നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

നാം എന്താണെന്നു നമുക്കറിയില്ല. ധനം… പദവി.. അന്തസ്സ്… ഇതൊക്കെ ജീവിതമെന്ന ആ പൊള്ളയായ കുമിളയുടെ ആയുസ്സ് നിലനിർത്തുന്ന ഏതാനും ഘടകങ്ങൾ മാത്രമാണ്.”

“താനെപ്പോഴാണ് രാധികേ തത്വതജ്ഞാനിയായത് ” എന്റെ വാക്കുകളെ അപഗ്രഥനം ചെയ്യാൻ പാടുപ്പെട്ടു കൊണ്ട് രവിയെന്നോട് ചോദിച്ചു.

 

“പിന്നെ രവിയോ… ? രവിയും മോശമാല്ലായിരുന്നല്ലോ എന്തൊക്കെ ആയിരുന്നു പ്രസംഗത്തിൽ, പ്രചോദനം, പെൺകുട്ടി… ആട്ടെ, ആരാണ് ആ പെൺകുട്ടി ശരിക്കും.. രജനിയോ അതോ..? എനിക്കറിയാത്ത വേറെയാരെങ്കിലുമോ..?”

 

എന്റെ കളിയായുള്ള ചോദ്യം കേട്ട് രവിയുടെ മുഖത്തെ ഭാവങ്ങൾ തെല്ലൊരു നിമിഷത്തേക്ക് മിന്നിമറഞ്ഞു.

“എടോ ഇതെന്താ താനെന്നെ കളിയാക്കുകയാണോ..?” രവിയുടെ സ്വരത്തിൽ എന്തെന്നില്ലാത്ത പരുഷം നിറഞ്ഞിരുന്നു. രവിയുടെ പ്രതികരണത്തിൽ സത്ബധയായിപോയ എനിക്ക് ഒരു നിമിഷത്തേക്ക് ഒന്നും സംസാരിക്കാനായില്ല.

 

: “അല്ല രവി അല്ല.. സത്യമായും അല്ല. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചതല്ല. എനിക്ക് രവിയുടെ വാക്കുകൾ വളരെ ഭംഗിയുള്ള ഒരു കവിത പോലെ തോന്നി. നിങ്ങൾ എഴുത്തുകാരൊക്കെ ചിലപ്പോൾ അങ്ങിനെയായിരിക്കും സംസാരിക്കുക.”

 

എന്റെയാ മറുപടി കൂടിയായതോടെ രവി പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തിയിട്ട് കൈ കഴുകാനായിട്ട് എഴുനേറ്റു. രവിയുടെ പ്രവർത്തി കണ്ടിട്ട് എനിക്കൊന്നും മനസിലായില്ല.

 

‘ഇതൊരു പുതിയ രവിയാണ്. എന്റെ പഴയ രവിയല്ല ഇത്. പലപ്പോഴും എനിക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ് രവി സംസാരിക്കുന്നത്.

അനേകം വർഷങ്ങൾക്ക് ശേഷം ഞാൻ കണ്ടുമുട്ടിയ രവി, എന്റെ രവിയല്ലാതായത് എന്ന് മുതൽക്കാണ്…???’ എന്റെ മനസ് മന്ത്രിച്ചു…

 

******************************************

കോഫി ഹൗസിൽ നിന്നും പുറത്തു വന്നപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു. താളത്തോടു തുള്ളി തിമിർക്കുന്ന മഴ കണ്ടതും എനിക്ക് കലാലയ ജീവിതം ഓർമയിൽ വന്നു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.