നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

അത്രത്തോളം ആസ്വാദ്യകരമായിരുന്നു, രവിയുടെ പ്രസംഗത്തിലെ ഓരോ വാക്കുകളും. രവിയുടെ പ്രസംഗത്തിൽ രവി തന്റെ പ്രചോദനകളെ പറ്റി പറഞ്ഞു.

 

: “നമ്മുടെയീ കുഞ്ഞുജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരാണ് നമ്മുടെ പ്രചോദനങ്ങളായി മാറുന്നത്. എന്റെ ജീവിതത്തിൽ അതൊരു പെൺകുട്ടിയായിരുന്നു. അവളെനിക്കൊരു സുഹൃത്തായിരുന്നു, അമ്മയായിരുന്നു, ആരാധനാ ദേവതയായിരുന്നു…

ഒരു ദൈവീക സാന്നിധ്യമായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ അവളാണ് എന്റെ സാഹിത്യ സൃഷ്ടികൾക്ക് പിന്നിലെ പ്രചോദനം.”

അത് പറയുമ്പോൾ രവിയുടെ നയനങ്ങളിൽ അശ്രുകണങ്ങൾ നിറയുന്നത് ഞാൻ കണ്ടു. രവിയുടെ ശബ്ദം ഒന്നിടറിയോ…?

“അതാരാണ് സർ….?”

“അയാൾ താങ്കളുടെ സഹധർമ്മിണിയാണോ…?”

“അവർ ഇവിടെ സന്നിഹിതായാണോ..?”

 

എന്നിങ്ങനെ രവിയുടെ നേർക്ക് സദസ്സിൽ നിന്നും റിപ്പോർട്ടർമാരുടെ ചോദ്യ ശരങ്ങൾ വന്നുകൊണ്ടിരുന്നു.

“ സോറി… ദയവായി ക്ഷമിക്കുക അതെന്റെ സ്വകാര്യതയാണ്. എന്റെ മാത്രം.” അവർക്കുള്ള ഉത്തരം ഏതാനും വാക്കുകളിൽ രവി ഒതുക്കിനിർത്തി.

രവിയുടെ മിഴികൾ ഒരു നിമിഷം എന്റെ മുഖത്ത് തറച്ചോ…? അതോ എന്റെ തോന്നലോ..?

“എന്റെയാ പ്രചോദനം സത്യമാകാം.. അതുമല്ലെങ്കിൽ മിഥ്യയാകാം…” രവി തന്റെ പ്രസംഗം അവസാനിപ്പിച്ചു.

 

ഒരുപാട് പത്രങ്ങളുടെയും വാരികകളുടെയും പ്രതിനിധികൾ അഭിമുഖത്തിന് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ ചടങ്ങു നടന്ന വേദിയിൽ നിന്നും പുറത്തു വന്നപ്പോഴേക്കും രാത്രി ഒമ്പത് മണിയായി.

 

സംഘാടകരും, സുഹൃത്തുക്കളും രവിയെ അത്താഴവിരുന്നിന് നിർബന്ധിച്ചു കൊണ്ടിരുന്നു. രവി പക്ഷെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് അതിൽ നിന്നൊഴിവാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

പാവം രവി… രജനിയുടെ അഭാവം രവിയെ വല്ലാതെ അസ്വസ്ഥനാക്കുന്നതായി എനിക്ക് തോന്നി. തിരികെ കാറിൽ മടങ്ങുമ്പോൾ രവി മൗനം പാലിച്ചിരുന്നു. വെളുത്ത പൈജാമയും ചുവപ്പ് കുർത്തയും. രവിക്ക് നന്നായി ഇണങ്ങുന്ന വേഷമാണത്.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.