നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

രവിയുടെ കൂടെ കാറിൽ കേറുമ്പോൾ എന്റെ മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. രജനിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്.

തന്റെ ഭർത്താവിന് ഇത്ര വലിയ ഒരു പുരസ്കാരം കിട്ടുക. പക്ഷെ നിർഭാഗ്യവശാൽ അവർക്കത് നേരിൽ കാണുവാൻ കഴിഞ്ഞില്ല.

എനിക്കാണെങ്കിൽ ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തു വലിയ പരിചയവുമില്ല. പുരസ്‌കാരദാന ചടങ്ങ് നടക്കുന്ന ടൌൺ ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു.

കോളേജ് വിദ്യാർഥികൾ തുടങ്ങി പ്രായമായവർ വരെ അവിടെ സന്നിഹിതരായിരുന്നു. ചടങ്ങ് കൃത്യസമയത്ത് തന്നെ തുടങ്ങി.

പ്രശസ്ത കഥാകൃത്തുക്കൾ രവിയുടെ എഴുത്തിന്റെ അസാമാന്യപാടവത്തെ കുറിച്ച് ഘോരഘോരം പ്രശംസിച്ചു. പുരസ്‌കാരദാനത്തിനു മുൻപ് ഗവർണറുടെ പ്രസംഗവുമുണ്ടായിരുന്നു.

 

“രവീന്ദ്രകുമാറിന്റെ എഴുത്ത് എന്നിൽ ഒരു തരം സംഭ്രമമുണ്ടാക്കുന്നു… ആ വാക്കുകളിലെ വൈകാരിക തീവ്രതയെന്നെ ഞാനല്ലാതാക്കുന്നു. എന്നെ വളരെയേറെ സ്വാധീനിക്കുന്നു… അദ്ദേഹം അചഞ്ചലമായ പ്രണയത്തെ തപസ്സിനോടുപമിക്കുന്നു…”

എന്നിങ്ങനെ ഗവർണർ അദ്ദേഹത്തിന്റെ പ്രസംഗം തുടർന്നു കൊണ്ടിരുന്നു.

 

‘ഈ രവിയിത് എപ്പോഴാണ് ഇതൊക്കെ എഴുതികൂട്ടിയത്. ഞാൻ രവിയുടെ ഒരു കൃതിപോലും വായിച്ചിട്ടില്ലായിരുന്നു. നാളെ തന്നെ രവിയുടെ എല്ലാ കൃതികളും വാങ്ങണം..’ ഞാൻ മനസ്സിലുറപ്പിച്ചു.

 

രവി പുരസ്കാരം സ്വീകരിക്കുന്നത് എന്റെ മൊബൈൽ ക്യാമറയിൽ പകർത്തി. പുരസ്കാരം സ്വീകരിച്ച ശേഷം രവി സംസാരിച്ചു തുടങ്ങിയതും എന്റെ മനസ് ഇരുപത് വർഷങ്ങൾക്ക് പിന്നിലേക്ക് പാഞ്ഞു.

 

കലായാലയത്തിലെ രവിയുടെ പ്രസംഗങ്ങൾ… കോളേജിലെ എല്ലാ വിദ്യാർത്ഥി നേതാക്കളും, യുവത്വത്തിന്റെ ചോരത്തിളപ്പിൽ ഊർജമുൾക്കൊണ്ട് ആവേശം മൂത്തു പ്രസംഗിക്കുമ്പോൾ, രവി അവരിൽ നിന്നും വളരെയധികം വ്യത്യസ്തനായിരുന്നു.

 

ഒരിക്കലും ഒച്ച വക്കലോ, ബഹളങ്ങളോ നടത്താതെ യുവ മനസിനെ ഹരം കൊള്ളിച്ച ആശയങ്ങൾ നിറഞ്ഞ പ്രസംഗങ്ങൾ. രവിയുടെ പ്രസംഗത്തിൽ ഇതിർന്നു വീഴുന്ന ഓരോ വാക്കുകളും അതിലൂടെ സംവദിക്കപ്പെടുന്ന ആശയങ്ങളും വളരെ തീക്ഷണതയേറിയവയായിരുന്നു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.