderful story ❤. Waiting for up coming…
Thank you ??✨️
?
??
If I say fabulously wonderful, it is a very lower recognition/remark to the story.
You wrote it so well. I really don’t know show could I express my feelings when I have gone through it.
Congratulations
All the best
Gopal
Thank you ?