നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

മാഡത്തിന്റെ സ്ത്രൈണത, മാഡത്തിന്റെ മനസ്സ്, ബോധപൂർവം മറച്ചു വച്ചിരിക്കുകയാണ്, പക്ഷെ അതിശക്തമായ സ്ത്രൈണ മനോഭാവത്തിന്റെ ഉടമയാണ് മാഡം. അതോടൊപ്പം ഈ ചീട്ട്, മാസത്തിന്റെ ജീവിതത്തിൽ കടന്നുവരാനിരിക്കുന്ന മാറ്റത്തിനെയും സൂചിപ്പിക്കുന്നു.”

 

എനിക്ക് ഹീരയുടെ വിവരണങ്ങൾ നല്ല രസകരമായി തോന്നി. സ്ത്രൈണത, ശക്തമായമനോഭാവം … പണ്ട് കേട്ടുമറന്ന ഏതോ നാടോടികഥയിലെ വരികൾ പോലെ. അതിന് ശേഷം ഹീര അടുത്ത ചീട്ടെടുത്തു കാണിച്ചു.

 

“ദി ലവേഴ്സ് – ഈ കാർഡ് ഒരു ദൈവീകമായ ഏകീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ചീട്ടു പ്രകാരം ഇതിലെ ഒരു ആൾക്ക് പൂർണത വരണമെങ്കിൽ മറ്റേ ആളുടെ സാന്നിധ്യം അത്യാവശ്യമാണ്. ഒരു അർദ്ധനാഡീശ്വരസങ്കല്പം പോലെ.

ഇതൊരു ആത്മബന്ധത്തിന്റെ പൂർത്തീകരണമാണ് സൂചിപ്പിക്കുന്നത്.

ഒരു തരം കർമം. മാഡത്തിന്റെ ജീവിതത്തിൽ മൂന്നാമതൊരു വ്യക്തിയുടെ അദൃശ്യസ്വാധീനമുണ്ട്. മാഡത്തിന്റെ ഉപബോധ മനസ്സിനതറിയാം. പക്ഷെ ബോധമനസ്സിനത് അവ്യക്തമാണ്.

അടുത്ത ചില നാളുകളിൽ മാഡത്തിനത് മനസിലാകും. കാരണം അവിടെ ഒരു ദൈവീക സംരക്ഷണം, ഇടപെടൽ ഞാൻ കാണുന്നു.”

 

“നല്ലത്.. ഞാൻ എന്തായാലും സ്ഥലം മാറി പോകാൻ തയാറെടുക്കാറുകയാണ്. വളരെ വർഷങ്ങൾക്കു ശേഷം കുടുംബത്തിനോടൊത്തു ജീവിക്കാൻ ഒരു അവസരം കൈ വന്നിരിക്കുകയാണ് നിങ്ങളുടെ പ്രവചനങ്ങൾക്ക് നന്ദി.” അത്രയും പറഞ്ഞു ഞാൻ എഴുനേറ്റു.

****************************************

കുറച്ചു സമയത്തിന് ശേഷം രവിയുടെ ഫോൺ വന്നു.

“രാധികാ, ഐയാം റിയലി സോറി ഞാൻ ചില വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടത് കൊണ്ടാണ് തന്നെ തിരിച്ചു വിളിക്കാൻ കഴിയാതിരുന്നത്.”

 

“അത് സാരമില്ല, രവീ. ഇന്ന് രവിയുടെ ദിവസമല്ലേ. എല്ലാ കണ്ണുകളും രവിയിലായിരിക്കും. അഭിനന്ദനങ്ങൾ. ഇന്ന് പത്രത്തിലും കണ്ടു രവീന്ദ്രകുമാർ പുരസ്‌കാരം ഏറ്റുവാങ്ങാൻ പോകുന്ന വാർത്ത.”

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.