നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

എന്നെ കണ്ടയുടൻ ഹാളിലെ അന്തരീക്ഷം പെട്ടെന്നു നിശബ്ദമായത് കണ്ട് ഞാനവിടെ ഉണ്ടായിരുന്നവരോട് തുടരാൻ ആംഗ്യം കാണിച്ചു. ഒരു വശത്ത് മൂന്ന് നിമിഷങ്ങൾ കൊണ്ട് ഛായാപടം വരച്ചു തരുന്ന രണ്ടു കലാകാരന്മാർ ഇരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും അവർ എഴുനേറ്റു നിന്നു. ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞിട്ട് എന്റെ ഒരു പടം വരച്ചു തരാനാവശ്യപ്പെട്ടു.

 

മൂന്നു നിമിഷങ്ങൾക്കുള്ളിൽ ഒരു കലാകാരൻ എന്റെ ഛായാപടം വരച്ചു തന്നു. കൊള്ളാം, എന്റെ പൊയ്ട്രെയിറ്റ് അത്ര മോശമൊന്നുമല്ല എന്ന് മനസ്സിൽ പറഞ്ഞു.

ചിത്രകാരന്മാർക്കു നന്ദി പറഞ്ഞു ഞാൻ അവിടെനിന്നും എഴുനേറ്റ് നടന്നു. അപ്പോഴാണ് ടാരറ്റ് പ്രവചനങ്ങള്‍ പറയുന്ന ഒരു മധ്യവയസ്ക എന്റെ അടുത്തേക്ക് വന്നത്.

 

എനിക്കിതിലൊന്നും താത്പര്യമില്ല. വെറുതെ ഒന്ന് പങ്കെടുക്കാൻ വേണ്ടി വന്നതാണ്. ഞാൻ പോകാൻ പുറപ്പെട്ടു.

അപ്പോഴാ മധ്യവയസ്ക പറഞ്ഞു. “മാഡം, ഒരു നിമിഷം നിൽക്കൂ.” ഞാൻ നിന്നു. എന്റെ കണ്ണുകളിൽ ഒരു ചോദ്യഭാവം നിറഞ്ഞു.

 

“ മാഡം എന്റെ പേര് ഹീരാ ദാസ്. ടാരറ്റ് പ്രവചനങ്ങള്‍ ഒരു വിനോദവൃത്തിയായി ചെയ്യന്ന ഒരാളാണ് ഞാൻ… മാഡത്തിനുവേണ്ടി ഞാൻ ചില പ്രവചനങ്ങൾ നടത്തികൊള്ളട്ടെ…?”

“ശരി എങ്കിൽ അങ്ങനെയാകട്ടെ…” ഞാൻ അവർക്ക് അനുവാദം നൽകി. അതോടെ അവർ കയ്യിൽ പിടിച്ചിരുന്ന ചീട്ടുകെട്ട്, ഒരു വിശറിപോലെ വിരിച്ചു പിടിച്ചുകൊണ്ട് എന്റെ നേരെ നീട്ടി.

 

“മാഡം, ഇതിൽ നിന്നും ഒരു രണ്ട് ചീട്ടുകൾ എടുത്താലും. ക്രമത്തിൽ എടുക്കണമെന്നില്ല.”ഞാൻ അതിൽ നിന്ന് രണ്ട് ചീട്ടുകൾ എടുത്തതും അവരെന്നെ ഒരു വൃത്താകൃതിയിലുള്ള മേശയിലേക്കു നയിച്ചു…

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.