നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

കലാലയത്തിൽ എല്ലാ പ്രധാനപ്പെട്ട വിശേഷങ്ങൾക്കും രവിയുടെ വേഷവിധാന ചുമതല എനിക്കായിരുന്നു. കുർത്ത രവിക്ക് നന്നായി ഇണങ്ങുന്ന വേഷമായിരുന്നു.ആ വേഷം എനിക്കേറ്റവും ഇഷ്ടവുമാണ്. വസ്ത്രങ്ങളുടെ ചേർച്ച അന്ന് രവിക്ക് പറഞ്ഞുകൊടുത്തിരുന്നത് ഞാനായിരുന്നു.

 

ഇന്നുമങ്ങനെ രവിയോടെനിക്ക് പറയണമെന്നുണ്ട്. പക്ഷെ സാധിക്കുന്നില്ല… ജീവിതത്തിലെ രണ്ടു വിരുദ്ധ ധ്രുവങ്ങളിലാണ് ഞങ്ങൾ ഇന്ന്…

ഒരു അകലം അറിഞ്ഞോ അറിയാതെയോ ഉണ്ട്. അത് പാലിച്ചേ പറ്റൂ. പെട്ടെന്നന്തോ ഓർത്തിട്ടെന്ന പോലെ രവി എന്നോടായി ചോദിച്ചു.

 

“ രാധികാ ഇവിടെ അടുത്ത് ഇന്ത്യൻ കോഫിഹൗസ് ഉണ്ടോ…?”എനിക്ക് ഒന്നും മനസിലായില്ല. ഒരു നിമിഷം മൗനത്തിനു ശേഷം ഞാൻ തിരികെ ചോദിച്ചു.

: “രവി എന്താ ചോദിച്ചത്…? എനിക്ക് മനസ്സിലായില്ല.”

“നമുക്കിന്നു അത്താഴം അവിടെ, ഇന്ത്യൻ കോഫി ഹൗസിൽ നിന്നാക്കിയാലോ?”

“എനിക്കറിയില്ല ഇവിടെ ഇന്ത്യൻ കോഫി ഹൗസ് എവിടെയാണെന്ന്…”

എന്നിട്ട് ഞാൻ ഫോണിൽ ഗൂഗിൾ മാപ്പ്സ് വഴി മേൽവിലാസം കണ്ടെത്തി ഡ്രൈവർക്കു അഡ്രസ് പറഞ്ഞു കൊടുത്തു.

 

“രവി… ഇപ്പോഴും നമ്മുടെ ഇന്ത്യൻ കോഫി ഹൗസ് ദിനങ്ങൾ ഓർക്കുന്നുണ്ടോ…?” ഞാൻ ചോദിച്ചു.

“ഹ ഇതെന്ത് ചോദ്യമാണ് രാധികേ താൻ ചോദിക്കുന്നത്.. മറക്കാൻ പറ്റുമോ അതൊക്കെ…” രവി മറുചോദ്യം ചോദിച്ചുകൊണ്ട് ചിരിച്ചു. അതേ ചിരി, ഒരു ക്ഷണം കൊണ്ട് എന്നെ നിരായുധയാക്കാൻ കഴിവുള്ള അതേ ചിരി.

എന്റെ എല്ലാ വഴക്കുകളും, പരിഭവങ്ങളും, പിണക്കങ്ങളും ഒരു ചിരി കൊണ്ട് നേരിട്ടിരുന്ന അതേ രവിയെ എനിക്കന്നേരം അവിടെ കാണുവാൻ സാധിച്ചു.

 

ഞങ്ങൾ ചെല്ലുമ്പോൾ ഇന്ത്യൻ കോഫിഹൗസിൽ തിരക്കില്ലായിരുന്നു. പക്ഷെ ആളുകൾ രവിയെ വളരെപെട്ടന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു. ഞാൻ രവിയോട് ശബ്ദം താഴ്ത്തി പറഞ്ഞു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.