നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

“അതല്ലെടോ. വീട്ടിൽ ഒരു ചെറിയ പ്രശ്നം.”

“എന്തുപറ്റി…?”

“രജനിയുടെ അച്ഛന് സുഖമില്ല. അദ്ദേഹമിപ്പോൾ ആശുപത്രിയിലാണ്.”

“എന്റെ ദൈവമേ…! രവി… താൻ നേരാണോ ഈ പറയുന്നത്..?” രവി പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി.

“അതെ സത്യമാണ്. രജനിയും മോളും ഉച്ചക്കുള്ള ട്രെയിനിൽ നാട്ടിൽ പോകുകയാണ്.

‘ഇതൊരു നിരാശാവഹമായ സംഭവവികാസമാണ്. രജനിയും മോളും, രവി ഈ പുരസ്കാരം സ്വീകരിക്കുന്നത് കാണാൻ എത്ര ആഗ്രഹിച്ചിരിക്കും..’ ഞാൻ നിരാശയോടെ ചിന്തിച്ചു.

 

രവി : “രജനിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. ഇപ്പോൾ അച്ഛനും ഒരു സഹോദരനും മാത്രമാണുള്ളത്. അവളുടെയച്ഛന് പേടിക്കാൻ തക്കവണ്ണം ഒന്നുമില്ല. പക്ഷെ അവൾക്ക് പോയെ തീരു എന്ന ഉറച്ച തീരുമാനത്തിലാണ്.

“എന്നിട്ട് യാത്രയ്ക്കുള്ള സൗകര്യമൊരുക്കിയോ?” ഞാൻ ചോദിച്ചു.

രവി : “ഉവ്വ്, എല്ലാം ട്രാവൽ ഡെസ്ക് വഴി ശെരിയാക്കിയിട്ടുണ്ട്.”

 

ഉച്ചക്ക് ഞാൻ, രവി താമസിക്കുന്ന ഹോട്ടൽ വരെയൊന്ന് പോയി. രജനി ഒരേ കരച്ചിലായിരുന്നു. ഒടുവിൽ അവരെ ഒരുവിധം ആശ്വസിപ്പിച്ചു ട്രെയിൻ കയറ്റിവിട്ടു. നാടെത്തുമ്പോൾ രജനിയുടെ സഹോദരൻ വന്നു അവരെ സ്വീകരിച്ചോളും.

 

രവിയുടെ പുരസ്‌കാര ചടങ്ങ് വൈകുനേരം നാലരയ്ക്കാണ്. രാവിലത്തെ തിരക്കിനിടയിൽ രവി ഒന്നും കഴിച്ചിരുന്നില്ല. ഒബ്രോയ് കഫെയിൽ ഇരിക്കുമ്പോൾ രവി വളരെ അസ്വസ്ഥനായിരുന്നു.

“രവി…? അവൾ രജനി, അവളിതൊക്കെ സ്വയം കൈകാര്യം ചെയ്യുമോ..?” ഞാൻ ചോദിച്ചു.

 

അതിൽ വിഷമിക്കാനൊന്നുമില്ല “അവളെപ്പോഴും ഇങ്ങനെയാണ്. അവൾക്ക് കരയാൻ മാത്രമേ അറിയൂ. സന്തോഷത്തിലും, സങ്കടത്തിലും കരയും.” രവി മറുപടി നൽകി.

അന്ന് ഉച്ചതിരിഞ്ഞു ഞാൻ ഓഫീസിൽ പോയില്ല. രവിയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. പത്രക്കാരും എഴുത്തുകാരുമൊക്കെയായിരുന്നു രവിയുടെ ഫോണിൽ തുടരെതുടരെ വിളിച്ചുകൊണ്ടിരുന്നത്. അവസാനം ചടങ്ങിന് പുറപ്പെടേണ്ട സമയമായി.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.